മാനിഫെസ്റ്റോ -13
സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല-13
എം.കെ.ഹരികുമാർ
എല്ലാത്തിലും ഒരേ ചൈതന്യമാണുള്ളത്. ഒന്ന് മറ്റൊന്നിൽ നിന്ന് ഭിന്നമല്ല, എന്നതാണ് അദ്വൈതത്തിന്റെ കാതൽ. പ്രപഞ്ചാംശമാണ് എല്ലാറ്റിലുമുള്ളത്. എല്ലാം ദൈവമാണെന്ന് പറയാം. എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ ആരാധനയോ ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇത് മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും. മനുഷ്യമനസ്സിൽ ഭൂരിപക്ഷം സമയവും തിന്മയാണുള്ളത്. ഒരു ജീവിയുടെപോലും നിലവിളി അവനു കേൾക്കാൻ കഴിയില്ല. അവൻ കേൾക്കുന്നു എന്ന് ബുദ്ധികൊണ്ട് ഭാവിക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥ അദ്വൈതാനുഭൂതിയിൽ എത്താൻ കഴിയുന്നവർക്ക്, ഭേദചിന്ത ഇല്ലെന്ന് ബോധ്യപ്പെടും. പക്ഷേ, ദൈവമായിത്തീരാൻ കഴിഞ്ഞാൽ ,പിന്നെ, ജീവിതമെന്തിന്?
നവാദ്വൈതം സാഹിത്യചിന്തയിലാണ് മുഖ്യമായും പ്രായോഗികമാകുന്നത്. ഓരോ വസ്തുവും സ്വയം തള്ളിക്കളയാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. അചേതന വസ്തുക്കളിൽപ്പോലും സ്വയം മാറാത്ത അവസ്ഥയുടെ ബന്ധനമുണ്ട്. ഓരോന്നും അതിന്റെ തടവറയിലാണ്. എന്നാൽ വസ്തുക്കളെ അവയുടെ പരിസരത്ത് നിന്ന് ഉയർത്തി, കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ് മനുഷ്യന്റേത്. ഇതിലൂടെ ഓരോ വസ്തുവും, മുമ്പുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായ സംഗീതം പൊഴിക്കാൻ തുടങ്ങും. വസ്തുക്കളുടെ ഓർക്കസ്ട്രയാണിത്. വസ്തുക്കൾ അവയിൽ തന്നെ പുതുതായി ജനിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഓർക്കസ്ട്രയാണിത്. വസ്തുക്കൾ സ്വയം നിരസിക്കുന്നതിലൂടെ പുതിയ പ്രവാഹത്തിൽ ചേരുകയാണ്. ഇത് വികസിക്കുന്ന ലോകവുമാണ്.
അദ്വൈതത്തിൽ ഓരോന്നിനും പ്രതിഷ്ഠിക്കാൻ ബ്രഹ്മമുണ്ട്. എല്ലാ വസ്തുവിലും ഭിന്നമായ വേറൊന്നുമില്ല. ഓരോന്നിലും ഉള്ളത്, പ്രപഞ്ചാത്മാവിന്റെ ഭാഗമായ ചൈതന്യമാണ് .രണ്ടും ഒന്നുതന്നെ. അതായത്, ഓരോ വസ്തുവിനും ഉള്ളിലും പുറത്തും പ്രതിഷ്ഠിക്കാനുള്ളത് ഈ ചൈതന്യത്തെയാണ്, ബ്രഹ്മത്തെയാണ്. അങ്ങനെ അവ സ്വയം നിരസിക്കാതെ, അവയുടെ തന്നെ മൗലികാവസ്ഥയിൽ ഇരിക്കാൻ ശഠിക്കുന്നു.
നവാദ്വൈതത്തിൽ സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല. സ്വയമായി എന്താണോ ,അതല്ലാതാകാനാണ് ശ്രമിക്കുന്നത്. മനുഷ്യനും വെള്ളവും എല്ലാം ഒഴുകുന്നതുപോലെ പുതിയ സാഹചര്യങ്ങളിലേക്ക് ചലിക്കുന്നു.ഉദാഹരണത്തിന് ,
പുലി എപ്പോഴും പുലിയായിരിക്കുന്നില്ല. അത് അതിനെവിട്ട് പോകാതെ ജീവിക്കാൻ കഴിയില്ല. പുലിയെ പലവട്ടം കാണുന്ന കവിക്ക്, പുലി പലതാണ്. പുറത്തുനിന്നുള്ള സ്പർശമോ പ്രതികരണമോ ഉണ്ടാകുമ്പോഴും വസ്തു മാറുന്നു. പുലിക്ക് പ്രതിഷ്ഠിക്കാൻ ഒന്നുമില്ല. അത് സ്വയമറിയുന്നുമില്ല. സ്വയമറിയുന്നത്, സ്വന്തം വികാരങ്ങളിലൂടെയാണ്. അങ്ങനെ സ്വയം മാറുന്നു. പുലി, ബ്രഹ്മത്തെയോ ദൈവാംശത്തെയോ പ്രതിഷ്ഠിക്കാൻ ശ്രമിക്കാതെ അരങ്ങ് ഒഴിയുന്നു. എന്നാൽ മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയ ലോകത്തേക്ക് കൂടിക്കലരുമ്പോൾ ,സ്വയം നിരസിച്ചും, ഭൂതകാലത്തിൽ കെട്ടിക്കിടക്കാതെ സ്വയം മാറിയും, ഭേദങ്ങളകലുന്നു . ഇതാണ് നവാദ്വൈതം. മനുഷ്യൻ സ്വയം നിരസിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരും. സാത്മീകരണമാണ് മനുഷ്യന്റെ മുന്നിലുള്ള വഴി. സ്വയം നിരസിക്കുന്ന പ്രക്രിയയ്ക്ക് അവസാനമില്ല. അങ്ങനെ ജനനവും മരണവും ഒന്നാകുന്നു.
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് . എം കെ ഹരികുമാർ /
Followers
Friday, May 7, 2010
manifesto-12
മാനിഫെസ്റ്റോ-12
ഉത്തരങ്ങൾക്ക് വേണ്ടി
എം.കെ.ഹരികുമാർ
പരമ്പരാഗതമായ ആസ്വദനമോ രചനയോ ഇനി സാധ്യമാവില്ല. കാരണം ആസ്വാദനം എന്ന പ്രവർത്തനം തന്നെ അപ്രത്യക്ഷമായി. പതിറ്റാണ്ടുകളായി ഒരേതരം സിനിമയും നാടകവും കണ്ടുകൊണ്ട് കയ്യടിക്കുന്നവർ എന്താണ് ആസ്വദിക്കുന്നത്? കഥകൾ എല്ലാം ആവർത്തനമാണ്. രാജകുമാരിയെ ദരിദ്രകാമുകൻ പ്രേമിക്കുന്നതും തുടർന്ന് അയാൾ മരിക്കുന്നതും എത്ര പ്രാവശ്യം കണ്ട് ആസ്വദിക്കും. എന്നാൽ ആസ്വദിക്കുന്നു എന്ന് കള്ളം പറഞ്ഞുകൊണ്ട് ഇതെല്ലാം ഈ കാലഘട്ടത്തിലും സ്വീകാര്യമാവുകയാണ്. കലാസൃഷ്ടി വെറും ഡിസൈൻ മാത്രമായി. ചിത്രകലയും ശിൽപകലയും ഡിസൈനുകളാണ് ഉൽപാദിപ്പിക്കുന്നത്. ജീവിതവുമായി ബന്ധമില്ല. അല്ലെങ്കിൽ തന്നെ, ഈ കലാസ്വാദകർക്ക് ഏത് ജീവിതവുമായാണ് ബന്ധം? പ്രത്യക്ഷാനുഭവങ്ങൾക്കാണ് ഇവരെല്ലാം ജീവിതമെന്ന് പേരു നൽകുന്നത്. മാനങ്ങൾ ഇല്ലാത്ത അനുഭവങ്ങളുടെ തനിപ്പകർപ്പുണ്ടാക്കുകയാണ്, ഇവരുടെ ഏറ്റവും മികച്ച രചനകൾപോലും ചെയ്യുന്നത്.
ക്ലാസിക്കുകളെതന്നെ ആശ്രയിച്ചുകൊണ്ടിരിക്കുന്നതും ഗതികേടാണ്. നൃത്തവും സംഗീതവുമെല്ലാം ഒരിടത്ത് തന്നെ വട്ടം കറങ്ങുന്നു. പുതിയ ഭാവന ഒരിടത്തുമില്ല. അനുഷ്ഠാനകലകളായ മുടിയേറ്റും തെയ്യവുംപോലെ ഒരുതരത്തിലും വികസിക്കാത്ത കലയായി കവിതയും അധഃപതിച്ചു. കവിതയിലൂടെ പറയുന്നതൊന്നും നമ്മുടെ ബോധമണ്ഡലത്തെ വികസിപ്പിക്കുന്നില്ല. പലരും നിസ്സാരകാര്യങ്ങൾ കവിതയാക്കി എഴുതുന്നു. കവിത മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ആശയമായി തരംതാഴുകയാണ്, പലപ്പോഴും. കവിതയിലോ കഥയിലോ പഠിക്കാനൊന്നും ബാക്കിയില്ല. അതെല്ലാം നല്ല വായനക്കാർ പണ്ടേ പഠിച്ചു കഴിഞ്ഞ കാര്യങ്ങളാണ്. എന്നാൽ, കവിതയിൽ ഇനിയും ചിലത് അവശേഷിക്കുന്നു എന്ന് ആരെങ്കിലും ശഠിക്കുകയോ എഴുതുകയോ ചെയ്താൽ, മിക്കപ്പോഴും അത് മുൻകാല കവിതകളിൽ കേട്ട ചിന്തകളുടെ ആവർത്തനം അനുഭവിക്കാനുള്ള താത്പര്യം കൊണ്ടാണ്. ചില ആസ്വാദകർക്ക്, മുൻകാല കവിതകളിൽ ആവിഷ്കൃതമായ ആശയങ്ങൾ, പിൽക്കാലത്ത് മറ്റാരിലൂടെ കേൾക്കുന്നതും കൗതുകകരമാവാം.
സാഹിത്യം തട്ടിപ്പാണെന്ന് നിരൂപകനായ ബെൻ ജെഫേറി(Ben Jeffery)പറഞ്ഞത് ഇങ്ങനെയാണ്. ''Literature is a deeply confused business, based on a kind of basic fraudulance" അപഗ്രഥനാത്മകം, ഭാവനാത്മകം എന്ന് പറഞ്ഞ് അവതരിപ്പിക്കപ്പെടുന്നതും, പണ്ട് പലരും പറഞ്ഞ കാര്യങ്ങളാണ്. ''You hide from life, you make it up, your claims to deeper mining are a charade. you lie, you are a stupied"എന്നും ബെൻ ജെഫേരി എഴുതുന്നുണ്ട്.
ഗ്രീക്ക് പരിഭാഷകയായ കാരൻ എമ്മിറിച്ച് (karen emmirich ]) പറയുന്നത് മിഴികളെ അറിഞ്ഞുകൊണ്ടുതന്നെ നമ്മൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചാണ്. കാരണം ഒന്നിലും യഥാർത്ഥമായ ജീവിതത്തെ കാണാനാകുന്നില്ല. അർത്ഥരാഹിത്യം ഒരു വശത്തുണ്ട്. അതേസമയം ജീവിതത്തിലെ ചെറിയ പ്രവൃത്തികളെ അർത്ഥരഹിതമെന്ന് പറഞ്ഞ് തള്ളാനാവുന്നില്ല. ഇതിനിടയിലെ സംഘർഷം വളരുകയാണ്. വ്യാജമാണ് എല്ലാനിർമ്മിതികളും. എന്നാൽ അത് നിർമ്മിക്കാതിരിക്കാനാവില്ല. ''Tension between overwhelming meaninglessness and small daily acts of meaning'' അർത്ഥരാഹിത്യത്തോടുള്ള പ്രതികരണം ഇതാണെന്ന് എമ്മിറിച്ച് ഓർമ്മിപ്പിക്കുന്നു. ''We continue to make them imperfect as they are''. ഒരിക്കലും യഥാർത്ഥമായ ബന്ധം ഉണ്ടാകുന്നില്ല. ഇത് സാഹിത്യകൃതിയെ ഉത്തരം കണ്ടെത്താനുള്ള പ്രശ്നമാക്കി മാറ്റുകയാണ്.വാക്കുകളും അവയുടെ യഥാർത്ഥബന്ധത്തെ കണ്ടെത്തുന്നില്ല. ''No connection is ever really true" എന്ന് എമ്മിറിച്ച് എഴുതുന്നു.
അതുകൊണ്ട്, വളരെ യോജിച്ചതും അർത്ഥപൂർണ്ണവുമായ സംയോജനങ്ങളിലൂടെ നാം നിർമ്മിച്ചെടുക്കുന്ന ഭാഷ, ഒടുവിൽ അർത്ഥരഹിതമായി തീരുന്നു. അല്ലെങ്കിൽ ആ ഭാഷ അതിന്റെ അർത്ഥത്തെ കുടഞ്ഞുകളഞ്ഞ്, സ്വയം നിരസിച്ച് അതിനേക്കാൾ വലിയ ശൂന്യതയിൽ ഇല്ലാതാകുന്നു. അതായത്, കവിതയിലേയോ കഥയിലേയോ ഭാഷ സുഘടിതമായിരിക്കുമ്പോൾ തന്നെ, വ്യാജ നിർമ്മിതിയുമാണ്. ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് തോന്നിപ്പിക്കുന്ന, വ്യാജഭാഷയുമാണത് . ഈ വ്യാജഭാഷയിൽ നിന്ന് നാം എത്തേണ്ടത്, അതിന്റെ പ്രത്യക്ഷത്തിലുള്ള മൗലികവാദങ്ങൾക്കപ്പുറത്തേക്കാണ്.
സാഹിത്യത്തിനുവേണ്ടി മാത്രമായി സാഹിത്യനിരൂപണവും ഇനിയുണ്ടാകില്ല. സാഹിത്യത്തിന്റെ ശാസ്ത്രീയതയും തത്വചിന്തയും സാഹിത്യത്തിനു പുറത്തേക്ക് പോകേണ്ടതുണ്ട്. ഫോട്ടോഗ്രാഫുകളെക്കുറിച്ചോ വർത്തമാന പത്രത്തെക്കുറിച്ചോ ഒരാൾക്ക് എഴുതാൻ കഴിയും. നോവലിനെയോ കവിതയെയോ, സാഹിത്യകൃതികളിലെ വിവിധ ആശയങ്ങളെയോ വിലയിരുത്തുന്നതിനേക്കാൾ വിപുലമായ ആശയലോകം ഫോട്ടോഗ്രാഫുകളോ വർത്തമാനപത്രമോ നമുക്കു തരുന്നുണ്ട്. പിന്നെ എന്തിനു ഒരു നോവലിൽ മാത്രമായി ഒതുങ്ങണം?
പത്രങ്ങൾ ശരിക്കും നവീനവും ഉത്തര-ഉത്തരാധുനികവു (Post-Post modernism) ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. പത്രം വായിക്കുന്ന ഒരാൾ സ്വയമറിയാതെ ഒരു വ്യവസ്ഥയാകുന്നു. അയാൾ ഒന്നിന്റെയും ഉള്ളടക്കത്തെ ആഴത്തിൽ നോക്കുന്നില്ല. അയാൾ പല കാലങ്ങളിലൂടെ, പല മനുഷ്യരിലൂടെ, പല വസ്തുക്കളിലൂടെ ഒരേ സമയം സഞ്ചരിച്ച് ഏറ്റവും സമീപത്തുള്ള നിമിഷത്തിലെത്തുന്നു.

manifesto-11
മാനിഫെസ്റ്റോ -11
വഴികൾ
എം.കെ.ഹരികുമാർ
അചേതനത്വത്തെപ്പറ്റിയുള്ള തീവ്രമായ ഉത്കണ്ഠ നമ്മുടെ ശരീരത്തിൽ അവയവംപോലെ വളരുകയാണ്. അതിൽനിന്ന് നമുക്ക് മോചനമില്ല. പുതിയ കാലത്തെ മനുഷ്യരിൽ, അവിശ്വാസവും, സന്ദേഹവും ഭയവും ആശങ്കയും ശരീരത്തിന്റെ ഭാഗമാണ്. അവർ എവിടെയായിരുന്നാലും അതുണ്ട്. മാത്രമല്ല, അവരുടെ മാനസിക പ്രവൃത്തികൾക്കനുസരിച്ച്, ശരീരം ഇതിനോടെല്ലാം പ്രതികരിക്കുകയും ചെയ്യുന്നു. ആർത്തിയും തീക്ഷ്ണമായ പിടിച്ചെടുക്കൽ മനോഭാവവും ശരീരത്തിനു താങ്ങാനാവുന്നില്ല എന്നതാണ് വാസ്തവം. ശരീരം ഇന്ന് മനസ്സിന്റെ നിയമരഹിതമായ ചംക്രമണംകൊണ്ട് പൊറുതിമുട്ടുകയാണ്. ശരീരത്തിലെ മാലിന്യം പുറത്തുപോയാൽ, പിന്നെ ശരീരമില്ല എന്ന അവസ്ഥ വരുന്നു. മാലിന്യംകൊണ്ടാണ് നാം ഓരോ പരിസരവും ഉണ്ടാക്കുന്നതെന്നത് രഹസ്യമല്ല. ശരീരത്തിനു താങ്ങാവുന്നതിലേറെ മനസ്സിൽ കൊണ്ടുനടക്കുന്ന മനുഷ്യർ, യഥാർത്ഥത്തിൽ നക്ഷത്രങ്ങളാണെന്ന് ആരറിയുന്നു?
നമ്മുടെ സഞ്ചാരങ്ങൾ ആരെങ്കിലും അളക്കുന്നുണ്ടോ? ആയുസ്സിൽ നാം സഞ്ചരിക്കുന്നത് കാലുകൾകൊണ്ട് മാത്രമല്ല; മനസ്സുകൊണ്ടുകൂടിയാണ്. കാലുകളുടെ സഞ്ചാരത്തിന്, യന്ത്രങ്ങളുടെ കണ്ടുപിടിത്തം വേഗം കൂട്ടിയിട്ടുണ്ട്. പക്ഷേ, അതിനേക്കാൾ എത്രയോ മടങ്ങ് നാം മനസ്സുകൊണ്ട് സഞ്ചരിക്കുന്നു. പ്രത്യേക ക്ഷീരപഥങ്ങൾ ഉണ്ടായിരിക്കാം; പക്ഷേ, അത് യാത്രകൾക്കൊത്ത് രൂപപ്പെടുന്നതും യാത്രകളോടെ അവസാനിക്കുന്നതുമാണ്. നമ്മുടെ യാത്രകൾ ശലഭങ്ങൾ ചിറകുവീശി പറക്കുന്നതുപോലെയാണ്. വഴികൾ ഉണ്ടാകുമ്പോൾതന്നെ മാഞ്ഞുപോകുന്നു. അല്ലെങ്കിൽ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്നു. വഴി നമുക്കൊരു ലക്ഷ്യമല്ല. വഴിക്ക് സ്ഥായിഭാവമില്ല. വഴികൾ ഉണ്ടാകുന്നതുതന്നെ വഴിക്കു വേണ്ടിയല്ല. ലക്ഷ്യമാകട്ടെ, നിമിഷാർദ്ധങ്ങൾകൊണ്ട് മാറിമറിയുന്നു. ലക്ഷ്യത്തിലെത്തുന്നത് തന്നെ ലക്ഷ്യത്തിൽ തങ്ങാനല്ല. ലക്ഷ്യത്തിൽനിന്ന് മടങ്ങുമ്പോഴും മറ്റൊരു വഴി നിർമ്മിക്കപ്പെടുന്നു. വാസ്തവത്തിൽ വഴികൾ ഉണ്ടായിരിക്കുന്നു എന്നതു തന്നെ നൈമിഷികമായ ഒരാവശ്യത്തിന്റെ ഭാഗമാണ്. അതിനപ്പുറം യാഥാർത്ഥ്യമില്ല. വഴികൾ നിലനിൽക്കുന്നില്ല. യാത്ര ചെയ്യുമ്പോഴെ വഴിയുള്ളു. യാത്രയിൽ വഴിയില്ല, യാത്രതന്നെയാണ് വഴിയായിത്തീരുന്നത്. ഇതാണ് വഴിയുടെ മിഥ്യ. വഴികളെത്രയോ നാം താണ്ടുന്നു. ആകാശത്തിലൂടെ നക്ഷത്രങ്ങൾ അതിവേഗത്തിൽ ഓടിക്കളിക്കുന്നതിനു സമാനമായി നമ്മുടെ മനസ്സും ഓടുന്നു. എത്രയോ വഴികളിൽ നാം അലയുന്നു. ഒടുവിലോ എല്ലാ വഴികളും ഇല്ലാതാവുകയും, അല്ലെങ്കിൽ വഴികളെപ്പറ്റിയുള്ള ചിന്തയ്ക്കു തന്നെ പ്രസക്തിയില്ലാത്ത വിധം അവ മാഞ്ഞുപോവുകയും ചെയ്യുന്നു. വഴികളുടെ അഭാവം അഥവാ, യാത്രകളുടെ അവസാനം എന്നതു മാത്രമായിത്തീരുന്നു ഫലം. ഇതു നവാദ്വൈതമാണ്.
നമ്മുടെ യുക്തിയും വികാരവും അപൂർവ്വമായ അറിവും എല്ലാം ഓരോ യാത്രയുടെ ഫലമാണ്. ആ യാത്രയാകട്ടെ സൗരയൂഥത്തെപ്പോലും തോൽപിക്കുന്നതാണ്. സൗരയൂഥങ്ങൾ അങ്ങനെതന്നെയുണ്ട്. അവയിലെ സഞ്ചാരികൾ അനശ്വരരാണ്. അവർ അവരുടെ സഞ്ചാരത്തെ ശാശ്വതവൽക്കരിച്ചിരിക്കുന്നു . അവർ ഒരേ സമയം വഴിയും യാത്രയുമാണ്. മാത്രമല്ല, അവരുടെ യാത്രകൾ, ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ലക്ഷ്യമോ മാർഗമോ ഏതെന്ന ചിന്തയോ വ്യത്യാസമോ പോലുമില്ലാതെ യാത്ര അവർക്ക് അനുഷ്ഠാനമാണ്. യാത്രകളിലൂടെ അവർ തുടങ്ങിയിടത്തുതന്നെ വരികയും അന്ത്യമില്ലെന്നും അന്ത്യയാത്രയില്ലെന്നും ബോധ്യപ്പെടുകയും ചെയ്യുന്നു. വഴിയില്ലെങ്കിൽ യാത്രയില്ലെന്നും യാത്രയില്ലെങ്കിൽ വഴിയില്ലെന്നും അവർ സ്ഫുടീകരിക്കുകയാണ്.
വഴിയാണ് യാത്ര. യാത്രയാണ് വഴി. എന്നാൽ വേഗത്തെ അവർ യാത്രയ്ക്കും വഴിക്കും അപ്പുറമുള്ള, മറ്റൊരു മാനമാക്കുന്നു. വേഗം അവരുടെ ലക്ഷ്യത്തെയും ഭാഷയേയും കാലത്തെയും സമന്വയിപ്പിച്ചുകൊണ്ട്, യാഥാർത്ഥ്യത്തിന്റെ വ്യത്യസ്തവും നൂതനവുമായ മാനമായിത്തീരുന്നു. യാത്രകളെ അതിന്റെ സത്തയിൽ ഉറപ്പിച്ചു നിർത്തുന്നത് വേഗമാണ്. വേഗമില്ലെങ്കിൽ യാത്രയില്ല. അതിവേഗയാത്രകളിലൂടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും യാത്രകളെ ഉള്ളടക്കങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽ നിന്നും മോചിപ്പിച്ച് അതീതവും ബഹുലോകസ്പർശിയും ഇന്ദ്രിയാതീതവുമാക്കുന്നു. നക്ഷത്രയാത്ര സർവലോകങ്ങളെയും കടന്നുപോകുന്നു. അതുകൊണ്ടുതന്നെ, അവരുടെ യാത്രകൾ ആവർത്തിക്കാതെ തരമില്ല. ഏതോ കേന്ദ്രത്തെ ചൂഴുന്നുണ്ടെങ്കിലും, അത് സകല കാലത്തെയും ശബ്ദത്തെയും ലോകത്തെയും മറികടന്നുകൊണ്ടുള്ള സനാതനമായ ആവർത്തനമാണ്. അതിൽനിന്ന് വ്യതിചലിച്ചാൽ പിന്നെ യാത്രയില്ല; നിശ്ചലതയുടെ യാത്രയേയുള്ളു, നാശത്തിന്റെ യാത്രയേയുള്ളു.
മനുഷ്യന്റെ യാത്രയും ഒരുരീതിയിൽ ഇതുപോലെയാണ്. യാത്രയിൽ നിന്ന് വ്യതിചലിച്ചാൽ നിശ്ചലതയിലേക്ക് വീഴും. അത് മരണമാണ്. വേഗത്തിൽ, മനുഷ്യൻ ഗ്രഹങ്ങളിൽനിന്നും നക്ഷത്രങ്ങളിൽനിന്നും വേറിട്ടാണ് നീങ്ങുന്നത്. നിശ്ചിത പഥമില്ലാത്തതുകൊണ്ട്, നമ്മുടെ യാത്രകൾക്ക് വേഗം കൂടും. ചിലപ്പോൾ പ്രകാശത്തേക്കാൾ എത്രയോ ഇരട്ടിവേഗത്തിൽ നാം മനസ്സുകൊണ്ട് സഞ്ചരിക്കുന്നു! വഴികളില്ലാത്ത യാത്രകൾ നമുക്കേയുള്ളു. ബാഹ്യമായി കാണാവുന്ന യാത്രകളുമല്ല. മനസ്സിന്റെയും ബുദ്ധിയുടെയും വികാരത്തിന്റെയും യാത്രകൾക്കു പുറമേ, അതീന്ദ്രിയമായ യാത്രകളുമുണ്ട്.
നമ്മുടെ യാത്രകൾ സംഗമിക്കുകയും നിവരുകയും മടങ്ങുകയും ചെയ്യുന്നതാകയാൽ അതിന് രൂപമില്ല. പ്രത്യേക ലക്ഷ്യത്തിലേക്കല്ല; അനേകം ലക്ഷ്യങ്ങളിലേക്കുള്ള പുറപ്പാടാണ്. എവിടെനിന്ന് പുറപ്പെട്ട്, എവിടെയെത്തുമെന്ന് പറയാനാവില്ല. എവിടെയെങ്കിലും എത്തണമെന്നാഗ്രഹിച്ചാൽപ്പോലും അവിടെത്തന്നെ നിൽക്കാനാവില്ല. പ്രേമത്തിലോ, ഭക്തിയിലോ അതുമായി ബന്ധപ്പെട്ട വസ്തുക്കളിലോ എത്തുന്നവർ, അവിടെനിന്ന് വീണ്ടും നൂറുനൂറ് കേന്ദ്രങ്ങളിലേക്ക് പോയിവന്നുകൊണ്ടിരിക്കാം. അവനവനിലേക്ക് തിരിച്ചെത്തുമ്പോൾതന്നെ, അത് അന്തിമലക്ഷ്യത്തിലോ, വഴിത്താവളത്തിലോ എത്തിയ ശേഷം അതേ വേഗത്തിൽ തിരിച്ചുവന്ന് വീണ്ടും എവിടേക്കോ പോയ്ക്കൊണ്ടിരിക്കും.

manifesto-10
മാനിഫെസ്റ്റോ 10
സാഹിത്യത്തിന്റെ മറഞ്ഞിരിക്കൽ -
എം.കെ.ഹരികുമാർ
വാക്കുകൾ കൂടാതെ സാഹിത്യത്തിൽ ആവിഷ്കാരം സാധ്യമല്ലാതിരിക്കെ വാഗാർത്ഥങ്ങളെ പിൻതള്ളിപ്പോകുന്ന
ഒരു പ്രജ്ഞയുടെ ശക്തി സാഹിതിയുടെ ഏതോ അപരിമേയതലത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. വാക്കുകൾ അവയുടെ നിശ്ചിതമായ സമ്പാദ്യവുമായി പിൻവാങ്ങിപ്പോകുമ്പോഴും പ്രജ്ഞ അടങ്ങുന്നില്ല. അത് ആത്മാവിന്റെ, ലൗകികമല്ലാത്ത തുറസ്സുകൾ തേടുകയാണ് ചെയ്യുന്നത്. വാക്കുകൾ പറയുന്നത് മൂർത്തമായ കാര്യങ്ങളാണ്. യുക്തിയുടെ വിശേഷങ്ങളാണവ. ജീവിതത്തിന്റെ ദൃശ്യാംശങ്ങളാണ്, ഭൗതികമായ വിതാനങ്ങളാണ് പലപ്പോഴും വാക്കുകളുടെ നെടുങ്കൻ മാംസപേശികൾ പൊക്കിയെടുത്തുകൊണ്ടുവരുന്നത്. എന്നാൽ സർഗാത്മകമായ മനസ്സ് അശാന്തമാണ്. അത് ഓരോ കാഴ്ചയുടെയും, ദൃശ്യത്തിന്റെയും ഫ്രെയിമിനു പശ്ചാത്തലമായി നിൽക്കുന്ന ജീവിതത്തിന്റെ കടൽ കാണുന്നു.
ഈ കടൽ മൂർത്തമായതിനെ മാത്രം തേടുന്ന മനസ്സിന് അദൃശ്യമാണ്. കലയുടെ അദൃശ്യത ഇവിടെയാണുള്ളത്. ഇത് മറ്റൊരു വിചിന്തന മേഖലയാണ് . ദൈവത്തെക്കുറിച്ച്, മരണത്തെക്കുറിച്ച്, ദുഃഖത്തെക്കുറിച്ച്, ഭൂമിയെക്കുറിച്ച്, ജനനത്തെക്കുറിച്ച് എല്ലാമുള്ള അസംഖ്യം അലട്ടലുകൾ മനസ്സിൽ രൂപപ്പെടുന്നതിനനുസരിച്ച് ജീവിതം ഓരോ നിമിഷവും മാറി മറയുന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും പ്രഹേളികയാവുന്നു. ഒന്നും തീർച്ചപ്പെടുത്തി പറയാൻ പറ്റാത്ത അവസ്ഥ. എല്ലാം നമുക്ക് മുൻകൂട്ടി അറിയാമെങ്കിൽ, നമ്മുടെ ജീവിതത്തിന്റെ എല്ലാ ഭാവിയും അത് വിരസമാക്കും. അതുകൊണ്ട് അറിയാത്തതാണ് സാഹിത്യത്തിനു പ്രമേയമാകുന്നത്.
ഇതിൽ അറിഞ്ഞവയുടെ വലിയൊരു അസംസ്കൃതശേഖരമുണ്ട്. നാം മനസ്സിലാക്കാത്ത എന്തോ നാം അനുഭവിച്ച യാഥാർത്ഥ്യങ്ങളിലുണ്ട് എന്നതാണ് എഴുത്തിലെ വാസ്തവികത. ഗ്രഹിക്കാൻ പറ്റാതെ പോയ ഈ അംശങ്ങൾ വിശദീകരിക്കാനും നമുക്ക് വാക്കുകൾ വേണം. അതും നിശ്ചിതമായ അർത്ഥങ്ങളുള്ളത്. ഇത് സംഘർഷത്തിന്റെ നിമിഷമാണ്. ആവിഷ്കാരം സങ്കീർണ്ണവും ദുഷ്കരവുമാകുന്നു. ആവിഷ്കാരത്തിനു ഭൗതികമായ നിബന്ധനകൾ പാടില്ലെന്ന് ഉന്നതമായ എഴുത്തുകാർ വാദിക്കാൻ കാരണമിതാണ്.
എവിടെയെല്ലാമോ ചിതറിക്കിടക്കുന്ന ചില ചിത്രശകലങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ടുവരുമ്പോൾ അത് ചിലപ്പോൾ പൂർണ്ണമായ ചിത്രം നൽകാതെ പോകാം. അത് അളവുകളുടെയും തൂക്കങ്ങളുടെയും ലോകത്ത് യുക്തിയോടെ ആവേശഭരിതനായി കഴിയുന്ന ഒരാൾക്ക് അലോസരം സൃഷ്ടിക്കാം. അയാൾക്ക് ചിരപരിചിതമല്ലാത്തതെല്ലാം അസാന്മാർഗികമായി തോന്നാം. അയാൾ കലയിൽ നിന്ന് പ്രതീക്ഷിക്കുന്നത് താണതരം വിനോദമോ നേരമ്പോക്കോ, കൂട്ടംകൂടിയിരുന്ന് ആസ്വദിക്കാൻ ഉപകരിക്കുന്ന ജീവിതനാടകമോ ആകാം. ഓരോ മനുഷ്യനും ഒറ്റയ്ക്ക് ജീവിക്കുന്നു. ജീവിതത്തെ കാണുന്നു, പേടിക്കുന്നു, പ്രേമിക്കുന്നു, മരിക്കുന്നു എന്നത് പകൽപോലെ സത്യമാണെങ്കിലും ആ സത്യത്തെ അംഗീകരിക്കാൻ അയാളുടെ ദുശ്ശാഠ്യമുള്ള ഭാഷ സമ്മതിക്കുകയില്ല. അയാളുടെ ഭാഷ, എല്ലാ അനവസരത്തിലും വിളിച്ചുപറയുംഒന്നും മൂടി വയ്ക്കാനറിയില്ലെന്ന് . മാത്രമല്ല, മൂടിവയ്ക്കപ്പെട്ടവയെക്കുറിച്ചുള്ള പരിസരബോധവുമുണ്ടാകില്ല. ഇത്തരം വായനക്കാർ സാഹിത്യാസ്വാദനത്തെ, നേരമ്പോക്കു സിനിമയുടെ കൂട്ടായ ആസ്വാദനത്തിന്റെ പിടിവാശിയിലേക്കും ഉപരിപ്ലവമായ എതിർപ്പിലേക്കും അധഃപതിപ്പിക്കുന്നു.
സിനിമ പലർക്ക് ഒരേസമയം കാണാം. ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും സാഹിത്യം ഒറ്റയ്ക്ക് അറിയുന്നു, അത് കൂട്ടായി വായിക്കുമ്പോൾ സ്വകാര്യലോകത്തിന്റെ സമൃദ്ധി നഷ്ടമാകും.
എഴുത്ത് വികാരപ്രകടനങ്ങളുടെയും ദൈനംദിന ജോലികളുടെയും മൂർത്തത്തയിൽനിന്ന്, ജീവിതത്തിൽ മറഞ്ഞിരിക്കുന്ന നിത്യയാഥാർത്ഥ്യങ്ങൾ അന്വേഷിച്ചു പുറപ്പെടുന്നു. അറിയപ്പെടാത്തത്, ഇനിയും മനസ്സിലാക്കാനാകാത്തത് കണ്ടെത്താനുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷമാണ് എഴുത്തിന്റെ പ്രാണൻ
പ്രവർത്തിച്ചുതുടങ്ങുന്നത് . സ്ഥിതിവിവരക്കണക്കോ, കാൽപനികമായ അവതരണമോ സാഹിത്യത്തിനു പുതിയ ദിശാബോധം നൽകില്ല. അതാണ് കോഹൻ പറഞ്ഞത്, ആത്മാവിനു പൂർണ്ണമായി സ്നാനം ചെയ്യാൻ പാകത്തിൽ അഗാധമായ, അജ്ഞേയമായ ലോകത്തിനു നന്ദി പറയണമെന്ന്.
നാം വളരെ അറിഞ്ഞുവെന്ന് തോന്നുന്ന ജീവിതാംശത്തെത്തന്നെ പല മട്ടിൽ വിലയിരുത്താനുണ്ട്. ഓരോന്നും ഓരോ ജീവിത വാസ്തുശിൽപ മാതൃകകൂടിയാണ്. നമ്മുടെ ശരീരത്തിനു വെളിയിലുള്ള അന്തരീക്ഷത്തിൽപ്പോലും നമ്മെ അഭിമുഖീകരിച്ചു നിൽക്കുന്ന നിരവധി യാഥാർത്ഥ്യങ്ങളുണ്ട്. സാഹിത്യത്തിന്റെ അദൃശ്യത ഇവിടെയുണ്ട്. ഏത് മുഹൂർത്തവും എഴുത്തിനു പ്രേരകമായിത്തീരാം. അതോരോന്നും അനുഭവത്തിലേക്കുള്ള തുറക്കലാണ്. വ്യാവഹാരിക ജീവിതത്തിൽ അപ്രകാശിതമായ ഭാവങ്ങൾ സാഹിത്യത്തിൽ കേന്ദ്രസ്ഥിതമായിത്തീരുന്നു. അതുകൊണ്ട് ബാല്യകാലത്തും യൗവനകാലത്തും താൻ നേരിട്ടുകണ്ട ഗ്രാമീണവും സ്ത്രൈണവുമായ അനുഭവധാരകൾ മാത്രമേ സാഹിത്യത്തിനു പ്രമേയമായി സ്വീകരിക്കാവൂ എന്ന് ധരിച്ചുവച്ചിട്ടുള്ള വായനക്കാർ കലയുടെ നാശത്തിനു വേണ്ടിയാണ് വാദിക്കുന്നത്.

Saturday, May 1, 2010
manifesto -9
എന്റെ മാനിഫെസ്റ്റോ -9
ബദൽ ആത്മീയത
എം. കെ ഹരികുമാർ
സാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്. സാഹിത്യത്തിൽ വിശ്വസിക്കുന്നവനു മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്നില്ല. അന്വേഷണത്തിലും അനുഭവത്തിലും ചിന്തയിലുമുള്ള സ്വതന്ത്രവും അതിരുകളില്ലാത്തതുമായ ചുവടുവയ്പുകളാണ് സാഹിത്യത്തിന്റെ മൂലധനം. ആ അർത്ഥത്തിൽ അത് സ്വയംപര്യാപ്തവുമാണ്. സാഹിത്യത്തിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ മൗലികതയ്ക്കുള്ള പിന്തുണയായിട്ടുവേണം , സാന്മാർഗികത നിലനിൽക്കില്ലെന്നും സൗന്ദര്യാത്മകതയ്ക്ക്
മാത്രമേ ഭാവിയുള്ളുവെന്നുമുള്ള ജോസഫ് ബ്രോഡ്സ്കിയുടെ പ്രഖ്യാപനത്തെ കാണാൻ.
സാഹിത്യത്തിലെ ആത്മീയതയെ അറിയാൻ ശ്രമിക്കുന്നവർ അതിനെപ്പറ്റിയുള്ള മുൻവിധികളാണ് ആദ്യം ഉപേക്ഷിക്കേണ്ടത് . സാഹിത്യം മതത്തെക്കാൾ, പ്രത്യയശാസ്ത്രത്തേക്കാൾ, ചരിത്രത്തേക്കാൾ തീവ്രമായി സത്യത്തെ തേടുന്നു എന്ന് മനസ്സിലാക്കുക. ഒരു രാജ്യത്തെയോ പ്രസ്ഥാനത്തെയോ സംഭവത്തെയോ, വ്യക്തിയെയോ മനസ്സിലാക്കുന്നത് അവയുടെ ചരിത്രത്തെയോ മതത്തെയോ അടിസ്ഥാനപ്പെടുത്തിയാണെന്ന ചിന്തത്തന്നെ അർത്ഥശൂന്യമാണ്. സാഹിത്യപരമായ അർത്ഥസൂചനകൾ ഇവിടെയാണ് തലനീട്ടുന്നത്. റഷ്യയെ വിലയിരുത്തുന്നത് അതിന്റെ ചരിത്രത്തെയല്ല, സാഹിത്യത്തെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന് ഒരെഴുത്തുകാരൻ പറഞ്ഞത് ഇതെല്ലാം ഉൾക്കൊണ്ടിട്ടാണ്. കാൽപനികമോ യഥാർത്ഥമോ ആധുനികമോ ആയ സാഹിത്യസമീപനങ്ങൾക്കെല്ലാം അവയുടേതായ ആത്മീയതയുണ്ട്. അത് ഹൃദയവികാരങ്ങളുടെയും ചിന്തകളുടെയും സ്വകാര്യവും സ്വതന്ത്രവുമായ പഥങ്ങൾ നിർമ്മിച്ചെടുക്കുന്നതാണ്. ആത്മാവിനെ സംബന്ധിച്ച ചിന്തകളല്ല ഇവിടെ ആത്മീയത. ശരീരത്തിന്റെയും നന്മതിന്മകളുടെയും ഭൗതികതയുടെയും വ്യാമോഹങ്ങളുടെയും വ്യഥകളുടെയും സകലചിന്തകളും ആത്മീയമായ സ്വരം അവശേഷിപ്പിക്കുന്നുണ്ടെന്നോർക്കണം. ഇത് തിരിച്ചറിയുകയാണ് പ്രധാനം. അല്ലെങ്കിൽ ഇത് തിരിച്ചറിയുന്നതാണ് സർഗശേഷി. ഈശ്വരനെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല ആത്മീയതയെന്ന് സാഹിത്യം എത്ര അനായാസമാണ് തിരിച്ചറിയുന്നത്! മാത്രമല്ല, സാഹിത്യത്തിലെ ആത്മീയത സ്വതന്ത്രമായി നിരന്തരം നവീകരിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ ആത്മീയത എന്നത് ബ്രാഹ്മണ പൗരോഹിത്യം നൽകുന്നതല്ല. അത് അന്ധവിശ്വാസങ്ങളല്ല. ഓരോരുത്തരും പരമസത്യത്തെ അന്വേഷിക്കുന്ന രീതിയാണത്. നമ്മുടെ സാഹിത്യത്തിലെല്ലാം ശ്രീരാമന്റെ ദുഃഖം അഗാധമായി വിലയം കൊണ്ടിട്ടുണ്ട്. നമ്മുടെ ആത്മീയ വ്യവസ്ഥ എന്നത് ശ്രീരാമന്റെ സർവാതിശായിയായ ദുഃഖവും പരിത്യാഗവും കൂടിച്ചേർന്നതാണ്. ഇത് സാത്വികമായ ഒന്നിനെ ലക്ഷ്യം വച്ച് സഞ്ചരിക്കുന്ന ആത്മസത്തയുമാണ്. പ്രപഞ്ചത്തിലെ പ്രാചീനമായ ഓരോ ജീവിയുടെപോലും മാനസികഘടന നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ അടക്കം ചെയ്തിട്ടുണ്ട്. ഓരോ അവസരത്തിൽ അത് പുറത്തേക്കുവരാൻ ബദ്ധപ്പെടുന്നു. അബോധത്തിലെ ഈ ആത്മീയ ധാതുസമ്പത്ത് സാഹിത്യം അസംസ്കൃതശേഖരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സകല ആതുരതകളുടെയും
നൂറ്റാണ്ടുകളായുള്ള സംഘർഷത്തിൽ നിന്നാണ് ഇന്നത്തെ ആത്മീയതയും രൂപപ്പെടേണ്ടത്. അതിനാണ് സർഗശേഷി വേണ്ടത്. നമുക്ക് ലളിതമായി കടന്നുപോകാനും രമിക്കാനും ഉള്ള ഉപാധിയായി സാഹിത്യത്തെ സമീപിക്കുമ്പോൾ ഈ ആത്മീയതയുടെ നദീതടം നഷ്ടമാകുന്നു.
ഇന്നത്തെ സാഹിത്യത്തിന്റെ ആത്മീയത സങ്കീർണ്ണമാണ്. അത് ഭൗതികതയെയും ആത്മീയ മുൻവിധികളെയും (മതപരമായ അർത്ഥത്തിൽ) മറികടക്കുന്ന ദർശനവുമാണ്. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ആത്മീയതയല്ല ഇത്. സങ്കീർണ്ണമായ രൂപഘടനയുള്ള ഒരു ഉരഗം ഇഴഞ്ഞ് ഭൂമിയിൽ നിർമ്മിക്കുന്ന പാടുകൾപോലും മനുഷ്യനു വിസ്മയമാണ്. ഉരഗം സ്വയമറിയാത്ത ഏതോ കലയുടെ നിർമ്മിതിയിൽപ്പോലും വ്യാപരിക്കുന്നു. ആ 'ചിത്രപ്പണിയിൽ' നിഗൂഢമായിട്ടുള്ള ആത്മത്വരകൾ അജ്ഞാതമാണ്. ഇത് ജീവിതത്തിന്റെ ദുരൂഹതയാണ്. മനുഷ്യനും ഇത് ബാധകമാണ്. അവൻ അറിയാത്ത എത്രയോ ആത്മത്വരകൾ അവന്റെ വകയായി മറ്റുള്ളവരുടെ മനസ്സുകളിലും വീടുകളിലും നിശ്ശബ്ദതകളിലും ചിത്രീകരിക്കപ്പെടുന്നു. എത്രയെത്ര മനുഷ്യബന്ധങ്ങളുടെ, ജീവിതാവസ്ഥകളുടെ ഇനിയും അദൃശ്യമായ പാറ്റേണുകൾ നമ്മുടെ മനസ്സുകൾ പേറുന്നു. നാം വീടുകളിൽ വിന്യസിച്ചിരിക്കുന്ന വസ്തുക്കളുടെ പ്രത്യേക സ്ഥിതിയിൽ, കോണുകളിൽ, ആത്മാവിന്റെ ഏതെല്ലാമോ സാമുദ്രികമുദ്രകൾ വീണുകിടക്കുന്നു. അവസാനിക്കാത്ത ഈ വിസ്മയങ്ങൾ ആത്മീയതയാണ്. മനുഷ്യനെ സംബന്ധിച്ച് അവന്റെ ആത്മീയത സ്വന്തം ശരീരത്തിന് വെളിയിലും തേടേണ്ടതുണ്ട്. പുഴുവിൽ, ഇലയിൽ, ചെടിയിൽ, ആകാശത്തിൽ എല്ലാം അതുണ്ട്. സാഹിത്യം ഇതിനെയെല്ലാം സംയോജിപ്പിക്കുന്നു. സമീചീനമായ അർത്ഥത്തിലേക്ക് നയിക്കുന്നു.മറ്റൊരുരീതിയിൽ പറഞ്ഞാൽ അർത്ഥങ്ങളെ നശിപ്പിക്കുകയും പുതിയവയെ നിർമ്മിക്കുകയും ചെയ്യുകയാണ്
മനുഷ്യനെമാത്രം കേന്ദ്രീകരിക്കാതെ സകലതിനെയും സ്വാംശീകരിച്ചു കൊണ്ടാണ് ഇന്നത്തെ സാഹിത്യം അതിന്റെ ആത്മീയത കണ്ടെത്തുന്നത്. അതിന് അതിരുകളില്ലെന്ന് അറിയുക. ഭൗതികജീവിതത്തിനുപോലും അതിന്റേതായ അഭൗമതലമുണ്ട്. പക്ഷേ നാം പലപ്പോഴും ദൈവത്തിന്റെയും പ്രേതത്തിന്റെയും പല നാമങ്ങളിൽ ഇങ്ങനെയുള്ള ആഭിമുഖ്യങ്ങളെ നിഗൂഢവൽക്കരിക്കുന്നു . വാസ്തവത്തിൽ സാധാരണജീവിതത്തിന്റെ അതിരുകളുള്ള അനുഭവങ്ങളെയും വ്യാവഹാരിക ജീവിതത്തിന്റെ ഭാഗമായി കാണണം. മനുഷ്യന് 'അഭൗമം' എന്ന അനുഭവംതന്നെ വസ്തുക്കളിന്മേലുള്ള സവിശേഷമായ ജീവിതമാണ്. ഇതും ആത്മീയതയാണ്. ഭൗതികതയുടെയും മതപരമായ ആത്മീയതയുടെയും ചിന്താധാരകൾ രണ്ട് വ്യത്യസ്ത സംഗതികളല്ല. ഈശ്വരനെക്കുറിച്ചുള്ള വിചാരംപോലും സാഹിത്യത്തിൽ മതാത്മകമല്ലാത്ത ആത്മീയതയാണ്. 'വണ്ടിക്കാളകളുടെ നിർവേദം' എന്ന പ്രയോഗം നോക്കുക .
മതാത്മകപദം മതേതരമായ ആത്മീയധാരയിലേക്കു തിരിയുന്നു. മതങ്ങളിൽനിന്ന് വേറിട്ട ഈശ്വരനെ തേടാനുള്ള സാഹിത്യത്തിന്റെ ശ്രമം പുതിയ ആത്മീയതയുടെ ഭാഗമാണ്. സമ്പ്രദായിക ആത്മീയതയ്ക്കു ബദലാണിത്. ഇതിൽ വിവിധ വൈജ്ഞാനികശാഖകളുമായി ബന്ധപ്പെട്ട പദങ്ങൾ നവ്യമായ
അർത്ഥസൂചനകളുമായി പുനരവതരിക്കുന്നത് നാം കാണുന്നു. ആശയങ്ങളെ അവയുടെ മാതൃശാഖയിൽനിന്ന് വേർപെടുത്തി പുതിയ സംയോജനം സാദ്ധ്യമാക്കണം. മതങ്ങൾക്കും അവയുടെ സൂക്ഷ്മതകളിൽ മാത്രം ഊന്നിക്കൊണ്ട് നവീനമായ ഭാവതലം നൽകുമ്പോഴാണ് ഇത് സാധിക്കുന്നത്. നിർവ്യക്തീകരിക്കപ്പെട്ട ബദൽ ആത്മീയതയാണിത്. ഒരിടത്ത് തുടങ്ങി ഒരിടത്ത് അവസാനിക്കുന്നതല്ല ഈ ആത്മീയത. അനന്തമായ ചിന്തയുടെ വിവിധ പാറ്റേണുകളാണ് പ്രാധാന്യം നേടുന്നത്. ഇതിന് ആത്യന്തികമായി ഏകസ്വഭാവമാണുള്ളത്. ലോകത്തിന്റെ അഭൗമതലത്തെ സംബന്ധിച്ച അന്വേഷണം മതത്തിന്റെ കുത്തകയല്ല. മനുഷ്യൻ ജീവിക്കുന്ന ഓരോ നിമിഷത്തിലും അവന് ആത്മീയതയുണ്ട്. ഓരോ ജീവിക്കും ഇതുണ്ട്. വേദാന്തത്തിനും യുക്തിവാദത്തിനും ബദലായി രൂപപ്പെടുന്ന ഏത് ചിന്താശകലവും സാഹിത്യത്തിന്റെ ആത്മീയതയ്ക്ക് ഉണർവ്വ്വ് നൽകുന്നു. ഞാനിതിനെ നവ അദ്വൈതദർശനം എന്ന് വിളിക്കുന്നു.
ശരീരത്തിന്റെ ചലനങ്ങളിലൂടെ നാം അനുഭവിച്ചറിയുന്ന സത്യങ്ങൾ ആത്മീയമായ സത്യങ്ങൾതന്നെയാണ്. ആത്യന്തികമായ ആത്മാവ് എന്നതിനെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല ഇവിടെ ആത്മീയത. ഭൗതികതയോ ആത്മീയതയോ വേർതിരിക്കപ്പെടുന്നതുപോലും തികച്ചും യുക്തിഹീനമായ, സങ്കുചിതമായ സംഗതിയാണ്. ആ വ്യത്യാസങ്ങൾക്കപ്പുറത്ത് ജീവിതം പരന്നൊഴുകുന്നു. അതിന്റെ അഗാധതകൾ നൽകുന്ന അറിവുകൾ ഈ ലോകത്തിലെ സകല ജീവിതങ്ങളുമായി സംവദിക്കാൻ നമ്മെ പ്രാപ്തനാക്കുന്നു. അതുകൊണ്ടാണ് വണ്ടിക്കാളകളുടെ നിർവ്വേദത്തെപ്പറ്റി എഴുത്തുകാർ ചിന്തിച്ചുതുടങ്ങുന്നത്. സ്വന്തം വഴികളിൽ അന്വേഷിച്ച ലോകത്തിന്റെ വൈരുദ്ധ്യങ്ങളകറ്റി ഭേദങ്ങളെ മറികടന്ന് സാക്ഷാത്കരിക്കുന്ന ദർശനമാണ് നവാദ്വൈതം. ഇത് സകല തത്ത്വശാസ്ത്രങ്ങളോടും മതങ്ങളോടും വിധേയത്വമില്ലാതെതന്നെ ദർശനങ്ങളുടെ ന്യൂക്ലിയസുകൾ ഉപയോഗിച്ച് പുതിയ അർത്ഥ സമന്വയങ്ങൾ സാധ്യമാക്കുന്നു. എല്ലാം ഒന്നാണ് എന്ന് പറയുന്നതിനേക്കാൾ, എല്ലാം പലതായിരിക്കെത്തന്നെ വിവിധ ആത്മീയതകളെ ഉൾക്കൊള്ളുന്നു എന്നതിനാണ് നവാദ്വൈതം ഊന്നൽ നൽകുന്നത്. എന്നാൽ അപ്പോഴും ജീവിതത്തിനും അതിന്റെ അതീത തലങ്ങൾക്കും വൈരുദ്ധ്യം കാണുന്നുമില്ല.

Friday, April 30, 2010
Saturday, April 24, 2010
manifesto- 8
അവബോധത്തിന്റെ ഗുണിതങ്ങൾ
എം. കെ. ഹരികുമാർ
ഭാവന മരിക്കുന്നില്ല. അത് പുതിയ മിത്തുകൾ തേടുകയാണ്. പഴയ മിത്തുകളെ പുനരാവിഷ്കരിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും മനുഷ്യഭാവന പുതിയൊരു കാലിഡോസ്കോപ്പിക് പരീക്ഷണത്തിന് തയ്യാറെടുക്കുകയാണിന്ന്. അത് തകർന്ന ലോകത്തെ മുന്നിൽവച്ചുകൊണ്ട് കാണാതായ കണ്ണികൾ തേടുകയാണ്. കവിക്കും കഥാകൃത്തിനും, ഇന്ന്, ശൂന്യതയെ അഭിമുഖീകരിക്കുന്നതോടൊപ്പംതന്നെ പുതിയ ലോകങ്ങൾക്കുവേണ്ടിയുള്ള അന്വേഷണങ്ങളും ഏറ്റെടുക്കേണ്ടിവരുന്നു. എല്ലാ മനുഷ്യബന്ധങ്ങളും ചിലപ്പോൾ നാമമാത്രമായേക്കാം. എല്ലാവരും ഒറ്റുകാരോ ആശയങ്ങളുടെ ദല്ലാൾമാരോ ആയേക്കാം. ആശയങ്ങൾതന്നെ നിലനിൽക്കുന്നുണ്ടോ എന്ന് സംശയം ഉയർന്നുവന്നേക്കാം. എല്ലാ മൃദുലവിചാരങ്ങളും വാണിജ്യവത്കരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ
ഇതൊക്കെ സാഹിത്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തുമെന്ന് വിചാരിക്കുന്നത് തെറ്റായിരിക്കും.
ഈ ലോകം തകർന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. മനുഷ്യൻ കമ്പോളത്തിലെ വസ്തുവായതോടെ അത് ബലപ്പെടുകയും ചെയ്തു. നൂറ്റാണ്ടുകളായി നിന്ന പലതരം വൈരങ്ങളിലൂടെ എന്തെല്ലാം വന്ധ്യംകരിക്കപ്പെട്ടു! അരുതായ്കകളാണ് നടന്നതിലേറെയും. എങ്കിലും ആത്മാവിന്റെ ആവശ്യത്തിനു പ്രേമിക്കാതിരിക്കാൻ പറ്റുമോ? സ്ത്രീക്കായാലും പുരുഷനായാലും തങ്ങളുടെ സർവ്വ സങ്കടങ്ങളും നിശ്ശബ്ദമായി ഏറ്റുപറഞ്ഞുകൊണ്ട്, പശ്ചാത്താപത്തിന്റെയും കാമത്തിന്റേയും അഗ്നിയിൽ വീണെരിഞ്ഞുകൊണ്ട്, ശരീരത്തിന്റെയും മനസ്സിന്റെയും പ്രലോഭനങ്ങളിൽ അഭിരമിച്ചുകൊണ്ട് പരസ്പരം ഇണചേരാതിരിക്കാൻ കഴിയുമോ? കഴിയില്ല. ഇതാണ് ജീവിതം. ഭാവന മൃതമായി എന്ന് പറയുമ്പോൾ മനുഷ്യന്റെ ആന്തരിക ലോകം യന്ത്രസമാനമായി എന്ന് തോന്നാനിടയുണ്ട്. അല്ലെങ്കിൽ മനുഷ്യന്റെ സർഗ്ഗാത്മകമായ കർമ്മങ്ങൾ ചിട്ടയായ വ്യവസ്ഥയ്ക്കുവേണ്ടി മാത്രം ഉത്പാദിപ്പിക്കാനുള്ളതാണെന്നും ധരിക്കേണ്ടിവരും. ഇതൊന്നുമല്ല ശരി. ഭാവനയ്ക്ക് ഓരോ കാലഘട്ടത്തിലും അതിന്റെ ചാലുകൾ മാറ്റേണ്ടിവരുന്നു എന്നതാണ് സത്യം. പുതിയ വഴിയും കൂട്ടും ഘടനയും അതിന് ആവശ്യമായി വരുന്നു. മനുഷ്യന് ഇന്ന് കാലത്തിന്റേയും തൊഴിലിന്റെയും അടിമയാകേണ്ടിവന്നിട്ടുണ്ട്, മുമ്പെന്നത്തേക്കാളും. ഒരു മിനിറ്റ് തെറ്റിയാൽ സകല പദ്ധതിയും കീഴ്മേൽ മറിയും. അതുകൊണ്ട് മാനസികമായി, നല്ല അഭ്യാസിയുടെ കരുത്ത് നേടിയാലേ പിടിച്ചു നിൽക്കാനോക്കു.
മാനസികമായി പലതിനുവേണ്ടി വ്യഭിചരിക്കപ്പെടുന്നത് ഇന്ന് അംഗീകൃത തത്ത്വശാസ്ത്രമാണ്. ഇവിടെയെല്ലാം ഭാവന പഴയ വഴി ഉപേക്ഷിച്ച്, കൂട്ടുഘടകങ്ങൾ കണ്ടുപിടിച്ച് പുതിയ വഴിയിലേക്ക് പ്രവേശിച്ച് സ്വയം രൂപപ്പെടുന്നു. ഭാവന ഇന്ന് എല്ലാ വൈരുദ്ധ്യങ്ങളെയും കൂട്ടിക്കലർത്തി
പുതിയ വ്യക്തിയെയും ഭാഷയെയും കണ്ടെത്തുന്നു. ഉപയോഗശൂന്യമായ ചെരിപ്പുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പിച്ചില്ലുകൾ, ഫൈബർ പാത്രങ്ങൾ, പ്ലാസ്റ്റിക് കൂടുകൾ, തകരപ്പാത്രങ്ങൾ എന്നിവയെല്ലാം ശേഖരിച്ചുകൊണ്ടുപോകുന്നത് ഇന്ന് നമ്മുടെ നാട്ടിലെല്ലാം കാണാം. അതിനോക്കെ ഉപയോഗമുണ്ട്. അച്ചടിച്ച കടലാസ്സുതന്നെ പൾപ്പാക്കി വീണ്ടും കടലസ്സാക്കുന്നു. ഇത് നിർമ്മാണപരമായ സാധ്യതയാണ്. എന്നാൽ വിനോദ നോവലുകൾ, നർമ്മ കഥകൾ, വിനോദ സിനിമകൾ, ആക്ഷൻ ജീവിതരീതികൾ, മിമിക്രി വീഡിയോ കാസറ്റുകൾ, തമാശപ്പാട്ടുകൾ എല്ലാം പാഴ്‌വസ്തുക്കളുടെ വലിയ ശേഖരം കലയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതെല്ലാം അഭിമുഖീകരിക്കുന്ന ഒരാൾക്ക് മറ്റൊരു രീതിയിൽ അവയെ ഉപയോഗിക്കാൻ കഴിയേണ്ടതാണ്. അങ്ങനെ ഓരോ വസ്തുവിന്റെയും വ്യാവസായിക കമ്പോളമൂല്യം മനസ്സിലാക്കി, അതുപയോഗപ്പെടുത്തി ഭാവന ഇന്നത്തെ മനുഷ്യരുടെ ചിന്തയെ ഭരിക്കുന്ന വിവിധതരം ആവേഗങ്ങൾ കണ്ടെത്തുന്നു. സമകാലീനത കലയ്ക്ക് ഒരാവശ്യമാണെന്ന് തിരിച്ചറിയുക കൂടിയാണ്. ഇവിടെ ഭാവന അതിന്റെ അന്ത്യം കാണുകയല്ല, പുതിയ വഴിയിലൂടെ സഞ്ചരിക്കുകയാണ്.
ഭാവന മരിച്ചു എന്ന് ഉദ്ഘോഷിക്കുന്ന അരുന്ധതി റോയിയോട് ഈ ചുറ്റുപാടുകളിൽ യോജിക്കാൻ കഴിയുന്നില്ല. ആശയങ്ങളുടെയും അനുഭവങ്ങളുടെയും ലോകത്ത് മനുഷ്യൻ അനാഥനല്ല എന്ന് വിശ്വസിച്ച സാഹിത്യകാരന്മാരുടെ പാരമ്പര്യത്തിൽനിന്നുള്ള വഴുതിമാറൽ കഴിഞ്ഞകാല സാഹിത്യത്തിന്റെ പ്രധാന സ്വഭാവമായിരുന്നു. അത് പ്രതീക്ഷയുടെ കാഹളമായിരുന്നു. ആശയങ്ങൾക്ക് മതപരവും രാഷ്ട്രീയവുമായ സ്ഥാപനങ്ങളുടെ പിൻതുണയുണ്ടെന്ന് വരുത്തിത്തീർത്ത് അതിലൂടെ മനുഷ്യന്റെ യാഥാർത്ഥ്യത്തിന്റെ താപത്തെ മറികടക്കാമെന്ന് പലരും മോഹിച്ചു. ആദർശാത്മകമായ മുഖം മൂടികൾ അത് ചരിത്രത്തിന് നൽകി. മനുഷ്യനെ വീണ്ടെടുക്കാൻ യുക്തികൊണ്ട് ഒരു സംഘം ആളുകൾ പടവെട്ടിക്കൊണ്ടിരുന്നു. ഷെല്ലി, ബൈറൺ, കീറ്റ്സ്....യുക്തിവാദികളുടെ ആക്രാന്തങ്ങൾക്കിടയിലും മനുഷ്യനെ മറക്കാനുള്ള ശ്രമം നടന്നു, ബോദ്‌ലേർ , സ്പിനോസ, മല്ലാർമെ.... എന്നാൽ ആ ശ്രമങ്ങളുടെയെല്ലാം കലുഷമായ പുകമറയിൽനിന്ന്, മനുഷ്യമനസ്സിൽ അടിഞ്ഞുകൂടിയ നിരാശയിൽനിന്ന് പിറവിയെടുത്ത ആധുനികതയാകട്ടെ, പിക്കാസോ, കാഫ്ക, ബെക്കറ്റ്.... ആശയങ്ങളെയും അനുഭവങ്ങളെയും മനുഷ്യനിൽ നിന്ന് പറത്തിവിട്ടു. മനുഷ്യന്റെ സ്വകാര്യദുഃഖമോ ശാരീരിക ചലനങ്ങളോ ലക്ഷ്യം തെറ്റിയ പക്ഷികളെപ്പോലെ അവനിൽ നിന്ന് പറന്നുപോയി. ശരീരത്തിന്റെയും വികാരത്തിന്റെയും ഒടുവിലാണ് ആധുനികതയുടെ ചിന്ത ആരംഭിക്കുന്നത്. ഒരിക്കൽപോലും അവനവനെ നേരിൽ കാണേണ്ടിവന്നിട്ടില്ലാത്ത കഥാപാത്രങ്ങൾ അങ്ങനെ ഉണ്ടായി. ഏത് മനുഷ്യനും കഥാപാത്രമാകുന്നില്ലെന്ന് ആധുനികത പ്രഖ്യാപിച്ചു. മറിച്ച് പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളാകട്ടെ മനുഷ്യശരീരത്തിനപ്പുറമുള്ള കാൽപനികതയായി. ചെറിയ പ്രശ്നങ്ങൾ വലിയ സമസ്യകളും ദാർശനികമായ വേദനകളുമായി. ബെക്കറ്റിന്റെ 'ഗോദോയെ കാത്ത്' എന്ന നാടകം ലഘുവായ അനുഭവങ്ങൾ പോലും അസ്പൃശ്യമാണെന്ന് സിദ്ധാന്തിക്കാനുള്ള ശ്രമമായിരുന്നു.
ആധുനികത എപ്പോഴെങ്കിലും പ്രകൃതിയിലേക്ക് പോകണമെന്ന് ശഠിച്ചെങ്കിൽ അത് കാപട്യമാണ്. കാരണം, പ്രകൃതിയിലേക്ക് പോകുക എന്നത്, ആധുനിക നാഗരികാവസ്ഥയിൽ മോഹനസ്വപ്നം മാത്രമാണ്. പ്രകൃതി ഇന്നില്ല എന്നതാണ് സത്യം. കവിത്വത്തിന്റെ, സർഗ്ഗാത്മകതയുടെ ഏറ്റവും പ്രാഥമികമായ ഘട്ടം മാത്രമാണ് പ്രകൃതിയെ ആസ്പദിച്ചുള്ള സങ്കൽപം. ആ സങ്കൽപം സമകാല നാഗരികതയുമായി സംഘർഷത്തിലാകുമ്പോഴേ ഫലമുണ്ടാകൂ. അതിലൂടെ ചരിത്രത്തിന്റെ ഗതിയിൽ വേറിട്ട മാനം ഉണ്ടാകുന്നു. ഭാവന, ഇവിടെ പുതിയ സങ്കര ഉള്ളടക്കമായിത്തീരുകയാണ്. കുറേക്കൂടി ജീവിതത്തെ സംഭരിച്ച മനുഷ്യാവസ്ഥയെ അവതരിപ്പിക്കുകയാണ് .
പ്രകൃതിയോട് അടുപ്പം കാണിക്കുന്നു എന്ന് ഭാവിക്കുക മാത്രമാണ് ആധുനികത ചെയ്തത്. അതും ഗുപ്തവും വികലവുമായി . വാസ്തവത്തിൽ മനുഷ്യചരിത്രത്തെ വിസ്മരിക്കാനുള്ള ഉള്ളിലെ ആവേശത്തെ, ആശയങ്ങളെയും അനുഭവങ്ങളെയും മനുഷ്യനിൽ നിന്ന് പുറത്തു കടത്തിക്കൊണ്ടു പോകാനുള്ള താത്പര്യത്തെ അവർ താലോലിക്കുകയായിരുന്നു. പ്രകൃതിയിലേക്കുള്ള യാത്ര അപ്രാപ്യമാണെന്നറിഞ്ഞുകൊണ്ടുള്ള ഗൃഹാതുരത്വം ശുദ്ധമായ കാൽപനികയാണ് പകരുന്നത്. എന്നാൽ രണ്ടു പ്രാവശ്യം പറഞ്ഞാൽ കത്തിക്കരിഞ്ഞുപോകുന്ന വാക്കുകളുടെ ഈ ജീവിതത്തിൽ ഓരോ വാക്കിന്റെയും സാക്ഷാത്കാരമെവിടെ? വാക്കുകൾ മുനകുത്തി വീഴുന്നതുകൊണ്ട് പുതിയ മേച്ചിൽപ്പുറങ്ങൾ തേടാനും ആധുനികർക്കായില്ല. ജീവിതത്തിന്റെ ഒരിടം കണ്ടെത്തിയതിലാണ് അവർ പരാജയപ്പെട്ടത്. അവർ കണ്ടെത്തിയ ലോകം നിഗൂഢവും വികാരരഹിതവും ശരീരത്തിനു വെളിയിലുള്ളതുമാണ്. ഇതിൽനിന്നുള്ള തിരിച്ചുവരവ് ഇനി ജീവിതത്തിലേക്കാണ്.
ശരീരത്തിലേക്കും മനസ്സിലേക്കും ,കഴിഞ്ഞകാല സാഹിത്യധാരകളുടെ ചക്രപ്പാടിൽ നിന്നു മാറി സഞ്ചരിക്കേണ്ട കാലമാണിത്. ഇന്ന് സാഹിത്യത്തിന് അനുവദിക്കപ്പെട്ട സമയവും സ്ഥാനവും ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. സാഹിത്യത്തെ അതിന്റേതായ പാരമ്പര്യങ്ങളുടെ നിശ്ചലതയിൽനിന്നു മോചിപ്പിക്കുക മാത്രമാണ് ഇന്നത്തെ സമസ്യ. കലാശിൽപത്തെ സംബന്ധിച്ച ധാരണ മാറുക എന്നതാണ് പ്രധാനം. സകല മനുഷ്യാനുഭവങ്ങളുടെയും സമഗ്രമായ ആവിഷ്കാരം എന്ന നിലയിൽ സാഹിത്യം നിലകൊള്ളുമ്പോൾതന്നെ അനുഭവങ്ങളെ ആവരണം ചെയ്യുന്ന അയഥാർത്ഥ്യങ്ങളിൽനിന്നുള്ള മോചനവും ചോദ്യമുയർത്തുന്നു. പഴകിയ ശൈലിയിൽ, സാഹിത്യമെന്നത്, ഉള്ളതിനെ പെരുപ്പിച്ചുകാട്ടലായി മാറി. യഥാർത്ഥ്യത്തെ, ദുഃഖത്തെ ജീവിതസാഹചര്യത്തിൽ നിന്ന് മാറ്റി നിർത്തി നിരീക്ഷിക്കുകയും അനന്തമായ പരിവേഷം നൽകി അയഥാർത്ഥമായ സൗന്ദര്യം ആരോപിക്കുകയും ചെയ്തു. അതുകൊണ്ട് സാഹിത്യമെന്ന അയഥാർത്ഥ്യത്തിനെതിരെ സൂക്ഷ്മചരിത്രമെന്ന സാഹിത്യംകൊണ്ട് പൊരുതേണ്ടിയിരിക്കുന്നു. എന്നല്ല സാഹിത്യം എന്നത് സാഹിത്യചിന്തയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിക്കഴിഞ്ഞു. .
ചപ്പുചവറുകൾ പെറുക്കിയെടുത്ത് വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരുന്ന സാങ്കേതിക സമ്പദ്‌മേഖലയാണ്
ഇന്നത്തേത്. സാഹിത്യത്തിലുമുണ്ട് ഈ സമ്പദ്മേഖല . വലിച്ചെറിയുന്ന ആശയങ്ങൾ, ചിന്തകൾ എല്ലാം ഉപയോഗിച്ച് പുതിയ സാമഗ്രികൾ ഉണ്ടാകുന്നു. പ്ലാസ്റ്റിക് റിഫ്രഷിംഗിന്റെ അതേ ഇക്കോണമി സാഹിത്യത്തിലുമുണ്ടെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. നവീന സാഹിത്യം കഴിഞ്ഞകാല ആശയസമ്പാദന രീതിയെയാണ് ഭേദ്യം ചെയ്യുന്നത്. കാലത്തെ സാമ്പ്രദായിക തത്ത്വശാസ്ത്രങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ദൈനംദിനജീവിതത്തിന്റെ നാഗരികാനുഭവങ്ങളിൽ തിരിച്ചറിയുകയാണ് ഇന്നത്തെ സാഹിത്യം. പുതിയ സാഹിത്യം ചതുരവടിവുള്ള പ്രമേയങ്ങൾ തിരക്കി ഉത്കണ്ഠാകുലമാകുന്നില്ല. പ്രമേയങ്ങൾ ആണ് എവിടെയും. അല്ലെങ്കിൽ ഓരോ നിമിഷവും പ്രമേയമായിത്തീരുകയാണ്. ട്രെയിൻ ഓടുന്നത്, മരങ്ങളുടെ ഇലകൾ കാറ്റിൽ ആടുന്നത് തുടങ്ങി സാധാരണ ദൃശ്യങ്ങൾപോലും പ്രമേയങ്ങളാണ്. അവ പുതിയ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടിൽ സൃഷ്ടിക്കുന്ന അർത്ഥങ്ങളും അതിനോട് കെട്ടുപിണഞ്ഞ് മോചനമില്ലാതായിത്തീരുന്ന നാഗരികതയുമാണ് പ്രമേയം. അവിടെ, ഓരോ നിമിഷത്തിന്റേയും അണു അതിനോടുതന്നെ നടത്തുന്ന സംഘട്ടനമാണ് ആത്മീയത. പ്രതിഷേധമോ ആസ്വാദനമോ മാത്രമല്ല പ്രമേയം. മുഖവും രൂപവുമില്ലാത്ത അനുഭവങ്ങൾപോലും ഏതോ ബൃഹത്തായ അറിവുകളുടെ സുപ്രധാന രേഖകളാണ്. ഓരോ നിമിഷവും ജീവന്റെ സമഗ്രാവസ്ഥയുടെ അംശങ്ങളായി നിൽക്കുന്നു. ഓരോ കണവും ഓരോ സ്വതന്ത്ര്യ സ്വയംസുഘടിത ഇതിവൃത്തമാണ് എന്ന തത്ത്വചിന്തയാണ് ഇന്നത്തെ സാഹിത്യം മുന്നോട്ടുവെക്കുന്നത്. ഇത് പുതിയ ജീവിതത്തിന്റെ സംഘർഷാത്മകമായ അറിവിൽനിന്നുണ്ടായ തത്ത്വശാസ്ത്രംതന്നെയാണ്.
സ്വതന്ത്ര ഇതിവൃത്തമെന്നത് അമൂർത്തമായ ആശയമേയല്ല. ഒരാൾ പാടുന്നത്, പ്രേമിക്കുന്നത്, ചെടിക്ക് വെള്ളമൊഴിക്കുന്നത് എന്നിവയെല്ലാം ഓരോ സ്വാതന്ത്ര്യ ഘടനകളാണ്. പാടുമ്പോൾ അയാൾ സ്വയം ആവിഷ്കരിക്കുന്നു. അത് മനസ്സിന് ആനന്ദം പകരുന്നു. എന്നാൽ അയാൾ പാടുന്നത് മറ്റൊരാളെ അനുകരിച്ചാണെങ്കിൽ അതിൽ അയാളുടെ മൗലികമല്ലാത്ത ജീവിതമാണുള്ളത്. പാടാനുള്ള ജീവിതാവസ്ഥ അയാൾക്ക് എങ്ങനെ വന്നു വന്നുചേർന്നുവെന്നതാണ് അടുത്ത പ്രശ്നം. ആനന്ദംകൊണ്ടാണോ പാടുന്നത്? അതോ സങ്കടംകൊണ്ടോ? എങ്കിൽ ആനന്ദം എങ്ങനെയുണ്ടായി? സങ്കടം എങ്ങനെയുണ്ടായി? അയാൾ മറ്റുള്ളവരുമായി സഹവസിക്കുന്നതിലെ താളം ഉൾക്കൊണ്ട് മനമലിഞ്ഞ് പാടുകയാണോ? അതോ ജീവിക്കാൻവേണ്ടി കൂലിക്കുവേണ്ടി പാടുകയാണോ? എങ്കിൽ അത് രാഷ്ട്രീയത്തിലെ ചോദ്യമാണ്. പാട്ടുപാടിക്കൊണ്ട് എല്ലാം മറക്കുകയാണെങ്കിൽ ആക്ടിവിസ്റ്റുകളോട് അയാൾ എങ്ങനെ പ്രതികരിക്കും? അതുകൊണ്ട് ആധുനിക നഗരത്തിലെ ഏത് വൈകാരിക, വൈചാരിക അനുഭവവും ചെന്നുചേരുന്നത് അറിവിന്റെ അനന്തമായ കാരാഗൃഹങ്ങളിലാണ്. നൂറുനൂറ് ആത്മീയ ഘടനകളിലാണ്. എന്നാൽ കാരാഗൃഹമാണെന്ന് അറിഞ്ഞുകൊണ്ട് ഒരാൾ പെസിമിസ്‌റ്റോ
ഒപ്റ്റിമിസ്റ്റോ ആകുന്നില്ല. ജീവിതത്തിൽ ഒപ്റ്റിമിസവും പെസിമിസവും കൂടിക്കുഴഞ്ഞാണ് കിടക്കുന്നതെന്നറിയുക. അവയെ വേർതിരിച്ച് ശുഭാപ്തിബോധത്തിലോ നിരാശാബോധത്തിലോ, ഏതെങ്കിലും ഒന്നിൽ, ഉറപ്പിച്ചു നിർത്തുന്നത് ആശയപരമായ ആധിപത്യവും മാനുഷികമായ തകർച്ചയുമാണ്. ഇതുകൊണ്ട് പുതിയ സാഹിത്യം വർത്തമാന ജീവിതത്തിന്റെ വിവിധങ്ങളായ ദേശീയ, പ്രാദേശിക ജീവിതപരിതോവസ്ഥകളിലൂടെ കടന്നുപോകുന്നു.
അതിവിപുലമായ സംവേദനമെന്ന ആശയത്തിന്റെയോ അനുഭവത്തിന്റെയോ സ്വതന്ത്രമായ സ്വയംസുഘടിത ഘടനയാണ് സാഹിത്യമായി തീരുന്നത്. ആന്ദ്രേ ബ്രിങ്കിന്റെയോ മൈക്കേൾ ഒണ്ടാത്ജെയുടെയോ സാഹിത്യത്തിലെ ശിൽപത്തെ സാഹിത്യപരമായി പുനഃക്രമീകരിക്കുന്നതുകൊണ്ട് നമുക്ക് മറ്റൊരു ചരിത്രസന്ദർഭം ലഭിച്ചേക്കാം. മൈക്കലാഞ്ചലോയുടെ ശിൽപത്തെയും പുനഃക്രമീകരിച്ച് മനസ്സിലാക്കാവുന്നതാണ്. പുതിയ സാഹിത്യത്തിന്റെ ചരിത്രവീക്ഷണവും മാറിക്കഴിഞ്ഞു എന്നാണ് ഇത് വ്യക്തമാക്കുന്നത്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ആകെയുള്ള ചരിത്രബോധത്തെ കാൽപനികമായി ഇന്നത്തെ സാഹിത്യം തേടുന്നില്ല. ചരിത്രത്തെ ആഭരണങ്ങളണിയിച്ച് മനുഷ്യസാമാന്യതയിൽ നിന്ന് അകറ്റിക്കൊണ്ടുപോകുന്നുമില്ല. എല്ലാവരും ചരിത്രമെന്ന് വിളിച്ച് അംഗീകരിക്കുന്നത് ഇവിടെ വീണ്ടുവിചാരത്തിനും നവീകരണത്തിനും വിധേയമാവുന്നു.
വേർപെടുത്തപ്പെട്ട ഓരോ ചലനവും ഓരോ ചരിത്രാംശമായി മാറുകയാണ് ഇന്ന്. അതിന്റെയർത്ഥം ജീവിതം അതിസ്ഥൂലതയിൽ അതിസൂക്ഷ്മമായി എന്നതാണ്. ലോകത്തെ ഒന്നായി കാണുമ്പോൾതന്നെ ലോകത്തിലെ ഓരോ അണുവും പരസ്പരം സംഘട്ടനത്തിലേർപ്പെടുന്നു. ഓരോ സത്തയും മറ്റേതോ സത്തയ്ക്കെതിരെ പൊരുതുകയും അതീതമായ ഏതോ സത്തയിൽ ലയിക്കാൻ യത്നിക്കുകയും ചെയ്യുന്നു. ഇത് ഒരേ കാലത്തിലുള്ള വലിയ വൈരുദ്ധ്യമാണ്. ലോകം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നുവെന്ന് വൈറ്റ്‌ഹെഡ്
പറഞ്ഞു. നിരന്തര ചലനങ്ങളിൽനിന്ന് ഏതെങ്കിലും അർത്ഥത്തിന്റെയോ അറിവിന്റെയോ കടമെടുത്ത് സ്വാഭാവികതയെ പകർത്തുന്നതിൽ ഇന്നത്തെ രചനയുടെ യാഥാർത്ഥ്യമുണ്ട്. പുതിയ സാഹിത്യം വെറും യാഥാർത്ഥ്യവാദത്തിന്റെ രൂപഭാവം മാറ്റുന്നു . അത് പുതിയ ചരിത്ര സമീക്ഷകൾക്ക് വഴിമാറിക്കൊടുക്കുകയും ചെയ്യുന്നു. വിജയന്റെ 'പ്രവാചകന്റെ വഴി' എന്ന നോവൽ പുതിയ പ്രതീക്ഷകൾ തരുന്നത് ഈ സാഹചര്യത്തിലാണ്. വ്യാമിശ്രമായ ജീവിതാവബോധം ഇത് തരുന്നു. അത് ഗുണിതങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഏതെങ്കിലും തത്ത്വശാസ്ത്രമോ പ്രത്യയശാസ്ത്രമോ ആകുന്നതിനുമുമ്പേതന്നെ അറിവ് മനുഷ്യചരിത്രമായി ഉയർന്നുവരണം. വർത്തമാനകാലം ചിന്തകളുടെ അമൂർത്തരൂപം കൈക്കൊണ്ട് ഗുപ്തമാകാനും പാടില്ല. പുതിയ സാഹിത്യത്തിനു കരുത്ത് നേടാൻ കഴിയുന്നത് ഇതിൽ നിന്നാണ്. അവിടെ കാലമോ ചരിത്രമോ ആരവങ്ങളുടെ മുഖംമൂടികളണിഞ്ഞ് വർത്തമാനകാലജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നില്ല

Monday, April 19, 2010
Subscribe to:
Posts (Atom)