സന്ധ്യ
കാവ്യാത്മകമാകാന്‍വിസമ്മതിക്കുകയും
പുതിയൊരു കവിതക്കായി
യത്നിക്കുകയും ചെയ്തു.
ചുവന്ന നിറങ്ങളുടെ
ചില പാറ്റേണുകള്‍
ഉണ്ടാക്കിയെങ്കിലും തൃപ്തിവരാതെ
അതുപേക്ഷിച്ചു.
ആരോ ഇനിയും വ്യക്തമാക്കാത്ത
ചില കലാപങ്ങള്‍ നടത്തിയതിന്റെ
ദൃഷ്ടാന്തമെന്നോണം
കടുംചായങ്ങള്‍ പ്രത്യക്ഷപ്പെട്ടത്
ഒരു പരീക്ഷണമായിരുന്നു.
പലനിറങ്ങള്‍ നോക്കി നോക്കി
സന്ധ്യമടുത്തു.
കാവ്യാംശമില്ലാതെ
ജീവിക്കുക എന്ന വെല്ലുവിളിയാണ്
ഏറ്റവും പരീക്ഷണാത്മകമെന്ന്
സന്ധ്യ വിലയിരുത്തിയെങ്കിലും
ഫലപ്രദമായില്ല.
ജീവിതം സന്ധ്യയെപ്പോലെ
ഒട്ടും കാവ്യാത്മകമാകതിരിക്കാനുള്ള
പ്രയത്നമാണ്.
എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നതിന്
മുമ്പുതന്നെ ഒരുത്തന്‍
സന്ധ്യയുടെ ഒഴിഞ്ഞുമാറലിനെപ്പറ്റി
ഒരു തത്വം ഉണ്ടാക്കി.
ഇതും സന്ധ്യയുടെ
മാഞ്ഞുപോകലിന് ഒരു കാരണമാണ്.
No comments:
Post a Comment