നിറങ്ങള്‍ ഒരു വിര്‍ച്വല്‍
യാഥാര്‍ത്ഥ്യമാണ്.
ഉദാഹരണത്തിന്
ഒരു ചുവപ്പ് എവിടെയുമുണ്ട്-കുരുതിക്കും കളത്തിനും
കൊടിക്കും കുപ്പായത്തിനും പഴത്തിനും.
ആ നിറത്തിന്‍റെ വിര്‍ച്വല്‍ പ്രതിച്ഛായ
അനന്തമായി വ്യാപിച്ചിരിക്കയാണ്.
നമുക്ക് എവിടേക്കും അതിനെ കൊണ്ടുപോകാനാവില്ല.
അതിനെ നമുക്ക് കൊടിയായോ
പഴങ്ങളുടെ തൊലിയുടെ നിറമായോ
ഉപസ്ഥലമാക്കിയെടുക്കാം.
കൊടി അല്ലെങ്കില്‍ കുപ്പായം അപ്പോള്‍ നിറമല്ല .
നിറത്തിന്‍റെ പ്രതിനിധാനവും അറിവും
ഉപയോഗവുമാണ്.
നിറം എന്ന കേവല അനുഭവം
ഒരു പ്ളാനറ്റ്പോലെയാണ്.
അതില്‍ നിന്ന് നാം ഒരു പ്രതിച്ഛായ
ചീന്തിയെടുത്ത് മറ്റൊരു പ്ളാനറ്റുണ്ടാക്കുന്നു.
നിറം ഒരു ഉപ പാഠമാണ്, പ്രതീകമല്ല.
No comments:
Post a Comment