critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് . എം കെ ഹരികുമാർ /
Followers
Monday, October 6, 2008
കവിത/The recital of the crickets-poem by m k harikumar
en masse at night have run out.
For them, may be, these recitals;
A sort of somber remembrance.
And at night, before every supper,
they dish out a little of their share
for all those departed camaraderie:
a tribute to those olden times.
It’s uncertain; who all would come by,
and recite and go away. Don’t know.
Lovely woods got destroyed
It happened, the other day too.
Now, the muse of poetry
In humans looks lifeless;
their verses stale, and their words?
It’s ages since they went rusting.
No matter whatever we utter
It all goes stale sooner.
Still, the crickets out there
give no break to their prayer.
കവിത/Frogs’ covert musings- poem by m k harikumar
Is a class apart!
Just the onset of summer
Leaves me panicky:
A fatigued and frantic me
Would change the diet,
take too much water
and fret for medicare.
But, Frogs?
They stay much safer
Deep under the soils’ cover.
They get prepared
To face any draught
Much in advance.
And the advent of first rainfall
Is an event for them to celebrate
And extol the rest of the world
that they had been safe.
For them climate changes
are auspicious times
for meditating still deeper.
Do we ever ponder over
what these frogs meditate about?
Of an exotic tour?
Or about courting a new love?
Could it be about scribbling a poem?
Whatever it is, alas, we humans
Can, in no way, be as superior as frogs.
കവിത/Bow down -poem by m k harikumar
And bow down before all homesteads.
We may ingenuously worship all humans
And adore every vermin down the streets.
Then only shall we identify
the ‘Godliness’ that we carry
deeper in us as we move by.
ആത്മാവിന്റെ അംബരാന്തങ്ങളിലേക്ക് ഒരു കിളി
ഒരു കിളി പറക്കലിനെ അനുകരിക്കുകയാണ്.
പറക്കുക എന്നത് ഒരു ആവശ്യമാകാത്തിടത്തോളം
ആ കിളി പറക്കുന്നത് ഒരു അനുകരണമാണ്.
സകല വ്യോമങ്ങളെയും
അത് കീറി നോക്കി സ്വയം പരിഹസിച്ചു.
പറവ പറക്കലിന്റെ ഇരയോ അനുകരണമോ ?
പറന്നുകൊണ്ട് ആകാശത്തെ
ഒരു കളിസ്ഥലമാക്കുന്നത്
ഏതായാലും മനുഷ്യന്റെ ആത്മീയതയല്ല.
വളരാനോ കൂവനോ
വേണ്ടിയല്ലാതെയും ആത്മീയതയുണ്ട്.
അക്ഷര ജാലകം
Sunday, October 5, 2008
തൂവലില്‍ നിന്ന് കുടഞ്ഞിട്ടിട്ടെന്നപോലെ ഒരു ചാറ്റല്‍മഴ
അവര്‍ അനുസ്മരണ വേദിയിലെത്തിയത്.
ഒരോരുത്തരും പരേതനെ പലരീതിയില്‍ വിഭജിച്ചു.
ഒരാള്‍ പറഞ്ഞത് കാലം ആ നേതാവിന്റെ മുമ്പില്‍
തോറ്റുപോയെന്നാണ്.
മറ്റൊരാള്‍ , അവിവാഹിതനായ
ആ പരേതന്റെ ജീവിതം
ധന്യമായിരുന്നുവെന്ന് തട്ടിവിട്ടു.
അപ്പോള്‍ അടുത്തുള്ള ഒരു ഹോട്ടലിലേക്ക്
ഭക്ഷണവുമായിപോയ ഒരു വാനില്‍ നിന്ന്
പൊരിച്ച കോഴിയുടെ മണം ഗാഢമായി പരന്നു.
വേദിയിലിരുന്നവരെല്ലാം
അ മണം ഒരു മുക്തിപോലെ ആസ്വദിച്ചു.
ചിലര്‍ അടുത്തുതന്നെ ഒരു കോഴിയെ
കൊലപ്പെടുത്തുന്നത് മനസ്സിലിട്ട് താലോലിച്ചു.
മറ്റൊരാള്‍ ,പരേതന്റെ ഒരു ലേഖനത്തിലെ
ചില വാക്യങ്ങള്‍ ഉദ്ധരിച്ച്
ജീവന്മരണ പോരാട്ടമെന്താണെന്ന് വിശദീകരിച്ചു.
അപ്പോഴാണ് ," ചെട്ടിക്കുളങ്ങര ഭരണി നാളില്‍ ഉത്സവം
കണ്ടു നടക്കുമ്പോള്‍ കുപ്പിവള കുടയ്ക്കുള്ളില്
ചിപ്പിവളക്കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പമിഴിയുടെ തേരോട്ടം "
എന്ന് യേശുദാസ് ഒരു ലോട്ടറിക്കച്ചവടക്കാരന്റെ
സൈക്കിളിലിരുന്ന് പാടി കടന്നു പോയത് .
യോഗം അവസാനിച്ചതും ഒരു ചാറ്റല്‍മഴ,
തന്റെ തൂവലില്‍ നിന്ന് കുടഞ്ഞിട്ടിട്ടെന്നപോലെ
ഒരു കാക്ക ചിറകടിച്ച് പറന്നതും ഒരുമിച്ചായിരുന്നു.
ആ വേദി താല്‍ക്കാലികമായെങ്കിലും ,
മറ്റൊരു ഒച്ചപ്പാടിനായി തയ്യാറെടുത്തു.
അക്ഷര ജാലകം
നിറം ഒരു പ്ളാനറ്റ്പോലെയാണ്.
നിറങ്ങള്‍ ഒരു വിര്‍ച്വല്‍
യാഥാര്‍ത്ഥ്യമാണ്.
ഉദാഹരണത്തിന്
ഒരു ചുവപ്പ് എവിടെയുമുണ്ട്-കുരുതിക്കും കളത്തിനും
കൊടിക്കും കുപ്പായത്തിനും പഴത്തിനും.
ആ നിറത്തിന്റെ വിര്‍ച്വല്‍ പ്രതിച്ഛായ
അനന്തമായി വ്യാപിച്ചിരിക്കയാണ്.
നമുക്ക് എവിടേക്കും അതിനെ കൊണ്ടുപോകാനാവില്ല.
അതിനെ നമുക്ക് കൊടിയായോ
പഴങ്ങളുടെ തൊലിയുടെ നിറമായോ
ഉപസ്ഥലമാക്കിയെടുക്കാം.
കൊടി അല്ലെങ്കില്‍ കുപ്പായം അപ്പോള്‍ നിറമല്ല .
നിറത്തിന്റെ പ്രതിനിധാനവും അറിവും
ഉപയോഗവുമാണ്.
നിറം എന്ന കേവല അനുഭവം
ഒരു പ്ളാനറ്റ്പോലെയാണ്.
അതില്‍ നിന്ന് നാം ഒരു പ്രതിച്ഛായ
ചീന്തിയെടുത്ത് മറ്റൊരു പ്ളാനറ്റുണ്ടാക്കുന്നു.
നിറം ഒരു ഉപ പാഠമാണ്, പ്രതീകമല്ല.
Friday, October 3, 2008
എവിടെയോപെയ്ത മഴയുടെ
ഈ വഴിയില്‍ ധാരാളം
പേര് പോകുന്ന ശബ്ദം കേള്‍ക്കാം.
ആരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല.
ശബ്ദങ്ങളെ വകവയ്ക്കാതെ
ഞാന്‍ ഉള്ളിലേക്ക് നടന്നു.
എന്റെ ഉള്ളിലേക്ക്.
കടുത്ത വെയിലും മഴയും
മാറിമാറി വന്നു.
എവിടെയോപെയ്ത മഴയുടെ
ഒരു തുള്ളി പോലും എന്റെ മേല്‍ വീണില്ല.
ഞാന്‍ നടന്നു കൊണ്ടേയിരുന്നു.
എനിക്ക് ഇഷ്ടമുള്ളവരുടെ
മനസ്സുകളെ നോക്കി.
Monday, September 29, 2008
The unknown symphony of human body- poem by m k harikumar/എം. കെ ഹരികുമാറിന്റെ കവിത
The fragile body of daylight is seeking life.
It is a greed, indeed.
It is the depth of time,
The obscurity of life and darkness ,
The unknown symphony of human body,
The paintings of rain,
The dance of shadows,
The lust of insects,
The song of small creatures...
I searched for my erotic past in daylights and sounds
ജീവിക്കാത്ത ജീവിതങ്ങളാണ്
ഒലിച്ചിറങ്ങിയ രതിവാഞ്ഛയ്ക്കും
ജീവിതപ്രേമമില്ല.
ഒന്നു തടഞ്ഞാല്‍ ജീവനൊടുക്കികളയും !
മരിച്ചുകിടക്കുമ്പോഴും രതി
പരാജയപ്പെടുന്നില്ല.
നാക്ക് നീട്ടി അത് പിന്നെയും നക്കാനുള്ള
വെപ്രാളത്തിലാണ്.
ചീഞ്ഞ സ്വപ്നങ്ങളുടെ
ഉത്തര- ഉത്തരാധുനിക തീവണ്ടിയപകടങ്ങളില്‍
അവന് , വഴിമുട്ടിയ ആ ഭ്രാന്തന്
ഭാഷാശാസ്ത്രം ഇതാ
കവിതയെ തടഞ്ഞ് വച്ചിരിക്കുന്നു.
ജീവിക്കാത്ത ജീവിതങ്ങളാണ് ഇവിടെ
ഉത്സവമാകുന്നത്.
Saturday, September 27, 2008
വിരലടയാളങ്ങള്‍
ചവിട്ടിപ്പതിഞ്ഞ വഴികള്‍ക്ക്
എന്തുണ്ട് മിച്ചം?
വഴിയില്‍
ഉപേക്ഷിച്ച മമതകള്‍ക്ക്
ആരും കാവല്‍നില്‍ക്കുന്നില്ല.
എല്ലാവരും അത് ചവിട്ടി
കടന്നുപോവുകയാണ്.
നിര്‍വ്വികാരതയിലേക്ക്
കുഴിച്ചു മൂടപ്പെട്ട വെറുപ്പിന്റെ
വിരലടയാളങ്ങള്‍ക്കായി
ഞാന്‍ വൃഥാ പരതുന്നു.