സമസ്യയാകാന്‍ വെമ്പുന്നു.
എത്രയോ പ്രലോഭിപ്പിക്കുന്നു
മറ്റുടലുകള്‍.
സ്നേഹം,താപം,അനുരാഗം ,ആസക്തി-
ഉടലിന് എല്ലാം കാലിഡോസ്കോപ്പുകള്‍.
മാതാവിന്റെ, പിതാവിന്റെ
ഉടലുകള്‍ സ്നേഹത്തിന്റെ
വന്നു വരിഞ്ഞു വരിഞ്ഞുമുറുക്കുന്നു
സ്വയം തിരിച്ചറിയുന്നത്
ചിലപ്പോള്‍ ഈ ഉടലിലൂടെയാണ്.
ഉടലുകള്‍ ഇനിയും കടംകഥകളായി
തുടരുന്നു.
കാലം പടം പൊഴിക്കുമ്പോള്‍
ഒരു ഉടലും സൗന്ദര്യം
നിറച്ചിരുന്നതായി തോന്നുന്നില്ല.
എല്ലാം രോഗത്തിന്റെ ,
അശാന്തിയുടെ മുതലവായില്‍ത്തന്നെ.
ശരീരങ്ങളോട് തോന്നിപ്പിച്ച
വികാരം എവിടെനിന്നായിരുന്നു?
എന്നില്‍ നിന്ന്?
എന്റെ ശരീരത്തില്‍നിന്ന്?
എല്ലാ ഉടലുകളും
ഏതോ ഒഴിഞ്ഞ ഇടങ്ങളുടെ
ഇനിയും
അറിയപ്പെടാത്ത
സൗന്ദര്യശാസ്ത്രം മാത്രമോ?
No comments:
Post a Comment