ഒരു പൂവ് വിരിയുകയാണ്,
ഒരു മുന്‍ വിധിയുമില്ലാതെ.
ഒരു കാറ്റില്‍ ഒരു പ്രണയം,
ഒരു ചലനത്തില്‍ ഒരു കവിത-
ഇതൊന്നും ഉന്നമല്ല.
ശരിക്കും ഓഹരി വിപണിയും
ഡോളര്‍ വിലയും നോക്കി പൂത്താല്‍
എന്താണെന്ന് ചെടികള്‍ ചിന്തിക്കുന്ന
ഈ കാലത്ത് പൂവ് ഒരു സന്ദേശമോ
സൂചനയോ ഒന്നുമല്ല.
വെറും പൂവാണത്.
വെറുതെയും പൂക്കാം.
1 comment:
ഈ കാലത്ത് വെറുതെയും പൂക്കാം എന്ന് ചിന്തിക്കാന്‍ ഒരു പൂവിനെങ്കിലും ആവുന്നല്ലോ...
Post a Comment