Followers

Tuesday, May 6, 2008

പൂവിലൊളിച്ച്



ഒരു പൂവിലൊളിച്ച് സൗന്ദര്യം
ചമയ്‌ക്കാന്‍ ഇനി കവിക്കാവില്ല.
എല്ലാ പൂക്കളും വേല മനസ്സിലാക്കി.
ഏറ്റവും ക്രൂരനായ ഈ മനുഷ്യന്റെ
ചിരി എത്ര വികൃതമാണെന്ന്
പൂക്കള്‍ഞെട്ടലോടെയായിരിക്കും
ഓര്‍ക്കുക.
പൂക്കള്‍ക്ക് വേറെ പണിയുണ്ട്.
ഏത് പൂവും ഒരു ധ്യാനത്തെ
പിന്തുണയ്‌ക്കുന്നു.
മനുഷ്യനാകട്ടെ
തന്റെ വൃത്തികെട്ട മനോഹാരിതകളെ
അവയുടെ മേല്‍ അടിച്ചേല്പ്പിക്കുന്നു.
പൂവിന് ഇനിയെങ്കിലും കാട്ടിലേക്ക്
പോകാന്‍ സുരക്ഷിത പാതയൊരുക്കണം.

No comments: