മേഘങ്ങള്‍ പ്രസവിക്കുന്ന
മക്കളെല്ലാം അതിവിരുതര്‍.
എല്ലാം പുതിയ ആകാശവും
യാത്രാപഥങ്ങളും തേടി
ആത്മാഹൂതി ചെയ്യുന്നു.
ഒരു ദിനത്തില്‍ അവ ഒരു നഗരം തന്നെ
നിര്‍മ്മിക്കുന്നു.
അടുത്ത ക്ഷണം അത് മായ്‌ച്ച് കളഞ്ഞ്
അദൃശ്യരാവുന്നു.
മിഥ്യകളുടെ ആവിഷ്കാരങ്ങള്‍.
ഏറ്റവും വിലയിടിഞ്ഞത്
കവിതയ്ക്കാണ്.
കവിത ഒരു വലിയ നുണയാണ്.
കവി അതിനേക്കാള്‍
വലിയ അസംബന്ധവും.
No comments:
Post a Comment