Followers

Wednesday, April 15, 2015

അക്ഷരജാലകത്തെക്കുറിച്ച്

ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അക്ഷരജാലകത്തെക്കുറിച്ച് എഴുതുന്നു:
പ്രവാചകാത്മാവിലെ ആവിഷ്കാരം
ആഴത്തിലും പരന്നതുമായ ഒരു വായനക്കാരൻ എന്നവകാശപ്പെടുന്നില്ല.എളിയ വായനയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു എഴുത്തുകാരനാണ് ശ്രീ എം.കെ.ഹരികുമാർ.ശ്രീ എം കൃഷ്ണൻനായരുടെ , കലാകൗമുദിയിലുണ്ടായിരുന്ന 'സാഹിത്യവാരഫലം' നല്ലൊരു അനുഭവമായിരുന്നു.പിന്നീട് അതേരൂപത്തിലുള്ള സാഹിത്യാവതരണം ശ്രീ എം.കെ.ഹരികുമാറിന്റെ 'അക്ഷരജാലക'ത്തിൽ ആസ്വദിക്കുവാൻ കഴിഞ്ഞു.പുതിയ കൃതികളെ പരിചയപ്പെടുത്തുന്നതിലും പുതിയ സാമൂഹ്യപ്രവണതകളെ  പരാമർസിക്കുന്നതിന്നും അക്ഷരജാലകത്തിലൂടെ സാധിച്ചിട്ടുണ്ട്.സംസ്കാരത്തെക്കുറിച്ചുള്ള വിചിന്തനങ്ങളും താത്വികാപഗ്രഥനങ്ങളും  ഉത്തര-ഉത്തരാധുനിക സമീപനങ്ങളും പ്രവാചകാത്മാവിൽ ആവിഷ്ക്കരിക്കുന്നതിൽ ഏറെ വിജയിച്ചിട്ടുണ്ടെന്നാണ് എന്റെ പൂർണ വിശ്വാസം.വികലമാക്കപ്പെട്ട മതധരണകളെയും വിരൂപമാക്കപ്പെട്ട മനുഷ്യമനസ്സുകളെയും യഥാർത്ഥ മതാനുഭവത്തിന്റെ നേർവഴിയിലേക്ക് നയിക്കുവാൻ ഈ ഉദ്യമങ്ങൾ ഏറെ ഉപകരിക്കപ്പെടുന്നുണ്ട്.

മനുഷ്യ നന്മയ്ക്കുതകുന്ന കൂടുതൽ കൃതികൾക്ക് ജന്മം നൽകുവാനുള്ള ഈശ്വരാനുഭവം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
മലങ്കര ഓർത്തഡോക്സ് ചർച്ച്

നിരണം ഭദ്രാസനാധിപൻ



No comments: