Followers

Tuesday, November 13, 2007

ചിന്തയെ ഗര്‍ഭംധരിക്കരുത്‌ 13-Nov-2007


ചിന്തയെ ഗര്‍ഭംധരിക്കരുത്‌
ആശയചരിത്രത്തില്‍ വിസ്മയിപ്പിക്കുന്ന കുരുക്കും ചോദ്യവുമാണ്‌ ഫ്രഡറിക്‌ നീത്‌ഷെ. പ്രമുഖ ജൂതപണ്‌ഡിതനും ചിന്തകനുമായിരുന്ന നീത്‌ഷെയുടെ ജൂതബന്ധം അന്വേഷിക്കുന്ന കൃതിയാണ്‌ 'നീത്‌ഷെ ആന്റ്‌ ജൂവിഷ്‌ കള്‍ച്ചര്‍'.ജേക്കബ്‌ ഗൊളമ്പ്‌ എഡിറ്റ്‌ ചെയ്ത ഈ കൃതിയില്‍ സ്റ്റീവന്‍ ഇ. അസ്ചീം, വീവര്‍ സന്താലീനോ, ഹൂബര്‍ട്ട്‌ കാന്‍സിക്‌, ജോസഫ്‌ സിമോന്‍, യിര്‍മി യാഹു യോവെല്‍ തുടങ്ങിയവര്‍ എഴുതിയ ലേഖനങ്ങളാണുള്ളത്‌. നീത്‌ഷെയെ വിവിധ കോണുകളിലൂടെ, മുന്‍വിധികളില്ലാതെ എഴുതിയിട്ടുള്ള ഈ ലേഖനങ്ങളില്‍ തീക്ഷണമായ ആക്രമണവും നിരാകരണവും കാണാം. ഈ കൃതിയുലൂടെ നീത്‌ഷെ എന്താണെന്ന് വ്യക്തമാണ്‌. അത്‌ ഇങ്ങനെ സംഗ്രഹിക്കാം.

1) ഹെഗലിനെ എതിരിടുന്നതിന്‌ നീത്‌ഷെ സ്വന്തമായ ദാര്‍ശനിക പദ്ധതിതന്നെ കണ്ടുപിടിച്ചു. തീവ്രസാംസ്കാരിക വിപ്ലവകാരിയായ അദ്ദേഹം ആധുനികതയെ വ്യത്യസ്തമായ വഴിയിലേക്ക്‌ തിരിച്ചു വിടുകയാണ്‌ ചെയ്തത്‌.

2) സോക്രട്ടീസും ഹെഗലും ചെയ്തത്‌ സത്യത്തെയും സംസ്കാരത്തെയും നിര്‍മ്മിച്ചുകൊണ്ട്‌ ദൈവചിന്തയെ സങ്കല്‍പ്പിക്കുകയായിരുന്നു എന്ന് നീത്‌ഷെ കണ്ടെത്തി. അതുകൊണ്ടുതന്നെ ക്രിസ്തുമതവും ജൂതന്മാരും സംസ്കാരവും ജീര്‍ണ്ണമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

3) നീത്‌ഷെയുടെ പ്രഭാഷണ സ്വഭാവമുള്ള ഭാഷ വൈരുദ്ധ്യാത്മകവും വന്യവുമായിരുന്നു. വാദിക്കുന്നതിനേക്കാള്‍ പ്രകോപിപ്പിക്കുക എന്നത്‌ അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടു.

4) പരീക്ഷണാത്മകമായി തത്ത്വചിന്തയെ നിരീക്ഷിച്ച നീത്‌ഷെ ഓരോന്നിലും ആത്മീയതയെ ഗര്‍ഭംധരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.

5) തത്ത്വചിന്തകര്‍ക്കിടയിലെ 'പുരുഷമാതാക്കളെ' നീത്‌ഷെ ഇഷ്ടപ്പെട്ടില്ല. ചിന്തിക്കുന്നത്‌ ശീലമാക്കുകയും ചിന്തയെ ഗര്‍ഭം ധരിക്കുകയും ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ആത്മീയ ഗര്‍ഭധാരണം, ഗര്‍ഭവതിയെപ്പോലെ വിധേയയാകാന്‍ പ്രേരിപ്പിക്കും.

6) വെറുതെ ചിന്തിച്ചാല്‍ പോരാ; ചില കവികള്‍ വീമ്പുപറയുന്നതുപോലെ, 'മഹാസങ്കടങ്ങള്‍' തങ്ങളോടൊപ്പമാണെന്ന് ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പോരാ. വിചാരങ്ങളില്‍ ചിന്തിക്കുന്നയാളുടെ സര്‍വ്വസ്വവും ഉണ്ടാകണം-രക്തം, ഹൃദയം, തീ, സന്തോഷം, ആസക്തി, ദുഃഖം, മനസ്സാക്ഷി, വിധി, ദുരന്തം.....

7) ജൂതന്മാരുടെ ജീവിതത്തെ ആത്മീയമായി അപനിര്‍മ്മിക്കുകയായിരുന്നു നീത്‌ഷെയുടെ ഉദ്ബോധനങ്ങളുടെ കാതല്‍.

8) ജന്മവാസനകളെ അടിച്ചമര്‍ത്തികൊണ്ടും മാനസികമായ ആത്മീയവത്‌കരണം കൊണ്ടും നേടുന്ന ആദ്ധ്യാത്മികമായ പരിത്യാഗജീവിതത്തെ നീത്‌ഷെ ഇഷ്ടപ്പെട്ടില്ല. ഇതിനു പകരമായി അദ്ദേഹം നിര്‍ദ്ദേശിച്ചത്‌ ഇന്ദ്രിയങ്ങളുടെ പൂര്‍ണ്ണമായ ഉപയോഗവും വൈകാരികതയുമാണ്‌.

9) സമകാലികലോകത്ത്‌ മതങ്ങളുടെ അപ്രമാദിത്വത്തിന്‌ യാതൊരു വിലയുമില്ലെന്ന് ചിന്തിച്ച നീത്‌ഷെ, കവി ഹീനെയോട്‌ കടപ്പെട്ടുകൊണ്ടാണ്‌ ദൈവം മരിച്ചു എന്ന ആശയം അവതരിപ്പിച്ചത്‌.

10) എന്നാല്‍ ഹീനെയുടെയും നീത്‌ഷെയുടെയും ദൈവ നിന്ദ വ്യത്യസ്തമാണ്‌. ഹീനെയ്ക്ക്‌ ഒരു ക്രിസ്തീയദൈവത്തില്‍ വിശ്വസിച്ചാല്‍ ആശ്വാസം തേടാമെന്ന ചിന്താഗതിയുണ്ട്‌. നീത്‌ഷെയാകട്ടെ, ദൈവത്തിനുവേണ്ടിയുള്ള ഒരിക്കലും സഫലമാകാത്ത ആഗ്രഹത്തില്‍ തന്റെ തത്ത്വചിന്തയെ തന്നെ അവസാനിപ്പിക്കുന്നു. ദൈവത്തെ ആവശ്യമില്ലാത്ത ലോകത്തേയാണ്‌ അദ്ദേഹം തേടിയത്‌.

4 comments:

സി. കെ. ബാബു said...

ശ്രീ ഹരികുമാര്‍,

ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ വിരോധമുണ്ടാവില്ലെന്നു് കരുതുന്നു.

ഫ്രഡറിക്‌ നീത്ഷെ അല്ല, ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ (Friedrich Nietzsche: 15.10.1844 - 25.08.1900) നീറ്റ്‌സ്‌ഷെ ഒരു ജര്‍മ്മന്‍ പേരാണെന്നോര്‍ക്കുക. മുഴുവന്‍ പേരു് Friedrich Wilhelm Nietzsche.

അതുപോലെ തന്നെ, താങ്കള്‍ ഉദ്ദേശിക്കുന്നതു് Heinrich Heine (13.12.1797 - 17.02.1856) എന്ന ജര്‍മ്മന്‍കവിയെ ആണെങ്കില്‍ അദ്ദേഹത്തിന്റെ പേരു് ഹീനെ എന്നല്ല, "ഹൈന്‍‍റിഹ്‌ ഹൈനെ" എന്നാണു് എഴുതേണ്ടതു്.

ഹെഗല്‍ അല്ല, ഹേഗെല്‍. മുഴുവന്‍ പേരു്: Georg Wilhelm Friedrich Hegel (27.08.1770 - 14.11.1831) = ഗിഓര്‍ഗ്‌ വില്‍ഹെല്‍ം ഫ്രീഡ്രിഹ്‌ ഹേഗെല്‍.

നീറ്റ്‌സ്‌ഷെ പിറന്നതു് വളരെ ഭക്തിയുള്ള ഒരു ക്രിസ്തീയ കുടുംബത്തിലായിരുന്നു. പിതാവു് പുരോഹിതന്‍. രണ്ടു് വഴിയിലേയും പിതാമഹന്മാര്‍ പ്രോട്ടസ്റ്റന്റ്‌ സഭയില്‍ ഉന്നത പദവികളുള്ളവര്‍. പിതൃവഴിയിലെ പിതാമഹന്‍ പ്രോട്ടസ്റ്റന്റ്‌ വിശ്വാസത്തെ പ്രതിരോധിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങള്‍ വരെ എഴുതിയിട്ടുണ്ടു്. ലോകത്തെ ഐന്ദ്രികമെന്നും ഇന്ദ്രിയാതീതമെന്നും വിഭജിക്കുന്ന പ്ലാറ്റോണിക്‌-ക്രിസ്തീയനിലപാടിന്റെ സമൂലവിമര്‍ശനമാണു് നീറ്റ്‌സ്‌ഷെയുടെ re-evaluation of all values എന്ന ചിന്തയുടെ അടിസ്ഥാനഹേതു. അടിമത്വനീതിശാസ്ത്രത്തില്‍ അധിഷ്ഠിതമായ ക്രിസ്തുമതത്തിന്റെ നിശിതവിമര്‍ശനമാണു് "ദൈവം ചത്തു" എന്ന പ്രസിദ്ധമായ പ്രസ്താവനയില്‍ അതിന്റെ കൊടുമുടിയിലെത്തി പൊട്ടിത്തെറിക്കുന്നതു്. ഇരുപതാം നൂറ്റാണ്ടിലെ ബൗദ്ധികലോകത്തെ അങ്ങേയറ്റം സ്വാധീനിച്ച നീറ്റ്‌സ്‌ഷെയുടെ ചിന്തകളെ ഏതാനും വാചകങ്ങളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതു് അദ്ദേഹത്തോടു് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരകൃത്യമേ ആവൂ.

പിറന്നതു് യഹൂദകുടുംബത്തിലായിരുന്നെങ്കിലും, അമ്മാവന്റെ നിര്‍ബന്ധത്താലും സഹായത്താലും നിയമത്തില്‍ ഡോക്ടറേറ്റ്‌ എടുത്ത ഹൈനെ, അക്കാലത്തു് ജര്‍മ്മനിയില്‍ നിയമജ്ഞരുടെ ജോലി യഹൂദര്‍ക്കു് നിരോധിക്കപ്പെട്ടിരുന്നതിനാല്‍ 1825-ല്‍ മാമോദീസ മുങ്ങി പ്രോട്ടസ്റ്റന്റുകാരനാവുകയായിരുന്നു. ഒരു നിയമജ്ഞനായി അദ്ദേഹം ഒരിക്കലും ജോലി ചെയ്യുകയുണ്ടായില്ല എന്നതാണു് അതിലേറെ രസം.

"കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്നവനേയും, ആഴത്തില്‍നിന്നു് കോരുന്നവനേയും തമ്മില്‍ സദസ്യര്‍ എളുപ്പം തെറ്റിദ്ധരിക്കുന്നു." എന്നു് പറഞ്ഞ നീറ്റ്‌സ്‌ഷെയെ മനസ്സിലാക്കാന്‍ നീറ്റ്‌സ്ഷെയെപ്പറ്റി എഴുതുന്നവരെ വായിക്കാതെ നീറ്റ്‌സ്ഷെയെ വായിക്കുന്നതാണുത്തമം എന്നു് തോന്നുന്നു.

നീറ്റ്സ്ഷെയുടെ ചില ഗ്രന്ഥങ്ങള്‍:
1. The Birth of Tragedy
2. Untimely Meditations
3. Human, All-Too-Human
4. Daybreak
5. Beyond good and Evil
6. On the Genealogy of Morals
7. The Gay Science
8. Thus spoke Sarathusthra

"ഇതുവരെ ജീവിച്ചവരോ ഭാവിയില്‍ ജീവിച്ചേക്കാവുന്നവരോ ആയ ആരേക്കാളും കൂടുതല്‍ കുശാഗ്രബുദ്ധിയോടെയുള്ള അറിവിന്റെ ഉടമയായിരുന്നു നീറ്റ്‌സ്‌ഷെ." - Sigmund Freud.

(എഴുതിയതു് കൂടിപ്പോയെങ്കില്‍ ക്ഷമിക്കുക. ആശംസകള്‍.)

Geetha Geethikal said...

The topic of this post is beyond me....

The Prophet Of Frivolity said...

So what exactly is this article about? I mean the book you were purportedly reviewing was centred on (as I could gather) the theme of Nietzsche's connection with Judaism. Am I missing something? Then you go along in numbered passages examining the nature of Nietzsche's thought. An attempt to define what is Nietzsche based on this kind of a book is rather preposterous. Or am I to go along the revelation that you belong to one of those ultra-modern post-telegraph critics in malayalam who goes on writing about the 'death of author' without having read a single line from Barthes? This is interesting.
Could you kindly point me to some reference towards what you based your statement "പ്രമുഖ ജൂതപണ്‌ഡിതനും ചിന്തകനുമായിരുന്ന നീത്‌ഷെയുടെ ജൂതബന്ധം അന്വേഷിക്കുന്ന കൃതിയാണ്‌ 'നീത്‌ഷെ ആന്റ്‌ ജൂവിഷ്‌ കള്‍ച്ചര്‍"? How do one define the term 'Jewish scholar'? Or do you mean 'semitic scholar' by the term 'ജൂതപണ്‌ഡിതന്‍'? Even then I have no reason to think Nietzsche is such a thinker. It is true that perhaps no one have read and understood Bible as Nietzsche did...that is the reason why he said the only figure worthy of honour in the whole New Testament is the roman viceroy Pilate. I understand one thing..Nietzsche is the most legendized of all thinkers..I recall someone having written in the Cambridge companion on Nietzsche about how even his moustache is 'designed' to go along with the un-written specifications of legend. Nietzsche sells. But this crossed all bounds.

"ഹെഗലിനെ എതിരിടുന്നതിന്‌ നീത്‌ഷെ സ്വന്തമായ ദാര്‍ശനിക പദ്ധതിതന്നെ കണ്ടുപിടിച്ചു." Huh? The seminal feature of Nietzsche vis-a-vis all the so called thinkers is that he has no philosophical system whatsoever. What mumbo-jumbo has gone into creating terms like "eternal recurrence" and "perspectivism" by critics is NOT Nietzschean in essence..It is for us..Who cannot afford to stay against the wrackful siege of his raging thought. Recall somewhere in 'will to power' he gives a short explanation in parenthesis and adds another parenthesis stating 'parenthesis for asses'.

"ജൂതന്മാരുടെ ജീവിതത്തെ ആത്മീയമായി അപനിര്‍മ്മിക്കുകയായിരുന്നു നീത്‌ഷെയുടെ ഉദ്ബോധനങ്ങളുടെ കാതല്‍."..As in gist of Nietzsche's thought? Really? Then Terry Eagleton's statement that whole post-modernism is a footnote written to Nietzsche is false..Isn't it? Why such reductionism? Well..agian back to the ultimate revelation: Books are like mirrors; if an ass looks in one cannot expect an angel to look out..

So what is this hokum all about? Don't know. I for one is certain that one can ascribe to any book of Nietsche the dictum ascribed by Omar to Quraan and affirmed by Emerson as suited to Republic: "burn your libraries, for their value is in this book".

The Prophet Of Frivolity said...

Oh..Wait.. Have I made a mistake here?ജൂതപണ്‌ഡിതന്‍ എന്നതിന്റെ വിഗ്രഹാര്‍ഥം എന്താണു? ജൂതനായ പണ്ഡിതന്‍ എന്നൊ ജൂതമത-ചിന്തയെക്കുറിച്ചൂ പാണ്ഡിത്യം ഉള്ള്വന്‍ എന്നൊ? Thank God! Is Nietzsche jewish then? I am lost!