Followers

Friday, December 26, 2008

വിശേഷവാക്യങ്ങള്‍ -Aphorisms


രാത്രി: അഭൌമമായ ഏെകാന്തതയുടെയും ഭയത്തിന്‍റെയും കാത്തിരുപ്പിന്‍റെയും സമ്മോഹനമായ ലാസ്യ പ്രകൃതി.

സാഹിത്യം: ഏേത്‌ ആപേക്ഷികതയ്ക്കും ജീവിതം നല്‍കുകയും അതിലൂടെ പരത്തെയും അപരത്തെയും വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്ന ഊര്‍ജ്ജത്തിന്‍റെ സമ്പദ്‌ വ്യവസ്ഥ.

കല; സ്വന്തം ശരീരത്തെ വിചാരത്തില്‍ അലിയിച്ച്‌ ചേര്‍ക്കുന്നതിന്‍റെയും അതേസമയം ജീവിതത്തേക്കാള്‍ വലിയ പ്രതിച്ഛായകള്‍ ഉണ്ടാകുന്നതിന്‍റെയും ബലാബലം പരീക്ഷിച്ചറിയുന്ന ഊര്‍ജ്ജത്തിന്‍റെ അവസ്ഥ.







Thursday, December 25, 2008

വിശേഷവാക്യങ്ങള്‍ -Aphorisms


ഭൂതകാലത്തിന്‍റെ അന്ധവിശ്വാസത്തെ തകര്‍ക്കുമ്പോഴാണ്‌ യഥാര്‍ത്ഥ എഴുത്തുണ്ടാകുന്നത്‌.

എഴുത്തുകാരന്‍ സ്വയം ഒരു മീഡിയയാകണം.

മരം ഒരേ സമയം ഒരു ക്ഷേത്രവും മൂര്‍ത്തിയുമാണ്‌.

ദ്രവിച്ച ഓലയെ തീ വിഴുങ്ങുന്നപോലെ തിന്‍മകള്‍ വന്നു നിറയുമ്പോള്‍ നമുക്ക്‌ മിച്ചമില്ല.

നമ്മുടെ തരിശു നിലങ്ങള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ നിന്ന് തുടങ്ങുന്നു; ശരീരത്തിന്‌ വെളിയിലേക്ക്‌ സാവധാനം വ്യാപിക്കുന്നു

മരങ്ങള്‍ ഏകാഗ്രതയ്ക്ക്‌ പുതിയ ഭാഷയുണ്ടാക്കുന്നു.

മരം എല്ലാ ജീവികള്‍ക്കും ഒരു ആത്മീയതയാണ്‌.

Tuesday, December 23, 2008

വിശേഷവാക്യങ്ങള്‍ -Aphorisms


കവിതയിലെ വാക്കുകള്‍ക്ക്‌ വെളിയിലാണ്‌ യഥാര്‍ത്ഥ കവിത.


ഒരു പൂവ്‌ വീഴുന്നത്‌ ഒരു ചരിത്രമാണ്‌.


മനുഷ്യ ജീവിതം ഒരു കഥയല്ല, പുസ്തകവുമല്ല.


എഴുത്തുകാരുടെ കഥകളൊക്കെ വിശ്വസനീയമല്ലാതായിക്കഴിഞ്ഞിരിക്കുന്നു.


സാഹിത്യത്തിന്‍റെ യാഥാര്‍ത്ഥ്യം ഇന്ന് നൂറുമടങ്ങ്‌ ദുര്‍ബ്ബലമായി.


ഓര്‍മ്മകള്‍ പെരുകുമ്പോഴുണ്ടാകുന്ന വിരക്തിയാണ്‌ യഥാര്‍ത്ഥ നിശ്ശബ്‌ദത

വിശേഷവാക്യങ്ങള്‍ -Aphorisms


ഓരോ അനുഭവത്തിന്‍റെയും കോശത്തിലേക്ക്‌ നോക്കി , അതില്‍ ജീവിക്കുക എന്നതാണ്‌ എഴുത്തുകാരന്‍റെ വെല്ലുവിളി.

നമ്മുടെ യുക്തിയും വികാരവും അപൂര്‍വ്വമായ അറിവും എല്ലാം ഓരോ യാത്രയുടെ ഫലമാണ്‌. ആ യാത്രയാകട്ടെ സൌരയൂഥത്തെപ്പോലും തോല്‍പ്പിക്കുന്നതാണ്‌.

എല്ലാ വാക്കുകളുടെയും അര്‍ത്ഥം ഒന്നാണ്‌.

പ്രണയം ഒരു സൂക്ഷ്മ വിനിമയമല്ലാതായി. അത്‌ ചില സാധനങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോഴുള്ള അമിത ശ്രദ്ധപോലെ സ്ഥൂലമാണ്‌.

ജീവിതം മറവിക്ക്‌ മേലുള്ള മറ്റൊരു മറവിയാണ്‌.

തേള്‍ വാലുമടക്കി കുത്തുന്നതിന്‌ മുമ്പുള്ള ഹിംസാത്മകമായ സല്ലാപമാണ്‌ പ്രണയം.

.

വിശേഷവാക്യങ്ങള്‍ -Aphorisms


ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമേ ഇന്ന് മനുഷ്യര്‍ തമ്മിലുള്ളു.


ഉള്ളിന്‍റെ ലോകം എവിടെയോ വീണുപോയിരിക്കുന്നു.


പുതിയ കാലത്ത്‌ കവി എന്ന കേന്ദ്രമില്ല. വാക്കുകളെ ഉപയോഗപ്പെടുത്തുന്ന ആളേയുള്ളു.


മനുഷ്യ വ്യക്തി ഇല്ലാതായി.


അനുഭവങ്ങളുടെ സമാനതയാണ്‌ ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകത. ഇത്‌ സാഹിത്യത്തെ സുവിശേഷമല്ലാതാക്കി.


എല്ലാം മരിക്കുന്ന ഈ കാലത്ത്‌ സ്വയം പരിഹസിക്കുന്നതിലൂടെയേ ഒരു ബ്രേക്ക്‌ സാധ്യമാകൂ.


ആകാശം വെറുമൊരു തോന്നലല്ല ;
അതിലും ഒരാള്‍ക്ക്‌ പല വിതാനങ്ങളില്‍ ജീവിക്കാന്‍ കഴിയും. അതൊരു മൈത്രിയുടെ സങ്കല്‍പ്പമാണ്‌.

കാറ്റ്‌ കൊണ്ടുവരുന്നത്‌ സാരമായ അറിവുകളാണ്‌.

Monday, December 22, 2008

വിശേഷവാക്യങ്ങള്‍- Aphorisms


ആമ: ഒരു ദിവസം കൊണ്ടോ , ഒരു മാസം കൊണ്ടോ . ഒരു വര്‍ഷം കൊണ്ടോ നടന്നു തീര്‍ക്കാന്‍ പ്രത്യേക ദൂരമോ വാശിയോ ഉത്തരവാദിത്തമോ ഇല്ലാത്ത അരാജകവാദി.

ലോകം ഇന്നു പ്രണയത്തോടൊപ്പമല്ല . പ്രണയം കാമുകിയോടോ കാമുകനോടോ ഒത്തല്ല.

കവികള്‍ക്ക്‌ പോലും പദ്യം വേണ്ട: അവര്‍ക്ക്‌ ഗദ്യം മതി.

ഇന്നത്തെ മനുഷ്യന്‍റെ വൈകാരിക ജീവിതത്തിന്‌ ആത്മീയ മൂല്യങ്ങള്‍ നഷ്ടമായി.

ആത്മീയതയ്ക്ക്‌ മതവുമായി ബന്ധമില്ല.

ഓരോ ആശയവും അത്മീയതയാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.


Sunday, December 21, 2008

വിശേഷവാക്യങ്ങള്‍- Aphorisms


പൂവ്‌ : കവിതയുടെ ഭാരം താങ്ങി മടുത്ത്‌ ഇന്‍റീരിയര്‍ ഡെക്കറേഷനുവേണ്ടി പ്ളാസ്റ്റിക്‌ രൂപം നേടി ആത്മഹത്യ ചെയ്യേണ്ടിവന്ന സൌന്ദര്യം.

ലോകത്ത്‌ ഒരു ജിവിക്കും മനക്ളേശമുണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കുന്ന പ്രക്രിയക്ക്‌ ആവശ്യമായ ഗുണമാണ്‌ തപസ്സ്‌.

പ്രണയത്തിലും രതിയിലും തനിക്കല്ല, ആണിനാണ്‌ നേട്ടമെന്ന് വിചാരിക്കുന്ന പെണ്ണിന്‌ സ്വന്തം ലൈംഗികതയുടെയോ അനുഭുതിയുടെയോ കേന്ദ്രമകാന്‍ കഴിയില്ല.

ചിത്രശലഭം: ജന്‍മാന്തരബന്ധങ്ങളെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ തത്വമുക്തമായി ഒന്ന് പറക്കാമോയെന്ന് പരീക്ഷിക്കുന്ന ജീവി.

അസ്തിത്വം: ഭൂമിയില്‍ തന്നെയുള്ള മറ്റൊരു പ്ളാനറ്റാണത്‌.

Saturday, December 20, 2008

വിശേഷവാക്യങ്ങള്‍- Aphorisms


മനുഷ്യന്‍ തന്നേക്കാള്‍ വലിയതും അഗാധവുമായ അനേകം ലോകങ്ങളെ സ്വീകരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.

ഏെറെക്കാലം നം പിന്തുടര്‍ന്ന വലിയ വിസ്മയങ്ങള്‍ , ഒരു നിമിഷം കരിക്കട്ട പോലെ വെള്ളത്തില്‍ നനഞ്ഞ്‌ കിടക്കുന്നത്‌ കാണേണ്ടിവരും .

സിനിമയിലെ പ്രണയ ഗാന രംഗങ്ങളില്‍ , പ്രണയം പ്രണയിക്കുന്നവരേക്കാള്‍ വലിയ പ്രതിച്ഛായ നേടുകമാത്രമാണ്‌ ചെയ്യുന്നത്‌.

ഇന്ന് കവിത ഒരു പൊതുജനാഭിപ്രായമായി , സാമ്പ്രദായിക പൊതു ധാരണയായി അധ:പ്പതിച്ചിരിക്കുന്നു.


കവിത ഒരു തനിയാവര്‍ത്തനമാണ്‌; അനുഷ്‌ഠാനകലയാണ്‌.

ബോധാബോധങ്ങളില്‍നിന്ന് അശരണരായി താഴേക്ക്‌ വീണുകൊണ്ടിരിക്കുന്ന നിസ്വരായ
ചിന്തകളുടെ കരച്ചില്‍ പോലെ വേദനജനകമാണ്‌ മഴ.

വിശേഷ വാക്യങ്ങള്‍ -Aphorisms


ടെലിവിഷനിലും സിനിമയിലും മാധ്യമങ്ങളിലുമൊക്കെ വ്യാമോഹങ്ങള്‍ മാത്രമേയുള്ളു.

എഴുത്തുകാരന്‌ ഇന്ന് ഒരു റോളൂം ഇല്ല. അയാള്‍ സൃഷ്ടിച്ചെടുക്കുന്ന അവാര്‍ഡിന്‍റെ ഒരു പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയിലാണ്‌ അയാളുടെ ലോകത്തിന്‍റെ അതിരുകളുള്ളത്‌.

രാഷ്ട്രീയക്കാരുടെ അരാഷ്ട്രീയവാദമാണ്‌ ഇന്നത്തെ വലിയ പ്രതിസന്ധി.

അന്തരിക്ഷത്തില്‍ പലവിധ ആസക്തികളും ആഗ്രഹങ്ങളും ഓടിയലയുന്നുണ്ട്‌. ഒന്നും തൊട്ട്‌ നോക്കാന്‍ കഴിയില്ല.


സകല പ്രണയങ്ങളും മീനിന്‍റെ ചെതുമ്പല്‍പോലെ കൊഴിഞ്ഞു വീഴും .

രതി ഒരു വികാരമല്ല. ഒരു നാടകമാണ്‌.

Friday, December 19, 2008

വിശേഷവാക്യങ്ങള്‍- Aphorisms


കാമുകിമാരേക്കാള്‍ നല്ലത്‌ കൊമേഴ്‌സ്യല്‍ ബാങ്കുകളാണ്‌.. അവര്‍ ഒരു ദിവസം പത്തോ പതിനഞ്ചോ എസ്‌. എം. എസ്‌ അയച്ചുതരാന്‍ ഉദാരത കാണിക്കുന്നു.

എല്ലായിടത്തും ആണ്‍ എന്ന പ്രതീകം തന്നെ മലിനമായിരിക്കുന്നു.

എഴുത്ത്‌ ഭാവിയുടെ എസ്റ്റാബ്ളിഷ്‌മെന്‍റാണ്‌.

അഗാധമായതൊന്നും ഒരിക്കലും തുറക്കാതെ അവശേഷിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഒരു പെണ്ണാവുക എന്നത്‌ വിപ്ളവകരമാണ്‌. ആണിനെ വെറുക്കുകയും സ്വയം നിര്‍ലൈംഗീകരിക്കുകയും ചെയ്തുകൊണ്ട്‌ ഒരുവള്‍ക്ക്‌ പെണ്‍നല്ലാതാകാം.

യാഥാര്‍ത്ഥ്യം ഏേത്‌ നിമിഷവും തകര്‍ന്ന് വീഴാവുന്ന കൂടാരമാണ്‌.

വാസ്തവികത എന്നൊന്നില്ല. അത്‌ നമള്‍ ഉണ്ടാക്കുകയും മായ്ക്കുകയുമാണ്‌ ചെയ്യുന്നത്‌.