ജലം
ഒഴുകാന്‍ ഒരു നിയമം.
ഒഴുക്കു തുടങ്ങിയാല്‍
അത് പൂര്‍ത്തിയാക്കുന്നതാണ് ഇഷ്ടം.
ഒഴുകുമ്പോള്‍ ഒന്നും ഓര്‍ക്കില്ല.
മാത്രമല്ല,ഒഴുകുമ്പോള്‍
ഓര്‍ക്കരുതെന്ന്
ഓര്‍മ്മിപ്പിക്കുകയും ചെയ്യും.
വല്ലാതെ ഓര്‍ത്ത്
ബോറാക്കുന്നവരുണ്ട്.
അവിടെയും വെള്ളം
വാക്ക് തെറ്റിക്കില്ല.
ഒഴുകാന്‍ ഒന്നുമില്ലെങ്കില്‍,
ഓര്‍ക്കാനും ഒന്നുമില്ല.
ഓര്‍ക്കാനില്ലാതെ ഒഴുകി,
ഓര്‍മ്മിപ്പിക്കുന്നതിന്റെ ഒഴുക്കില്‍
സ്വയം മറക്കാന്‍ നമുക്ക്
വേണമെങ്കില്‍
വെള്ളത്തോട് കടപ്പെടാം
No comments:
Post a Comment