പ്രണയം എന്നൊന്നില്ല.
പ്രണയത്തെപ്പറ്റിയുള്ള
സങ്കല്പ്പമേയുള്ളു.
പ്രണയിക്കാത്തവന്
പ്രണയ കവിത എഴുതും,
രതിയില്ലാത്തവന്‍ രതിക്കഥകളും.
പ്രണയം ഓരോ നിമിഷവും
സ്വയം ചതിക്കുകയാണ്
ഇതുപോലെ
പാരതന്ത്ര്യം മറ്റൊന്നിനുമില്ല.
Smoke
The bundles of smoke
rising from Chitha (cremeation)
revived the presence of
some Upanishads
During their steady ascent
and breaking apart
they branched in definite
directions
Emotional swings
on the wings of swans
Poems gushing
from metres
Music erupting from
symphonies
The futuristic painting series
songs of the past
All were repainting the
atmospheric expanse
Alas what was vanishing in the
fuming inferno was
the body of a comrade
who loved ideology
more than anything else
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് . എം കെ ഹരികുമാർ /
Followers
Sunday, July 20, 2008
Saturday, July 19, 2008
വെറുതെ
ഒരു വര കണ്ടു.
അതിലേ പോയി.
ചെന്നപ്പോള്‍ അത് വരയല്ല, വിരയാണ്.
ഞെട്ടി തിരിച്ചു പോന്നു.
രണ്ടു കണ്ണുകള്‍ കണ്ടു.
നേരെ വച്ചു പിടിച്ചു.
കണ്ടതോ ? രണ്ട് പുലിക്കണ്ണുകള്‍
എന്ത് വേണമെന്ന് അറിയാതെ നിന്നത് മാത്രം
ഓര്‍മ്മയുണ്ട്.
ഒരു ഉടല് കണ്ടു.
താമസിച്ചില്ല, മോഹം തുടങ്ങി.
എന്നാലോ,
ഉടലില്‍ കയറി ചെയ്തതെല്ലാം
വെറുതെ,
ഉടല് എന്നെ തിരിച്ചറിയുന്നുപോലുമില്ല.
Friday, July 18, 2008
ഓരോ ഭൂഗോളം
ഒരു കിളി വന്ന് പാടുകയാണ്.
ഒന്നുമറിയാത്ത ഈ ലോകത്തെക്കുറിച്ച്.
ഓരോ മനുഷ്യനും ഓരോ ഭൂഗോളം
സ്വന്തമാക്കാന്‍ ഓടുമ്പോള്‍
ഈ കിളിപ്പാട്ട് ഒരു ചിരിയാണ്.
ഒന്നുമറിയാത്ത ഈ ലോകത്തെക്കുറിച്ച്.
ഓരോ മനുഷ്യനും ഓരോ ഭൂഗോളം
സ്വന്തമാക്കാന്‍ ഓടുമ്പോള്‍
ഈ കിളിപ്പാട്ട് ഒരു ചിരിയാണ്.
Thursday, July 17, 2008
നിഴലുകള്‍ മാത്രം.
ഓരോ നിമിഷവും നമ്മെ വിശ്വസിപ്പിക്കുന്നത്
ജീവിതം മറ്റെവിടെയോ
ആണെന്നും നമ്മള് കാഴ്ചക്കാരാണെന്നും ആണ്.
എല്ലാം പഴയ നിഴലുകള്‍ മാത്രം.
ജീവിതം മറ്റെവിടെയോ
ആണെന്നും നമ്മള് കാഴ്ചക്കാരാണെന്നും ആണ്.
എല്ലാം പഴയ നിഴലുകള്‍ മാത്രം.
Wednesday, July 16, 2008
ഒരു കഷായമാണ്.
മടുപ്പ് കയ്പ്പേറിയ
ഒരു കഷായമാണ്.
അതുകൊണ്ടാണ് വെളുപ്പ് ,
മടുപ്പില്‍ ശപിച്ച്,
എല്ലാം ഉപേക്ഷിച്ച് സ്വയം കറുപ്പിക്കുന്നത്.
Tuesday, July 15, 2008
Subscribe to:
Posts (Atom)




