എല്ലാ ചില്ലകളും
കാറ്റ് വരാന്‍ നോക്കിയിരിക്കുകയാണ് ഒടിയാന്‍.
പുതിയ ചില്ലകള്‍ ഒടിയുന്നത് മരത്തിനും,
ഒടിക്കുന്നത്
കാറ്റിനും രസമാണ്.
എല്ലാ കാറ്റുകളും
ചില പ്രത്യേകതരം ശബ്‌ദ്ങ്ങള്‍ പുറപ്പെടുവിക്കും.
മാറിക്കോ മാറിക്കോ
എന്ന്
പുരാതന കേരളീയ ശൈലിയില്‍ അല്ല,
ഇതാഞാന്‍ വരുന്നു, ഇപ്പോള്‍ മാത്രമാണ് ജീവിതം എന്ന അര്‍ത്ഥത്തില്‍.
കാറ്റ് അര്‍ത്ഥമല്ല;
കാറ്റിനെന്തിനാണ് അത്?
ചില്ലകല്‍ മറ്റൊരു മനശാസ്ത്രമാണ്.
ജീവിതത്തില്‍ പിന്തിരിഞ്ഞു
നോക്കാന്‍ ഒന്നുമില്ലെന്നു അതു പറയും!.
No comments:
Post a Comment