കല കലാപരമാകുന്നത് ഒരു ദുരന്തമായിരിക്കും.
കല എന്നത് കലാകാരണ്റ്റെ മുന്‍ വിധിയാകരുത്.
പശു മൂത്രമൊഴിക്കുന്നത് കലയ്ക്ക് വേണ്ടിയല്ല.
എന്നാല്‍ അത് ക്യാമറയില്‍ പകര്‍ത്തുന്ന ഒരാള്‍ക്ക് അത് കലയാണ്. ,പലവിധത്തില്‍.
അയാള്‍ കലയെ തേടുന്നു.
അത് ചിത്രമായി വരയ്ക്കുന്നവനും കലയ്ക്കായി ഓടുന്നു
അയാള്‍ കലയെപ്പറ്റിയുള്ള ധാരണയാണ് തേടുന്നത്.
ഇത് അയാളുടെ കലയെ മുന്‍കുട്ടിയുള്ള ആശയ പ്രചരണമാക്കും.
കല കലാപരമാകണമെന്ന് വാശിപിടിക്കുമ്പോള്‍
അത് ചരിത്രത്തോടാണ് സംവദിക്കുന്നത്.
കലയാണെന്ന മുന്‍ധാരണയോടെ എന്ത് ചെയ്താലും അതില്‍കലയില്ല.
കാരണം കല മുന്‍ ധാരണയല്ല
അത് ഓരോ നിമിഷത്തിണ്റ്റെയും മറ്റൊരു
അനുഭവമാണ്.
No comments:
Post a Comment