Followers

Friday, September 10, 2010

ഒരിക്കല്‍ നമുക്ക്‌ /എം. കെ.ഹരികുമാർ

ചില സമയത്ത്‌ നമ്മള്‍
ആരോടും ഒന്നും പറയരുത്‌.
ആര്‍ക്കും ഒന്നും മനസ്സിലാകില്ല.
ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ല
എന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൗനങ്ങൾ
ജീവിതത്തെ വല്ലാതെ അപഹസിക്കും!
ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളും
ഉണ്ടാകുന്നു.
അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളും
നഷ്ടമാകുന്നു.
ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.
മറ്റുള്ളവരാണ്‌ നമ്മളെ
നിര്‍വ്വചിക്കുന്നത്‌ ,
ഉണ്ടെന്ന് ഭാവിക്കുന്നത്‌,
ഇല്ലാതാക്കുന്നത്‌.

Tuesday, August 17, 2010

ചിന്തകൾക്കിടയിലെ ശലഭം പ്രകാശനം-ജോൺപോ

എം.കെ. ഹരികുമാറിന്റെ 'ചിന്തകൾക്കിടയിലെ ശലഭം' എന്ന കൃതിയുടെ
പ്രകാശനം ജോൺപോൾ കവി ബക്കർ മേത്തല്യ്ക്ക് കോപ്പി നല്കി കൊടുങ്ങല്ലൂരിൽ നിർവ്വഹിക്കുന്നു.

Monday, August 16, 2010

ചിന്തകൾക്കിടയിലെ ശലഭം പ്രകാശനം

എം. കെ. ഹരികുമാറിന്റെ ചിന്തകൾക്കിടയിലെ ശലഭം എന്ന
പുസ്തകം ഡോ. എം. ലീലാവതി
പ്രകാശനം ചെയ്യുന്നു

[prabhath books
price rs.50/]