Followers

Monday, September 15, 2008

എം. കെ ഹരികുമാറിന്‍റെ ലേഖനം/Article by m k harikumar

എം. കെ ഹരികുമാറിന്‍റെ ലേഖനം
സാഫല്യം മാസിക ഓണപ്പതിപ്പ്‌ 2008

















Saturday, September 13, 2008

ഓണം - ജീര്‍ണതയുടെ പുറത്തേക്ക്‌ ചാടല്‍



ഓണം എന്നത്‌ സദ്യ മാത്രമായി ചുരുക്കിയിരിക്കുകയാണ്‌.
തിന്നാനും കുടിക്കാനും ഉല്ലസിക്കാനും മാത്രമാണ്‌ ഓണം എന്നത്‌ ഒരു തെറ്റായ ചിന്തയാണ്‌.
മഹാബലിയുടെ പേരിലാണെങ്കില്‍ ഇത്‌ ശുദ്ധ അസംബന്ധമാണ്‌. മഹാബലി തിന്ന് മുടിച്ചവനാണെങ്കില്‍ അദ്ദേഹത്തിന്‌ എങ്ങനെ ഒരു രാജ്യത്തെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തി മനുഷ്യോപകാരപ്രദമാക്കാന്‍ കഴിയും.മഹാബലി ഇന്ന് മാധ്യമങ്ങള്‍ക്ക്‌ പോലും തീറ്റയുടെ പ്രതീകമാണ്‌.

അതുകൊണ്ടാണല്ലോ സകല വയറന്‍മാരും ഇന്ന് മാവേലിയായി മാറണമെന്ന് നാം ശഠിക്കുന്നത്‌. മാവേലിയുടെ ശ്രേഷ്ഠത സേവന തല്‍പരതയിലാണ്‌. തുല്യതക്ക്‌ വേണ്ടിയുള്ള സമരവും നിഷ്ഠയുമാണ്‌ മാവേലി. മാവേലിയുടെ പേരില്‍ ഇന്ന് പുറത്ത്‌ വരുന്നത്‌ ആര്‍ത്തികളുടെ ബഹുരൂപങ്ങളാണ്‌. ആര്‍ത്തിക്ക്‌ പരമാവധി ദൈര്‍ഘ്യം കൊടുക്കന്ന ഏര്‍പ്പാടായിതീര്‍ന്നിരിക്കുന്നു ഓണം. ആര്‍ത്തിയില്ലെങ്കിലിന്ന് ഓണമില്ല.

കുടിയുടെ ഉഗ്രപ്രതാപത്തിണ്റ്റെ വര്‍ത്തമാനങ്ങളാണ്‌ നിര്‍ദ്ദയമായ ഓണ അനുഷ്ഠാനമായി പുറത്തുവരുന്നത്‌. എന്തെല്ലാം നമ്മള്‍ തീക്ഷണമായ ആര്‍ത്തിയുടെ രൂപങ്ങളായി പൊതിഞ്ഞ്‌ വയ്ക്കുന്നുവോ അതെല്ലാം പതിന്‍മടങ്ങ്‌ വലുതായി ഓണത്തിണ്റ്റെ ആവശ്യങ്ങളായി പുറത്തേക്ക്‌ വരുന്നു.
മറ്റുള്ളവര്‍ക്ക്‌ സ്ഥാനമില്ലാത്ത സ്വാര്‍ത്ഥന്‍മാരുടെ ക്രൂരമായ വിനോദമാണ്‌ ഇന്നത്തെ ഓണം

Thursday, September 11, 2008

എല്ലാ വാക്കുകളുടെയും

വാക്കുകള്‍ മനുഷ്യര്‍ക്ക്‌ ഭാരമാണ്‌.
എല്ലാ വാക്കുകളുടെയും
പ്രഭവകാലത്തെ മനസ്സുകളില്‍നിന്ന്‌
മനുഷ്യര്‍ താഴെ വീണിരിക്കുന്നു.
വാക്കുകളുയരാന്‍ തുടങ്ങുന്നതിന്‌ മുമ്പേ
തന്നെ ആളുകളത്‌ പേടിച്ച്‌
ഓടിയൊളിക്കുന്നു.

പറന്ന വഴിയിലൂടെ

ഒരു ശലഭവും സഞ്ചരിച്ച
വഴിയിലൂടെ പോകില്ല.
പോകാനാകില്ല ,അത്രതന്നെ.
എതോ ഒരു ശലഭം അത്‌ പറന്ന വഴിയിലൂടെ
പറക്കാന്‍ ശ്രമിച്ചു.
നൈമിഷികമായ ജ്ഞാനത്തിണ്റ്റെ
മദ ലഹരികള്‍ ശലഭത്തെപ്പോലും
വിറകൊള്ളിക്കുന്നു.
ജീവിക്കുന്നത്‌ ഈ ലഹരിയാണ്‌.
പ്രണയിക്കുന്നത്‌ ഈ ലഹരിയാണ്‌.

Wednesday, September 10, 2008

മാംസത്തിലൂടെയാണ്‌.

വെറും മാംസമാണ്‌ ഈ ലോകം.
മാംസത്തിലൂടെ അറിയുന്നു,പഠിക്കുന്നു.
മാംസത്തിണ്റ്റെ അറിവിനെ നിരാകരിച്ച്‌
പ്രകൃതിയിലൊന്നും മനസ്സിലാക്കാനാവില്ല.
കണ്ടലോകം ,
കേട്ടലോകം,
അറിഞ്ഞലോകം ,
ജീവിച്ചലോകം
എല്ലാം മാംസത്തില്‍നിന്നാണ്‌,
മാംസത്തിലൂടെയാണ്‌.

പലരും പുറത്താണ്‌.

അത്‌ ഒരു കറുത്ത കലമായിരുന്നു.
എന്നിട്ടും കഞ്ഞി വെളുത്തിരുന്നു.

കഞ്ഞിക്ക്‌ മാത്രം ഇടം കിട്ടി.
ഇനിയും പലരും പുറത്താണ്‌.
ഒരു രുചിക്ക്‌ എല്ലാവരുടെയും പ്രീതി കിട്ടുകയില്ല.
രുചികള്‍ പുറത്ത്‌ കാത്തിരിക്കുന്നു.

Sunday, September 7, 2008

ഈ തളിരുകള്‍


ഈ തളിരുകള്‍
ഒരു പുതിയ മനുഷ്യത്വത്തെ
തേടാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?
നമ്മളെക്കാള്‍ എത്രവേഗത്തില്‍ പഴയ വേഷമഴിച്ച്‌
ഒരു പകയോ വിദ്വേഷമോ
ഇല്ലാതെ ഇവയ്‌ക്ക്‌
പുതിയ ജീവിതം ഉള്‍ക്കൊള്ളാന്‍ കഴിയുന്നു!

Saturday, September 6, 2008

പാതിരാവ്‌ എന്നത്‌

ഒരു പാതിരാവിന്‌ ഇനിയും
 വിശ്വാസം പോരാ
 ഇരുട്ടിന്‌ ഒരു ഗതിമാറ്റമുണ്ടാകുമെന്ന്‌. 
എങ്കിലും കോഴികള്‍ കൂവുന്നത്‌
 കേള്‍ക്കുന്നത്‌ 
അതിന്‌ ഒരു തെളിവായിരുന്നു.
 ജീവിച്ചിരിക്കുന്നതിന്‌ 
ഒരു യുക്തി അല്ലെങ്കില്‍
 അടയാളം നല്ലതാണ്‌.

 ജീവിതത്തിണ്ടെ തെളിവു തേടി 
ജീവിക്കാതിരിക്കുന്നതില്‍
 ഒരു ത്രില്‍ ഉള്ളത്‌ ഈ പാതിരാവിനാണ്‌.
 സകല പട്ടികളും കുരച്ചു.
 സാമാന്യം നന്നായി. 

ഇത്‌ കുരകളുടെ കാലമാണ്‌;
പട്ടികളുടേതുപോലുമല്ല. 
പട്ടികള്‍ ഇക്കാലത്ത്‌ പരാതിപ്പെടുന്നത്‌ 
അവയ്ക്ക്‌ സ്വന്തംകുരകളേക്കാള്‍ 
പ്രാധാന്യം വേണമെന്ന കാര്യത്തിലാണ്‌. 
ഒരു കുരയും എങ്ങും 
എത്തുന്നില്ലായെന്ന്‌
 അവ മനസ്സിലാക്കുമ്പോഴേക്കും
വളരെ വൈകുന്നു. 

പതിരാവിണ്റ്റെ ഇനിയും തെളിയിക്കപ്പെടാത്ത
 നിലപാടുകള്‍ക്ക്‌ വേണ്ടി
 അത്‌ കോഴികളെ ആശ്രയിക്കുന്നത്‌ 
എത്രകാലംതുടരും?
പട്ടികള്‍ കുര നിര്‍ത്തിയാലുണ്ടാകുന്ന പ്രശ്നം
 പാതിരാവ്‌ എന്നത്‌ 
ഒരു യാഥാര്‍ത്ഥ്യമല്ലാതാകും 
എന്നതായിരിക്കും.

 എന്തായാലും ഒരു പ്രശനവും തീരുന്നില്ല.

Friday, September 5, 2008

ഈ പ്രകാശം

ഈ പ്രകാശം നമുക്ക്പലതുമാകാം.പക്ഷേ പ്രകൃതി യാതൊന്നും അര്‍ത്ഥമാക്കുന്നില്ല.
photo  mk  harikumar

Tuesday, September 2, 2008

അതിര്‍വരമ്പാണ്‌.


ഇത്‌ നടപ്പാതയല്ല,ഒരു അതിര്‍വരമ്പാണ്‌.
ഫോട്ടോ: എം. കെ