![]() |
| rs 200/ |
എന്താണ് സാഹിത്യം എന്നു കേൾക്കുമ്പോൾ ഒരു ക്ലാസിൽ കുട്ടികൾക്ക് വേണ്ടി പറയുന്ന കാര്യങ്ങൾ പോലെ തോന്നാം. എന്നാൽ ഇത് സാഹിത്യത്തിൻ്റെ മൗലികവും തത്വചിന്താപരവുമായ സമസ്യകൾക്ക് ഉത്തരം തേടുന്ന കൃതി എന്ന നിലയിലാണ് എഴുതിയിട്ടുള്ളത്. ഡി.എച്ച്.ലോറൻസ്, ടോൾസ്റ്റോയ് ,കമ്യു, ടാഗോർ തുടങ്ങിയവരുടെ സാഹിത്യപരമായ വീക്ഷണത്തെ അവലോകനം ചെയ്യുകയല്ല ,അതിൽ നിന്നു സൈദ്ധാന്തികമായി മുന്നോട്ടു പോകാനാകുമോ എന്നാണ് പരിശോധിക്കുന്നത്.ഇവിടെ ആവിഷ്ക്കരിക്കുന്ന സിദ്ധാന്തങ്ങൾ മറ്റെവിടെയുമുള്ളതല്ല. ഒരു എഴുത്തുകാരനെ വായിക്കുമ്പോൾ, ചിന്തകൾ അപഗ്രഥിക്കുമ്പോൾ അത് ഒരു സിദ്ധാന്തത്തിൽ എത്തുന്നതായി നിർദ്ധാരണം ചെയ്യുകയാണ്. കലയുടെ പരമോന്നതമായ മേഖല അനാവരണം ചെയ്യുന്നു.അങ്ങനെയാണ് ടോൾസ്റ്റോയിയുടെയും ഡി.എച്ച്. ലോറൻസിന്റെയും സിദ്ധാന്തങ്ങൾ വിശദീകരിച്ചത്. അവർ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്ത് ആരും തന്നെ അതിനെക്കുറിച്ച് എഴുതിയിട്ടില്ല. ഒരു വിമർശകന്റെ വായനയുടെ ഫലമായി ഇതിനെ കാണേണ്ടതാണ് .
ഒരു സിദ്ധാന്തത്തിലെത്താൻ ചില വിശേഷപ്പെട്ട കൃതികൾ, ലേഖനങ്ങൾ പര്യാപ്തമാണ്. അത് സ്വന്തം നിലയിൽ വായിക്കണം എന്നു മാത്രം. പ്രസ്താവനകളിൽ പോലും സിദ്ധാന്തം ഒളിഞ്ഞിരുപ്പുണ്ട്.പര്യവേക്ഷണസ്വഭാവമുള്ള ഈ കൃതി സാഹിത്യത്തെക്കുറിച്ചും കലയെക്കുറിച്ചുള്ള നവമായ ചർച്ചകൾക്ക് തുടക്കമിടാതിരിക്കില്ല.
എം.കെ.ഹരികുമാർ
![]() |
| rs 120/ |
'ഗോവർധൻ്റെ യാത്രകളെ'ക്കുറിച്ച് എഴുതിയിരിക്കുന്ന ഈ പുസ്തകം കലയുടെയും വിമർശനത്തിന്റെയും സമന്വയമായി കാണാനാണ് താല്പര്യപ്പെടുന്നത്. നോവൽ എന്ന സങ്കല്പത്തെ തകർത്ത കൃതിയാണിത്. ഇതുപോലെ വേറൊന്നു നമ്മുടെ ഭാഷയിലില്ല.നോവലിന്റെ കല പരിവർത്തനത്തിനു വിധിക്കപ്പെട്ടതാണ്. നോവൽ എപ്പോഴും അതിന്റെ ഭൂതകാലത്തെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. എങ്കിൽ മാത്രമേ അത് നോവലാകുന്നുള്ളൂ. ആനന്ദ് നോവലിൻ്റെ കലയെ അത്യസാധാരണമായ ഒരു സർഗാത്മക മേഖലയിലേക്ക് നയിച്ചു.അദ്ദേഹം ഉള്ളടക്കത്തെയും ആഖ്യാനരീതിയെയും കൂട്ടിക്കുഴച്ചിരിക്കയാണ്. ഇത് പതിറ്റാണ്ടുകൾക്ക് മുമ്പ് വായിച്ച ഘട്ടത്തിൽ തന്നെ ഞാൻ ചില ലേഖനങ്ങൾ എഴുതിയിരുന്നു. അതൊന്നും ഈ പുസ്തകത്തിൽ ചേർത്തിട്ടില്ല. ഈ ലേഖനങ്ങൾ സമീപകാലത്ത് എഴുതിയതാണ്.
വിമർശനത്തിലെ സ്വം വായനയാണിത്. വിമർശനകൃതിയുമായി ആസ്വാദകനിലെ കലാകാരൻ പുലർത്തുന്ന സർഗ്ഗാത്മക പ്രക്രിയയിലൂടെയാണ് വിമർശനപാഠമുണ്ടാകുന്നത്. വിമർശകൻ ഉള്ളിൽ രചിക്കുന്ന കൃതിയുടെ ഭാഗമാണിത്. വ്യാഖ്യാനമല്ല, ആന്തരികവും പ്രവചനാത്മകവുമായ അറിവുകളാണ് കലയുടെ വെളിപാടായി മാറുന്നതെന്ന് മനസിലാക്കുക.
1984 ൽ 'ആത്മായനങ്ങളുടെ ഖസാക്ക്' എഴുതിയ ശേഷം ഒരു നോവലിനെ മാത്രം കേന്ദ്രീകരിച്ച് മറ്റൊരു വിമർശനകൃതി പ്രസിദ്ധീകരിക്കുന്നത് ഇപ്പോഴാണ്.
എം.കെ.ഹരികുമാർ
bookjinn publications 7736300323
*m k harikumar, enthanu sahithyam? avaidika daivathinte virakthi ,what is literature? m k harikumar , anand, govardhante yathrakal,




No comments:
Post a Comment