Followers

Monday, December 17, 2007

എന്റെ പക്ഷിയും അവളുംdec17


എന്റെ പക്ഷിയും അവളും

അതിവേഗത്തില്‍ പറക്കുന്ന
ഒരു പക്ഷി എനിക്കുണ്ട്‌.
ഞാന്‍ നോക്കും മുമ്പേ
അതു പറന്ന് ചെന്ന് മടങ്ങും.
പക്ഷിക്കൊപ്പം പറക്കാന്‍
ഞാന്‍ എടുത്തുവച്ച ചിറകുകളെല്ലാം
പര്‍വ്വതകെട്ടുകളിലിടിച്ച്‌ ചതഞ്ഞു.
ആ പക്ഷിയുടെ കണ്ണുകള്‍
എന്നേക്കാള്‍ വേഗത്തില്‍
എന്തും കൊത്തിയെടുക്കും.

അവളെയും അത്‌ കണ്ണുകള്‍കൊണ്ട്‌
കൊത്തിവലിച്ചു.
ഞാന്‍ കാണുന്നതിനുമുമ്പ്‌
അതു കണ്ടു വന്നു.
പക്ഷി ചെന്നതിന്റെ പ്രശ്‌നങ്ങള്‍
ഇനിയും തീര്‍ന്നിട്ടില്ല.
ഞാനാമുഖം ഇനിയും കണ്ടുതീര്‍ന്നിട്ടില്ല.
ഏതോ ശില്‍പ ഗോപുരവാതില്‍ക്കല്‍
ധ്യാന നിരതമായ ആത്മാക്കളുടെ
ഗരമാണ്‌ ആ മുഖം.
കണ്ടിട്ടും കണ്ടിട്ടും തീരാത്ത
എന്തോ ഒന്ന് .
എന്റെ പക്ഷി ആ മുഖത്തിനും
ശരീരത്തിനും ചുറ്റും
എത്രയോ വട്ടം വലം വച്ചുവെന്നോ !
ഓരോ തവണ പോരുമ്പോഴും
അവളുടെ ചാരനിറവുംക്ഷേത്രഗോപുരങ്ങളും
ശില്‍പരൂപങ്ങളും
കൂടെ കൊണ്ടുവരും.
ഞാനിതെല്ലാം എവിടെ വയ്‌ക്കും?

4 comments:

ഫസല്‍ said...

എവിടെ വയ്‌ക്കും?

chila varikaliloru sugam okkeyundu
congrats

വേണു venu said...

ഞാനിതെല്ലാം എവിടെ വയ്‌ക്കും?
സത്യം.
ഇവിടെ ഒഴുകുന്നു, പ്രൊമോദമായ് ഗുപ്തനും ഫാസലായാരൊ പിന്നെ ഈ ഞാനും,
എങ്കിലും കലുങ്ങുകളില്ലേ ഭാരമിറക്കുവാന്‍‍‍...

g.r.kaviyoor said...

aval varum ennu karuthi kudu kutti
athinu valam vachu kathirikave
ariyathe manassile nombarangal chiraku vachu parannakannu
chillakal thorum thedi alayave
chikkennu kandu njan ee blogilude...
nannayirikunnu
ennu g.r.kaviyoor
bangalore
grkaviyoor@gmail.com

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

പ്രിയപ്പെട്ട ചങ്ങാതിമാരേ, വിഴുപ്പലക്കാന്‍ ബ്ലോഗു തന്നെ വേണൊ?