critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Sunday, April 26, 2009
ഉള്ളതും ഇല്ലാത്തതും
മിത്തുകളൊഴിഞ്ഞു പോകുന്ന
ഈ വേളകള്‍ ആശ്വാസകരമാണ്.
എന്താണോ എന്നെ സൃഷ്ടിച്ചത്
അത് ഞാന്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കയാണ്.
ചില കൊടുക്കല്‍ വാങ്ങലുകള്‍
എവിടെയോ ഉണ്ട്.
എന്നാല്‍ എനിക്ക് ഒന്നും ആയിരിക്കാന്‍
ആഗ്രഹമില്ല.
മാത്രമല്ല എന്താണോ ഞാന്‍ ,
അതിനോട് പൊരുത്തപ്പെടാന്‍
എനിക്ക് മനസ്സുമില്ല.
എന്നാല്‍ ഏകാന്തതയൊന്നുമല്ല ഇത്.
ഇത് ഞാന്‍ തന്നെ ആയിരിക്കാം.
ഞാന്‍ എന്താണെന്ന് പറയാന്‍
എനിക്ക് ഒരു പാഠപുസ്തകമോ , ഗുരുവോ ഇല്ല.
ഞാന്‍ തന്നെ എന്റ്റെ ഘടകങ്ങളെ
ഇഴപിരിക്കാന്‍ നോക്കുകയാണ്.
ഞാന്‍ ഉണ്ട്;
പക്ഷേ അതു മാറിക്കൊണ്ടിരിക്കുന്ന വാസ്തവികതകളുടെ
ഒരു സാന്നിദ്ധ്യം മാത്രമാണ്.
സ്ഥിരമായിട്ടൊന്നുമില്ല എന്നതാണ് ,
ഞാന്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ തന്നെ
അര്ത്ഥപുര്ണമാക്കുന്നത്.
പക്ഷേ, ഞാനൊന്നും മാതൃകയാക്കാനോ,
പിന്തുടരാനോ ഒരുക്കമല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment