critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Thursday, May 28, 2009
കല്ലുകള്‍
കല്ലുകള്‍ ഒരു ഭൂതകാലത്തെ
നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.
ചില ചലനങ്ങളെ ദൃശ്യവത്കരിക്കാതെ ,
അവ സ്വന്തം നിശ്ചലത എന്ന ആവരണമണിഞ്ഞ്
മൌനത്തെ ദൃഢമുള്ളതാക്കുന്നു.
ഒരു വിശ്വാസത്തിനും ഭംഗം വരാതിരിക്കുക
എന്ന വിധി അവ ഏറ്റെടുക്കുന്നില്ല.
കാലം മായ്ച്ചുകളയുന്ന ആശയങ്ങള്‍ പോലെ
ഓര്‍മ്മകളെയും കല്ലുകള്‍ കയ്യൊഴിയുന്നു.
കല്ലുകള്‍ പെറുക്കുകൂട്ടാനാഗ്രഹിക്കുന്ന
വികാരങ്ങള്‍ അന്തരീക്ഷത്തില്‍ എവിടെയോ ഉണ്ട്.
നമ്മെപ്പോലെ കല്ലുകളും അവ തേടുകയാണ്.
ഏതെങ്കിലും വികാരം രക്ഷിതാവോ പന്ഥാവോ
ആകുമെന്നൊന്നും വിശ്വസിക്കാതെ,
ചുറ്റിനുമുള്ള ലോകത്തിന്റെ അതാര്യതയില്‍ ,
നമ്മെപ്പോലെ കല്ലുകളും സ്വയം ഒളിപ്പിക്കുന്നു.
മുട്ടിയാല്‍ തുറക്കാത്ത എല്ലാ വാതിലുകളും സംഗമിക്കുന്ന
ഒരിടം കല്ലുകള്‍ സൂക്ഷിക്കുന്നുണ്ട്.
എന്നാല്‍ അവ ഒരിക്കലും ആ വാതിലുകളിലോ ,
വാതിലുകള്‍ക്കുള്ളിലെ നിശ്ശബ്ദമായ കാല ചംക്രമണങ്ങളിലോ
പ്രതീക്ഷയോടെ നോക്കുന്നില്ല.
കാലം നല്കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ കല്ലുകള്‍
മൌനത്തിന്റെ നിശ്ചലതകളായി പരിവര്‍ത്തിപ്പിക്കുന്നു.
സ്വയം ഒഴിഞ്ഞു പോകുന്നതോ
മറ്റുള്ളവര്‍ ഒഴിപ്പിക്കുന്നതോ
ഒരുപോലെ വ്യര്‍ത്ഥമാണെന്നറിയുന്നത്
കല്ലുകള്‍ക്ക് ജ്ഞാനമൊന്നുമല്ല;
നിര്‍വികാരതയാണ്.
ഒരു രൂപമാറ്റം, ഇല്ലാതാകല്‍, സഞ്ചാരം,
എല്ലാം ഭ്രമാത്കമായ ജീവിതത്തിന്റെ
വിവിധ ജന്മങ്ങള് മാത്രം.
എങ്കിലും പരിത്യാഗം, വിശുദ്ധി, നന്മ എന്നിങ്ങനെ
ഏതെങ്കിലും മിഥ്യകളിലൂടെ കടന്നുപോകുന്നത്കല്ലുകള്‍ക്ക്
നവമായ അദ്വൈതമാണ്.
ആനന്ദമയമായ മറവിയാണ്.
നിഗൂഢമായ ഇച്ഛാപ്രവാഹമാണ്.
കല്ലുകള്‍ക്ക് എല്ലാവരെയും ഇഷ്ടമാണ്.
എന്നാല്‍ അത് ആരെയും പ്രതീക്ഷിക്കുന്നില്ല.
ഇഷ്ടമായിരിക്കുമ്പോഴും , വേര്‍പെടുന്നതിനെപ്പറ്റിയോ
തിരിച്ചുവരുന്നതിനെപ്പറ്റിയോ വേവലാതിപ്പെടുന്നില്ല.
പിറക്കുന്നതിന്റെ അര്‍ത്ഥം അത്യപാരമായ നിര്‍വ്വേദത്തെ
ഉള്ളിലൊതുക്കി നിശ്ശബദതയുടെ കടുത്തരൂപമാകുക
എന്നാണെന്ന് അവയ്ക്കറിയാം.
കല്ലുകളില്‍ പക്ഷേ എല്ലാമുണ്ട്.
ഇന്നത്തെ സംഭവങ്ങളും നാളത്തെ വിയോഗങ്ങളും വരെ.
കല്ലുകള്‍ സഞ്ചരിക്കുകയാണ്.
രണ്ട് പേര് ചുംബിക്കുമ്പോള്‍
അവ ചുണ്ടുകളായി ഒളിച്ചുകടക്കുന്നു.
ഇണചേരുമ്പോള് അവ ആത്യന്തികമായ
വിസ്മൃതിക്കായി ചെവിയോര്‍ക്കുകയാണ്.
ചിരിക്കുമ്പോള്‍ മറഞ്ഞിരുന്ന് അവ
ശീത നിഷ്ക്രിയതകളെ താലോലിക്കുന്നു.
ജോലി ചെയ്യുമ്പോള്‍ കല്ലുകള്‍ നമ്മുടെ
സീറ്റുകള്‍ക്ക് താഴെ നിലയുറപ്പിക്കുന്നു.
നമുക്ക് അവയ്ക്ക് മുകളില്‍ ഇരിക്കാം.
എല്ലാ ഇടപാടുകാരുടെ മുന്‍പിലും മധ്യവര്‍ത്തിയായി
കയറിയിരിക്കുക എന്നത് കല്ലുകളുടെ ജോലിയാണ്.
പ്രണയികള്‍ തമ്മില്‍ അകന്നിരിക്കുമ്പോള്‍
കല്ലുകള്‍ക്ക് ഒരുപാട് ജോലിയുണ്ട്.
അവ ഉറങ്ങാതിരിക്കും.
ഓറോ നിമിഷവും അവ പാഴാക്കതെ
പ്രണയികളെ വെവ്വേറെ അറകളിലായി പകുത്തുവയ്ക്കും .
അറകള്‍ പൊളിക്കുക എന്നത്
ഓരോ കമിതാവിന്റെയും വെല്ലുവിളിയാണ്.
read more
എഴുത്ത് ഓണ്‍ലൈന്‍ പുതിയ ഓണ്‍ലൈന്‍ മാഗസിനായ ' എഴുത്ത് ഓണ്‍ലൈന്‍'നെറ്റില്‍.
എഡിറ്റോറിയലില്‍ നിന്ന്
മലയാളത്തിന്റെ ഒരു ലോക കാലാവസ്ഥയും വെല്ലുവിളിയും നാമോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്. ഭാഷയുടെ ഉപയോഗം കുറഞ്ഞു എന്നത് നേരാണ്. അപ്പോഴും മലയാളം ഒരു വ്യവസായമായി വളര്‍ന്നു വരുകയാണ്. ഈ സാഹചര്യത്തില്‍ പല മലയാള ലോകങ്ങളുണ്ടെന്ന് നാമോര്‍ക്കണം . ഓരോ മലയാളത്തിന്റെയും ഭാവി ഓരോന്നാണ്.
ഓരോ മലയാളിക്കും ഓരോ മലയാളമുണ്ട്, ഇന്ന്. എങ്കിലും ഞങ്ങള്‍ ഈ എഴുത്ത് മാഗസിനിലൂടെ മലയാളിയുടെ മാറിയ ചക്രവാളവും ഭാവിയുമാണ് തേടുന്നത്. ഏതെങ്കിലും ഒരു ചിന്താധാരയുടെ ആധിപത്യം ഇന്ന് സാഹിത്യത്തിലോ കലയിലോ ഇല്ല.
പലതും വന്നു പോയത് നല്ല ഓര്‍മ്മകളായി നമ്മുടെ മനസ്സിലുണ്ട്. അപ്പോഴും നമ്മള് സ്വതന്ത്രരായി നില്‍ക്കുകയാണ്. എല്ല പ്രവണതകളും നമ്മുടെ അന്തരീക്ഷത്തില്‍ ഉണ്ട്. അവയ്ക്ക് നമ്മെ വിട്ടു പോകാന്‍ കഴിയാത്ത പോലെ.
read more
മലയാളത്തിന്റെ ഒരു ലോക കാലാവസ്ഥയും വെല്ലുവിളിയും നാമോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്. ഭാഷയുടെ ഉപയോഗം കുറഞ്ഞു എന്നത് നേരാണ്. അപ്പോഴും മലയാളം ഒരു വ്യവസായമായി വളര്‍ന്നു വരുകയാണ്. ഈ സാഹചര്യത്തില്‍ പല മലയാള ലോകങ്ങളുണ്ടെന്ന് നാമോര്‍ക്കണം . ഓരോ മലയാളത്തിന്റെയും ഭാവി ഓരോന്നാണ്.
ഓരോ മലയാളിക്കും ഓരോ മലയാളമുണ്ട്, ഇന്ന്. എങ്കിലും ഞങ്ങള്‍ ഈ എഴുത്ത് മാഗസിനിലൂടെ മലയാളിയുടെ മാറിയ ചക്രവാളവും ഭാവിയുമാണ് തേടുന്നത്. ഏതെങ്കിലും ഒരു ചിന്താധാരയുടെ ആധിപത്യം ഇന്ന് സാഹിത്യത്തിലോ കലയിലോ ഇല്ല.
പലതും വന്നു പോയത് നല്ല ഓര്‍മ്മകളായി നമ്മുടെ മനസ്സിലുണ്ട്. അപ്പോഴും നമ്മള് സ്വതന്ത്രരായി നില്‍ക്കുകയാണ്. എല്ല പ്രവണതകളും നമ്മുടെ അന്തരീക്ഷത്തില്‍ ഉണ്ട്. അവയ്ക്ക് നമ്മെ വിട്ടു പോകാന്‍ കഴിയാത്ത പോലെ.
read more
Monday, May 25, 2009
Tuesday, May 19, 2009
Tuesday, May 12, 2009
Sunday, May 10, 2009
കവിതയാകാതിരിക്കാന്‍
ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍
ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്.
അതിനിടയില്‍ അതിന് നിത്യജോലിയില്‍പോലും
ശ്രദ്ധിക്കാന്‍ പറ്റുന്നില്ല.
മുറിവ്, വേദന, പക്ഷി
എന്നൊക്കെ കേട്ടാല്‍ കവികള്‍
വ്യാജ സത്യവാങ്ങ്മൂലവുമായി
ചാടിവീഴുമെന്ന് അതിന് ഇതിനോടകം
മനസ്സിലായിട്ടുണ്ട്.
ഒരു പക്ഷിക്ക് തനിക്ക് വേണ്ടിപോലും
ജീവിക്കാന്‍ കഴിയാത്ത അവസ്ഥ
ഭീഷണമാണ്.
Friday, May 8, 2009
Tuesday, May 5, 2009
Saturday, May 2, 2009
മിഥ്യകളെ ആര്‍ക്കാണ് വേണ്ടാത്തത്?
മിഥ്യകളെ ആര്‍ക്കാണ് വേണ്ടാത്തത്?
വേദാന്തികള്ക്ക് ചെറിയൊരു
പങ്ക് മിഥ്യ മതി.
നമുക്ക് മിഥ്യകള്‍
എന്നും, എപ്പോഴും കൂട്ടിനുവേണം.
ഒരു ഈണത്തില്‍ മനസ്സ് ചേര്‍ക്കാന്‍,
ഒരു കൂട്ടില്‍ ഇഷ്ടങ്ങള്‍ കുഴിച്ച് മൂടാന്‍,
ഒരു ഗാനരംഗം ആസ്വദിക്കാന്‍,
ഒരു അഭിനയം കലയാണെന്ന് നമ്മെത്തന്നെ
വിശ്വസിപ്പിക്കാന്‍ ,
ഒന്നു ചിരിക്കാന്‍,
ഒന്നു പ്രേമിക്കാന്‍ മിഥ്യകള്‍ വേണം.
അവ നമ്മെ ചമല്‍ക്കാരങ്ങള്‍ കൊണ്ട് മൂടി
കണ്ണു കെട്ടി എല്ലാം പഠിപ്പിക്കുന്നു.
ഒന്നും അറിയാതിരുന്നാല്‍
എന്തും വിശ്വസിച്ച് സമയം കൊല്ലാം.
മിഥ്യകളെ അറിയാന്‍
ശ്രമിച്ചാല്‍ ദു:ഖങ്ങള്‍ വരും.
മിഥ്യകള്‍ക്ക് വസിക്കാന്‍
നം നമ്മെത്തന്നെ കളിസ്ഥലമാക്കിയിരിക്കുന്നു.
Friday, May 1, 2009
Subscribe to:
Posts (Atom)