Followers

Friday, October 3, 2008

എവിടെയോപെയ്ത മഴയുടെ

ഈ വഴിയില്‍ ധാരാളം

പേര്‍ പോകുന്ന ശബ്ദം കേള്‍ക്കാം.

ആരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല.

ശബ്ദങ്ങളെ വകവയ്ക്കാതെ

ഞാന്‍ ഉള്ളിലേക്ക്‌ നടന്നു.

എന്‍റെ ഉള്ളിലേക്ക്‌.

കടുത്ത വെയിലും മഴയും

മാറിമാറി വന്നു.

എവിടെയോപെയ്ത മഴയുടെ

ഒരു തുള്ളി പോലും എന്‍റെ മേല്‍ വീണില്ല.

ഞാന്‍ നടന്നു കൊണ്ടേയിരുന്നു.

എനിക്ക്‌ ഇഷ്ടമുള്ളവരുടെ

മനസ്സുകളെ നോക്കി.