critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Sunday, December 28, 2008
വിശേഷവാക്യങ്ങള്‍ -Aphorisms
നമ്മുടെ യാത്രകള്‍ കാലത്തെ തോല്‍പ്പിക്കുന്നു. ഇതിനിടയില്‍ നാം അനിശ്ചിതമായ ഒരു കൂടാരം മാത്രമാണ്.
എല്ലാ വഴികളും ഒടുവില്‍ ഇല്ലാതാവുന്നു; യാത്രയുടെ യഥാര്‍ത്ഥ ഫലം.
ശരീരത്തിനു താങ്ങാവുന്നതിലേറെ നാം മനസ്സില്‍ കൊണ്ടുനടക്കുന്നു.
നമ്മുടെ വഴികള്‍ ഉണ്ടാകുമ്പോള്‍ തന്നെ മാഞ്ഞുപോകുന്നു; അത് ശലഭ യാത്രകളാണ്.
പഞ്ച ഭൂതങ്ങളൂടെ ഇന്റെര്‍നെറ്റ് ആണ് മനുഷ്യന് ഒരോ നിമിഷവും അഭിമുഖീകരിക്കുന്നത്.
സ്വന്തം തീരുമാങ്ങളൂടെ ഇരയാവുന്നവരാണ് ഏെറ്റവും കൂടുതല്‍ മടുപ്പനുഭവിക്കുന്നത്.
പുതിയ വിപണി വ്യവസ്ഥയില്‍ ആണിനേക്കാള്‍ പെണ്ണിനാണ് മാര്‍ക്കറ്റ്. അവളുടെ പടം , ശബ്ദം, സാന്നിദ്ധ്യം എല്ലാം ഒരു ബൂസ്റ്റാണ്.
ക്യൂ നില്ക്കുമ്പോള് , സിനിമ കാണുമ്പോള്‍ , സംസാരിക്കുമ്പോള്‍ കൈകള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിട്ടുണ്ട്.
സാഹിത്യകാരന്മാര്ക്ക് ചെറുപ്പം അപമാനം ഏറ്റുവാങ്ങാനുള്ളതാണ്.
ഓരോ നിമിഷവും ഒരു യുദ്ധം നടക്കുന്നു, യാദൃച്ഛികതകളുടെ വരവിനെതിരെയുള്ളതാണത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment