വെറും മാംസമാണ് ഈ ലോകം.
മാംസത്തിലൂടെ അറിയുന്നു,പഠിക്കുന്നു.
മാംസത്തിണ്റ്റെ അറിവിനെ നിരാകരിച്ച്
പ്രകൃതിയിലൊന്നും മനസ്സിലാക്കാനാവില്ല.
കണ്ടലോകം ,
കേട്ടലോകം,
അറിഞ്ഞലോകം ,
ജീവിച്ചലോകം
എല്ലാം മാംസത്തില്‍നിന്നാണ്,
മാംസത്തിലൂടെയാണ്.
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് . എം കെ ഹരികുമാർ /
Followers
Wednesday, September 10, 2008
പലരും പുറത്താണ്.
അത് ഒരു കറുത്ത കലമായിരുന്നു.
എന്നിട്ടും കഞ്ഞി വെളുത്തിരുന്നു.
കഞ്ഞിക്ക് മാത്രം ഇടം കിട്ടി.
ഇനിയും പലരും പുറത്താണ്.
ഒരു രുചിക്ക് എല്ലാവരുടെയും പ്രീതി കിട്ടുകയില്ല.
രുചികള്‍ പുറത്ത് കാത്തിരിക്കുന്നു.
എന്നിട്ടും കഞ്ഞി വെളുത്തിരുന്നു.
കഞ്ഞിക്ക് മാത്രം ഇടം കിട്ടി.
ഇനിയും പലരും പുറത്താണ്.
ഒരു രുചിക്ക് എല്ലാവരുടെയും പ്രീതി കിട്ടുകയില്ല.
രുചികള്‍ പുറത്ത് കാത്തിരിക്കുന്നു.
Sunday, September 7, 2008
ഈ തളിരുകള്‍
Saturday, September 6, 2008
പാതിരാവ് എന്നത്
ഒരു പാതിരാവിന് ഇനിയും
വിശ്വാസം പോരാ
ഇരുട്ടിന് ഒരു ഗതിമാറ്റമുണ്ടാകുമെന്ന്.
എങ്കിലും കോഴികള്‍ കൂവുന്നത്
കേള്‍ക്കുന്നത്
അതിന് ഒരു തെളിവായിരുന്നു.
ജീവിച്ചിരിക്കുന്നതിന്
ഒരു യുക്തി അല്ലെങ്കില്‍
അടയാളം നല്ലതാണ്.
ജീവിതത്തിണ്ടെ തെളിവു തേടി
ജീവിക്കാതിരിക്കുന്നതില്‍
ഒരു ത്രില്‍ ഉള്ളത് ഈ പാതിരാവിനാണ്.
സകല പട്ടികളും കുരച്ചു.
സാമാന്യം നന്നായി.
ഇത് കുരകളുടെ കാലമാണ്;
പട്ടികളുടേതുപോലുമല്ല.
പട്ടികള്‍ ഇക്കാലത്ത് പരാതിപ്പെടുന്നത്
അവയ്ക്ക് സ്വന്തംകുരകളേക്കാള്‍
പ്രാധാന്യം വേണമെന്ന കാര്യത്തിലാണ്.
ഒരു കുരയും എങ്ങും
എത്തുന്നില്ലായെന്ന്
അവ മനസ്സിലാക്കുമ്പോഴേക്കും
വളരെ വൈകുന്നു.
പതിരാവിണ്റ്റെ ഇനിയും തെളിയിക്കപ്പെടാത്ത
നിലപാടുകള്‍ക്ക് വേണ്ടി
അത് കോഴികളെ ആശ്രയിക്കുന്നത്
എത്രകാലംതുടരും?
പട്ടികള്‍ കുര നിര്‍ത്തിയാലുണ്ടാകുന്ന പ്രശ്നം
പാതിരാവ് എന്നത്
ഒരു യാഥാര്ത്ഥ്യമല്ലാതാകും
എന്നതായിരിക്കും.
എന്തായാലും ഒരു പ്രശനവും തീരുന്നില്ല.
Friday, September 5, 2008
Tuesday, September 2, 2008
Monday, September 1, 2008
Wednesday, August 27, 2008
Monday, August 25, 2008
സംസ്കാരത്തെ കണ്‍റ്റെത്തുന്നു
യന്ത്രങ്ങള്‍ മനുഷ്യരാവുകയും
മനുഷ്യര്‍ യന്ത്രങ്ങളാവുകയും
ചെയ്യുംമ്പോള്‍
നാമൊരു പുതിയ മറവിയുടെ
സംസ്കാരത്തെ കണ്‍റ്റെത്തുന്നു
മനുഷ്യര്‍ യന്ത്രങ്ങളാവുകയും
ചെയ്യുംമ്പോള്‍
നാമൊരു പുതിയ മറവിയുടെ
സംസ്കാരത്തെ കണ്‍റ്റെത്തുന്നു
Subscribe to:
Posts (Atom)





