കൊച്ചി: എം.കെ.ഹരികുമാറിന്റെ ‘ആത്മായനങ്ങളുടെ ഖസാക്ക് എന്ന നിരൂപണകൃതിയുടെ പേരിലുള്ള ഇരുപത്തിയൊന്നാമത് അവാർഡിനു രാകേഷ് നാഥ്/അനസ്തേഷ്യ- കഥകൾ ,അവ്യയാനന്ദസ്വാമി/ സ്വാനുഭവഗീതികൾ വ്യാഖ്യാനം- ചിന്ത, സി.പി .ചന്ദ്രൻ/നിഴലൊച്ച-കവിത, ഷാനവാസ് പോങ്ങനാട്/മഴിചെരിഞ്ഞ ആകാശം- ഓർമ്മ, സ്വാമി മുക്താനന്ദയതി/ ഗുരുപൂർണിമ-ദാർശനികം എന്നിവർ അർഹരായി.
ശില്പവും രവീന്ദ്രനാഥ് ടാഗോർ വരച്ച ചിത്രവും പ്രശംസാഫലകവും മുഖചിത്രഫലകവും അടങ്ങിയ പുരസ്കാരം എഴുത്തുകാരുടെ നാട്ടിൽ ചേരുന്ന യോഗത്തിൽ സമ്മാനിക്കും.എം. കെ.ഹരികുമാറാണ് അവാർഡുകൾ സമ്മാനിക്കുക.
ഒ.വി.വിജയന്റെ ’ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ആദ്യമായി ഉണ്ടായ വിമർശന ഗ്രന്ഥമാണ് ആത്മായനങ്ങളുടെ ഖസാക്ക്.1984 ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത് .ഒരു മലയാള നോവലിനെക്കുറിച്ച് മലയാളത്തിൽ ഉണ്ടായ ആദ്യ പുസ്തകവും ഇതാണ്. 1995 മുതലാണ് കൊച്ചിയിൽ നിന്ന് സുഹൃത് സംഘത്തിന്റെ നേതൃ ത്വത്തിൽ അവാർഡ് നല്കാൻ തുടങ്ങിയത് .
മുൻ വർഷങ്ങളിൽ അവാർഡ് നേടിയവർ :പ്രഭാവർമ്മ, ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം, പി കെ രാജശേഖരൻ,ഡോ. ഉമർ തറമേൽ, വിനോദ് മങ്കര, എ. ബി രഘുനാഥൻ നായർ, ഡോ. പൂജപ്പുര കൃഷ്ണൻ നായർ, പി. സുകുമാരൻ, ടി.പി.സുധാകരൻ, എം.സി.പോൾ, പ്രൊഫ. പി മീരാക്കുട്ടി, പ്രൊഫ. പി സോമൻ, പ്രൊഫ. വിശ്വ്വമംഗലം സുന്ദരേശൻ, ചന്തിരൂർ ദിവാകരൻ, അപ്പൻ തച്ചേത്ത്, കെ.വി.തോമസ്, സുധാകരൻ രാമന്തളി, പോൾ മണലിൽ, സി എൻ ഗംഗാധരൻ, ഡോ. റോയി അഗസ്റ്റിൻ, എൻ എ ലത്തീഫ്, മഹർഷി ശ്രീകുമാർ, പ്രശാന്ത് ചിറക്കര, സുരേഷ് പേങ്ങാട്, എം സി രാജനാരായണൻ, ലാല്ജി ജോർജ്, പി മോഹനൻ, ദേശമംഗലം, മാത്യു നെല്ലിക്കുന്ന്,ഡോ. ഷണ്മുഖൻ പുലാപ്പറ്റ, വേണു വി ദേശം, ഇ പി ശ്രീകുമാർ, പ്രസന്നരാജൻ, ശ്രീകുമാരി രാമചന്ദ്രൻ, സതോഷ് പാലാ, ഏഴാച്ചേരി രാമചന്ദ്രൻ, നിഷാ ജി, കൃഷ്ണദാസ്, പി.കെ.ഗോപി, സുജിത് ബാലകൃഷ്ണൻ, വെണ്ണല മോഹൻ, ബിജു സിപി, ജോസ് പാഴൂക്കാരൻ, രശീത് പാറയ്ക്കൽ, ചാത്തന്നൂർ മോഹൻ, രാജു റാഫേൽ, സിസ്റ്റർ ജെസ്മി, പ്രേമ്മൻ ഇല്ലത്ത്, സുരേഷ് വർമ്മ, വിനോദ് ഇളകൊള്ളൂർ, ജിജോ സ്കറിയ.
ശ്രീകൃഷ്ണദാസ് മാത്തൂർ,സണ്ണി തായങ്കരി, സജിൽ ശ്രീധർ, സേവ്യർ ജെ, പള്ളിപ്പുറം മുരളി.
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ലഭിച്ച ഷാനവാസ് പോങ്ങനാടിനു സമർപ്പിക്കുന്ന പ്രശംസാപത്രം
ഈ വർഷത്തെ ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് നേടിയ ഷാനവാസ് പോങ്ങനാടിനെ ഞങ്ങൾ അനുമോദിക്കുന്നു.
നല്ലൊരു പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷാനവാസിന്റെ അസാധാരണമായ
രചനയാണ് അവാർഡിനു അർഹമായ ‘മഷി ചെരിഞ്ഞ ആകാശം’.ജീവിതത്തിന്റെ രുചിയും മണവും
താളവും വന്ന് മുട്ടി വിളിച്ചപ്പോൾ എഴുതിയ ലേഖനങ്ങളാണ് ഇതിലുള്ളത്. ഒരു
പരിവ്രാജികനെപ്പോലെ ഈ ലേഖകൻ തന്റെ ഓർമ്മയുടെ പിന്മുറ്റത്തേക്ക് യാത്ര
ചെയ്യുന്നു. എപ്പോഴും ഓർമ്മയുടെ ലോകത്ത് വീണ്ടും വീണ്ടും അലയേണ്ടതുണ്ട്.
അവനവനെ കണ്ടെത്താൻ ഇതാവാശ്യമാണ്. ഷാനവാസ് ഗ്രാമീണമായ അനാർഭാടശൈലിയാണ് ഈ
കൃതിയിൽ ഉപയോഗിച്ചിരിക്കുന്നത്.
കണ്ടെത്തലിന്റെ ഭാഷ ഇവിടെ കാണാം. വെറും വസ്തുസ്ഥിതിവിവരണമല്ല , കൂടുതൽ
അഗാധമായ തിരിച്ചറിവുകൾ സാധ്യമാക്കുകയാണ് ലേഖകൻ. ഒരു ഭാഗം നോക്കൂ:
ഒരിക്കൽ അനുഭവിച്ച മണം പിന്നീട് കിട്ടുമ്പോൾ ജീവിതത്തിന്റെ നഷ്ടദിനങ്ങൾ
ഓർമ്മപ്പെടുത്തലായി അത് അനുഭവപ്പെടും.പ്രകൃതിയും മനസ്സും തമ്മിലുള്ള
ഇഴചേരലാണ് ജീവിതം. ആ ജീവിതത്തിന്റെ നാട്ടുവഴികളിൽ പൂത്തുലയുന്ന ഗന്ധികളിൽ
കയ്പും മധുരവും പ്രണയവും കാമവും വിരഹവും വീണ്ടും ജനിക്കുന്നു.
ഷാനവാസിന്റെ ചിന്തയിൽ നൂറുപൂക്കൾ വിരിയട്ടെ.ഇനിയും ഓർമ്മകളുടെ ഒരു മഹോൽസവത്തിനു കളമൊരുങ്ങട്ടെ.
സെക്രട്ടറി
ശൈലേഷ് തൃക്കളത്തൂർ
പ്രസിഡന്റ്
എം.കെ.ഹരികുമാർ
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് നേടിയ അവ്യയാനന്ദ സ്വാമിക്ക് സമർപ്പിക്കുന്ന പ്രശസ്തിപത്രം
ഈ വർഷത്തെ ആത്യ്മായനങ്ങളുടെ ഖസാക്ക് അവാർഡ് നേടിയ അവ്യയാനന്ദ സാമിയെ ഞങ്ങൾ അനുമോദിക്കുന്നു.
എഴുത്തും വായനയും തന്റെ തപസ്സിനോടൊപ്പം കൊണ്ടുനടക്കുന്ന സാമിയുടെ വിചാരവീഥിയിൽ ഒരു നവകാലഘട്ടത്തെ ഉണർത്തുന്ന കൃതിയാണ് അവാർഡിനു അർഹമായ സ്വാനുഭവഗീതി വ്യാഖ്യാനം.
വേദാന്തത്തിന്റെ പതിവു രീതി വിട്ട് സ്വാമി ഈ കൃതിയിൽ ഗുരുവിനെ സ്വാനുഭവത്തിലൂടെയും പ്രകൃതിയിലൂടെയും അറിയാൻ ശ്രമിക്കുന്നു.
ബുധിയുടെയും ചിന്തയുടെയും ആഴങ്ങ്ഗൾ അവശ്യപ്പെടുന്ന ഒരു തലമാണ് ഈ വ്യാഖ്യാനത്തിലുള്ളതെന്ന് വ്യക്തമാണ്. ഒരൂ പടിയും കടന്നാണ് ഗുരു ദർശനത്തിൽ എത്തിച്ചേരാൻ കഴിയുക. ഒരു ഭക്തന്റെ വിനീതമായ മാനസം ഇതിനാവശ്യമാണ്. ഗുരുദർശനം സമീത്താണെന്ന് തോന്നുമെങ്കിലും അത് ഒരോ പടവും കടന്നു ചെല്ലുമ്പോൾ അത് കുറേക്കൂടി ദൂരേക്ക് മാറുന്നത് കാണാം. നാം സ്വയം നവീകരിച്ചാലേ അതിന്റെ സാക്ഷാത്ക്കാരം സാധ്യമാവുകയുള്ളു.
അവ്യയാനന്ദ സ്വാമി ഗുരുവിന്റെ ചിന്താമണ്ഡലത്തെ നിരന്തരം അന്വേഷിച്കുകൊണ്ടിരിക്കുന്നു. ഈ കൃതി അതിന്റെ തെളിവാണ്.
സ്വാമിയിൽ ഒരു പ്രകൃതി സ്നേഹിയും രമ്യതാവാദിയുമുണ്ട്. ആത്മാവിന്റെ സാക്താത്കാരത്തിനായി അദ്ദേഹം ചുറ്റുപാടുകളിലേക്ക് നോക്കുന്നു. ജീവിതം എവിടെയുമുണ്ട് , അതു കണ്ടെത്തിയാൽ മതി.
ഗുരുവിന്റെ ഒരു തത്വം ഇങ്ങനെയാണ്:
പിടിപെട്ട് പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയിൽ ക്കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടുകുടിക്കുമരുംകുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ
ശൂന്യതയെ എങ്ങനെ സാരവത്താക്കാമെന്ന് ഗുരു ഇതിൽ വിശദീകരിക്കുന്നു. എല്ലായിടവും ശൂന്യമാകണം അവിടെ നമ്മൾ നിറയണം. ഇതിൽ നിന്ന് പ്രചോദനം നേടുന്ന സാമിയെ ഞങ്ങൾ ആദരിക്കുന്നു.
സ്വാമിക്ക് ഇനിയും നല്ല രചനകളിലേർപ്പെടാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
സെക്രട്ടറി
ശൈലേഷ് തൃക്കളത്തൂർ
പ്രസിഡന്റ്
എം.കെ.ഹരികുമാർ
സ്ഥലം: മരുത്വാമല
തീയതി
20-11-2015
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ലഭിച്ച രാകേഷ് നാഥിനു സമർപ്പിക്കുന്ന പ്രസതിപത്രം
ചുരുങ്ങിയ കാലം കൊണ്ടുതന്നെ വാക്കുകളുടെ ലോകത്ത് ഗൗരവപൂർണമായ ചില
ആരായലുകൾക്കും ഇടപെടലുകൾക്കും മുതിർന്ന യുവ എഴുത്തുകാരനായ രാകേഷ് നാഥിനെ
ഞങ്ങൾ അനുമോദിക്കുന്നു.
രാകേഷിന്റെ ‘അനസ്തേഷ്യ’ എന്ന കഥാസമാഹാരമാണ് അവാർദീനായി തിരഞ്ഞെടുക്കപ്പെട്ടത്.
രാകേഷ് ഒരു സാമ്പ്രദായിക കഥാകൃത്തല്ല.തന്റെ രൂപസങ്കല്പ്പത്തിനും
ഭാവനാപൂർണമായ അറിവിനും അനുസരിച്ച് ലോകത്തെ അഭിദർശിക്കാൻ അദ്ദേഹം
ശ്രമിക്കുന്നു.
യാഥാർത്ഥ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പട് നാം വികസിപ്പിക്കുന്നത്
ചിന്തയിലൂടെയും അനുഭവത്തിലൂടെയുമാണ്. ഒരു കഥാകൃത്യ്ത് ഇന്നത്തെ ജീവിതത്തിൽ
പ്രവേശിക്കുന്നതോടെ അതു പുതിയ ഒരു കാഴ്ചയും സുവിസേഷവുമായി തീരുന്നു.
തന്റെ ഏകാന്തമായ ആത്മാവിൽ പതിയുന്ന ആന്തര പ്രകൃതിയുടെ എഴുത്തുകാരനാന്
രാകേഷ് നാഥ്. ഇതിനു ഒരു വ്യത്യസ്ത യുക്തിയും സൗന്ദര്യബോധവും വേണം.അത്
കേവലമായ ലോകത്തെ പിച്ചി ചീന്തുകയും ചിതറിച്ചു കളയുകയും ചെയ്യുന്നു. ഇവിടെ
ആന്തര യുക്തിയാന് പ്രധാനം.
രാകേഷിന്റെ തൈസന്യൂറ എന്ന കഥയിലെ ഈ വാക്യം അദ്ദേഹത്തിന്റെ
കഥാലോകത്തിനും ചേറുന്നതാണ്:ഇളിച്ചിരിക്കുന്ന പ്രതീതിയാണ് ഞാൻ.എന്റെ
പ്രതിബിംബമാകട്ടെ പ്രാണിയും.അതിവേഗ്ഗം ഇന്ദ്രിയവ്യൂഹങ്ങൾ ഈയർത്ഥം
മനസ്സിലാക്കുന്നു.അങ്ങനെ ഭാഷയെ മോചിപ്പിക്കാനാവാതെ വീണൂകൊണ്ടിരിക്കുന്നു.
രാകേഷിനു ഇനിയും കൂടുതൽ ഉയ്യരങ്ങൾ താണ്ടുവാനുണ്ട്. അതിനുള്ള പ്രചോദനമാകട്ടെ ഈ പുരസ്കാരം.
ആശംസക്ളോടെ.
സെക്രട്ടറി:
ശൈലേഷ് തൃക്കളത്തൂർ
പ്രസിഡന്റ്
എം.കെ.ഹരികുമാ
|
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് തൃപ്പൂണിത്തുറയിൽ സ്വാമി മുക്താനന്ദ യതിക്കു
സമർപ്പിക്കുന്നു.സണ്ണി തായങ്കരി, വെണ്ണല മോഹൻ, റഹിം ആപ്പാഞ്ചിറ, ശിവജി
എന്നിവർ സമീപം
|
|
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് തൃപ്പൂണിത്തുറയിൽ സ്വാമി മുക്താനന്ദ യതിക്കു
സമർപ്പിക്കുന്നു.സണ്ണി തായങ്കരി, വെണ്ണല മോഹൻ, റഹിം ആപ്പാഞ്ചിറ, ശിവജി
എന്നിവർ സമീപം
|
|
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് തൃപ്പൂണിത്തുറയിൽ സ്വാമി മുക്താനന്ദ യതിക്കു
സമർപ്പിക്കുന്നു.സണ്ണി തായങ്കരി, വെണ്ണല മോഹൻ, റഹിം ആപ്പാഞ്ചിറ, ശിവജി
എന്നിവർ സമീപം
|
|
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് കണ്ണൂരിൽ ചേർന്ന ചടങ്ങിൽ സി പി ചന്ദ്രനു സമർപ്പിക്കുന്നു.
കൈലാസ്,എം അബ്ദുർഹ്മാൻ, പ്രൊഫ.ബി മുഹമ്മദ് അഹമ്മദ്, പി കെ ഗോപി,
കൂമുള്ളി ശിവരാമൻ, പള്ളിയറ ശ്രീധരൻ, ഒ സി മോഹന്രാജ്, സുകുമാരൻ പെരിയച്ചൂർ, ഒ
അശോക് കുമാർ, ഷുക്കൂർ പെടയങ്കോട്, ബി എം ബഷീർ |
|
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് കണ്ണൂരിൽ ചേർന്ന ചടങ്ങിൽ സി പി ചന്ദ്രനു സമർപ്പിക്കുന്നു.
കൈലാസ്,എം അബ്ദുർഹ്മാൻ, പ്രൊഫ.ബി മുഹമ്മദ് അഹമ്മദ്, പി കെ ഗോപി,
കൂമുള്ളി ശിവരാമൻ, പള്ളിയറ ശ്രീധരൻ, ഒ സി മോഹന്രാജ്, സുകുമാരൻ പെരിയച്ചൂർ, ഒ
അശോക് കുമാർ, ഷുക്കൂർ പെടയങ്കോട്, ബി എം ബഷീർ |
|
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് കണ്ണൂരിൽ ചേർന്ന ചടങ്ങിൽ സി പി ചന്ദ്രനു സമർപ്പിക്കുന്നു.
കൈലാസ്,എം അബ്ദുർഹ്മാൻ, പ്രൊഫ.ബി മുഹമ്മദ് അഹമ്മദ്, പി കെ ഗോപി,
കൂമുള്ളി ശിവരാമൻ, പള്ളിയറ ശ്രീധരൻ, ഒ സി മോഹന്രാജ്, സുകുമാരൻ പെരിയച്ചൂർ, ഒ
അശോക് കുമാർ, ഷുക്കൂർ പെടയങ്കോട്, ബി എം ബഷീർ |
|
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് രാകേഷ് നാഥിനു ചെങ്ങന്നൂർ നിള ഓഡിറ്റോരിയത്തിൽ ചേർന്ന ചടങ്ങിൽ എം. കെ. ഹരികുമാർ സമ്മാനിക്കുന്നു. പി സി വിഷ്ണുനാഥ് എം എൽ എ , തോമസ് ജോസഫ് , ബുധനൂർ , എം ആര വിഷ്ണുപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. |
|
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാനവാസ് പോങ്ങനാടിനു തിരുവനന്തപുരം പ്രസ്
ക്ലബ്ബിൽ ചേർന്ന ചടങ്ങിൽ എം കെ ഹരികുമാർ സമ്മാനിക്കുന്നു . ടി എൻ സീമ
എം പി , കാരയ്ക്കാമണ്ഡപം വിജയകുമാർ, വിനോദ് വൈശാഖി , വിളക്കുടി രാജേന്ദ്രൻ
, സലിൻ മാങ്കുഴി, മുഖത്തല ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. |
|
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാനവാസ് പോങ്ങനാടിനു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ചേർന്ന ചടങ്ങിൽ എം കെ ഹരികുമാർ സമ്മാനിക്കുന്നു . ടി എൻ സീമ എം പി , കാരയ്ക്കാമണ്ഡപം വിജയകുമാർ, വിനോദ് വൈശാഖി , വിളക്കുടി രാജേന്ദ്രൻ , സലിൻ മാങ്കുഴി, മുഖത്തല ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
|
മരുത്വാമല ശ്രീനാരായണ ഗുരു മഠം ഹാളിൽ ചേർന്ന യോഗത്തിൽ അവ്യയാനന്ദ സ്വാമിക്
ആത്മായനങ്ങളുടെ ഖസാക്കു അവാർഡ് എം. കെ. ഹരികുമാർ സമ്മാനിക്കുന്നു
|
|
മരുത്വാമല ശ്രീനാരായണ ഗുരു മഠം ഹാളിൽ ചേർന്ന യോഗത്തിൽ അവ്യയാനന്ദ സ്വാമിക്
ആത്മായനങ്ങളുടെ ഖസാക്കു അവാർഡ് എം. കെ. ഹരികുമാർ സമ്മാനിക്കുന്നു
|
|
malayala manorama |
|
mathrubhumi |
|
madhyamam daily |
|
kerala kaumudi |
|
സ്വാമി മുക്താനന്ദ യതി
|
|
സ്വാമി അവ്യയാനന്ദ |
|
ഷാനവാസ് പോങ്ങനാട്
|
|
സി പി ചന്ദ്രൻ
|