Followers

Friday, July 18, 2008

ഓരോ ഭൂഗോളം

ഒരു കിളി വന്ന് പാടുകയാണ്‌.
ഒന്നുമറിയാത്ത ഈ ലോകത്തെക്കുറിച്ച്‌.
ഓരോ മനുഷ്യനും ഓരോ ഭൂഗോളം
സ്വന്തമാക്കാന്‍ ഓടുമ്പോള്‍
ഈ കിളിപ്പാട്ട്‌ ഒരു ചിരിയാണ്‌.

ദിവസം ഒരു ഫോട്ടോ 27


ഒരു അഷ്ടമുടിക്കായല്‍ ദൃശ്യം
ഫോട്ടോ :വിനോദ്‌

Thursday, July 17, 2008

നിഴലുകള്‍ മാത്രം.

ഓരോ നിമിഷവും നമ്മെ വിശ്വസിപ്പിക്കുന്നത്
ജീവിതം മറ്റെവിടെയോ
ആണെന്നും നമ്മള്‍ കാഴ്ചക്കാരാണെന്നും ആണ്‌.

എല്ലാം പഴയ നിഴലുകള്‍ മാത്രം.

ദിവസം ഒരു ഫോട്ടോ 26

ഒരു മു‌ന്നാര്‍ ദൃശ്യം
ഫോട്ടോ വിനോദ് പഴയന്നൂര്‍

Wednesday, July 16, 2008

ഒരു കഷായമാണ്‌.

മടുപ്പ് കയ്പ്പേറിയ

ഒരു കഷായമാണ്‌.

അതുകൊണ്ടാണ്‌ വെളുപ്പ്‌ ,

മടുപ്പില്‍ ശപിച്ച്‌,

എല്ലാം ഉപേക്ഷിച്ച്‌ സ്വയം കറുപ്പിക്കുന്നത്‌.

Tuesday, July 15, 2008

ദിവസം ഒരു ഫോട്ടോ 25

ഒരു മൂന്നാര്‍ ദൃശ്യം
വിനോദ് പഴയന്നൂര്‍

ഒരു നക്ഷത്രത്തെ

ഇല്ലാത്ത ആകാശത്തില്‍

ഒരു നക്ഷത്രത്തെ തിരയുന്നത്‌

ജീവിതം പോലെ തന്നെ വിരസമാണ്‌

ദിവസം ഒരു ഫോട്ടോ 24


ഫോട്ടോ വിനോദ് pazhayannoor