Followers

Wednesday, January 31, 2018

Friday, January 12, 2018

വെള്ളം തറയില്‍ പലതലകളായി


എം.കെ.ഹരികുമാര്‍

ഒരു ഗ്ളാസ്‌ വെള്ളം
തറയിലേക്ക്‌ മറിഞ്ഞൊഴുകി.
വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തു
ഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.
അല്ല, അവ അങ്ങനെ ഭാവിച്ചു.
ഉപരിതലത്തിലെ ചെറിയ കുഴികള്‍
വളരെ അഗാധമാണെന്ന് നടിച്ച്‌
വളഞ്ഞും പുളഞ്ഞും ഒഴുകി.
ഞാനും ഒരു ഫണമായി ,
ആ തലകളിലൊന്നായി
തറയിലെന്തോ വീണത്‌
പരതുകയാണെന്ന വ്യാജേന
ഇഴഞ്ഞും ഒഴുകിയും കളിച്ചു

ശ്രീനാരായണായ : വായനാനുഭവം-തുളസീധരൻ ഗുരുവംശി ഭിലായ്



ശ്രീനാരായണായ എന്ന നോവലിന്റെ വായനാനുഭവം, തുളസീധരൻ ഗുരുവംശി ഭിലായ് വെളിപ്പെടുത്തുന്നു .ആശ്രയ മാതൃനാട് മാസികയിൽ.

ശ്രീനാരായണായ/ എം കെ ഹരികുമാർ
ശ്രീനാരായണഗുരുവിനെക്കുറിച്ച് നോവൽ / Sreenarayanaya